പി.എസ്.എൽ.വി.- സി 37

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ-c37
PSLV-CA 1.jpg
ശ്രീഹരിക്കോട്ടയിൽന്ന് ASIയുടെ AGILE x-ray, γ-ray എന്നീ അസ്ട്രോണൊമിക്കൽ കൃത്രിമോപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് PSLV-C8 (CA വകഭേദം) വിക്ഷേപണത്തറയിൽനിന്ന് ഉയരുന്നു
കൃത്യം Expendable വിക്ഷേപണ വാഹനം
നിർമ്മാതാവ് ISRO
രാജ്യം  ഇന്ത്യ
Size
ദ്രവ്യം 294,000 kg
സ്റ്റേജുകൾ 4
വിക്ഷേപണ ചരിത്രം
സ്ഥിതി സജീവം
വിക്ഷേപണത്തറകൾ ശ്രീഹരിക്കോട്ട
ആദ്യ വിക്ഷേപണം 15 ഫെബ്രുവരി, 2017
ബൂസ്റ്ററുകൾ (Stage 0)
ബൂസ്റ്ററുകളുടെ എണ്ണം 6
എഞ്ജിനുകൾ 6 solid rocket strap-on motors
തള്ളൽ 719 kN
Burn time
ഇന്ധനം HTPB (ഖര ഇന്ധനം)
First stage
എഞ്ജിനുകൾ 1 ഖര ഇന്ധനം
തള്ളൽ 4,800 kN
Burn time
ഇന്ധനം HTPB (ഖര ഇന്ധനം)
Second stage
എഞ്ജിനുകൾ 1 വികാസ്
തള്ളൽ 799kN
Burn time
ഇന്ധനം N2O4/UDMH
Third stage
എഞ്ജിനുകൾ 1
തള്ളൽ 240 kN
Burn time
ഇന്ധനം ഖര ഇന്ധനം
Fourth stage
എഞ്ജിനുകൾ 2 x PS-4
തള്ളൽ 7.6 x 2 kN
Burn time
ഇന്ധനം Earth storable liquid


ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ (SDSC) ഒന്നാം വിക്ഷേപണ തറയിൽ (FLP) നിന്ന് 2017 ഫെബ്രുവരി 15ന് കാലത്ത് 9.28 വിക്ഷേപിച്ചു. പി എസ് എൽ വി ശ്രേണിയിൽ പെട്ട വിക്ഷേപണ വാഹനത്തിന്റെ 39-മത്തെ വിക്ഷേപണമായിരുന്നു. [1] പി എസ് എൽ വി യുടെ എക്സ് എൽ രൂപകൽപ്പനയോടെയുള്ള 16-മത് യാത്രയാണ്. 104 കൃത്രിമ ഉപഗ്രഹങ്ങളാണ് ഇതുപയോഗിച്ച് വിക്ഷേപിച്ചത്. ഇതോടെ ഒറ്റ വിക്ഷേപണത്തിൽ ഏറ്റവും കൂടുതൽ കൃത്രിമ ഉപഗ്രഹങ്ങളെ അയച്ച രാജ്യം എന്ന പദവി ഇന്ത്യക്കായി. ഇതിനു മുമ്പ് 2014ൽ 57 ഉപഗ്രഹങ്ങളെ ഒന്നിച്ച് അയച്ച റഷ്യക്കായിരുന്നു ഈ സ്ഥാനം.

ഈ വാഹനം 714 കി.ഗ്രാം തൂക്കമുള്ളതും ഭൂനിരീക്ഷണത്തിനുള്ള കാർടൊസാറ്റ്-2 ശ്രേണിയിൽ പെട്ടതും കൂടാതെ 663 കി.ഗ്രാം തൂക്കമുള്ള 103 സഹകൃത്രിമ ഉപഗ്രഹങ്ങൾകൂടി ഈ വാഹനം വഹിച്ചിരുന്നു. വിക്ഷേപിച്ച് 17 മിനിട്ട് ശേഷം ആദ്യത്തെ ഉപഗ്രഹത്തെ 505 കി. മീ അകലെയുള്ള സൗരാനുസൃത ധ്രുവീയപഥ(സോളാർ സിങ്ക്രണൈസ്ഡ് പോളാർ ഓർബിറ്റ്)ത്തിലെത്തിച്ചു. പുറകെ ഒരോന്നായി മറ്റുള്ളവയേയും സൺ സിംക്രണസ് ഭ്രമണപഥത്തിലെത്തിച്ചു.

കസാക്കിസ്ഥാൻ, ഇസ്രായേൽ, നെതർലാൻഡ്‌സ്, യുണൈറ്റഡ് അരബ് എമിരേറ്റ്സ് എന്നിവയുടെ ഓരോ ഉപഗ്രഹങ്ങളും അമേരിക്കൻ ഐക്യ നാടുകളുടെ 96 ഉപഗ്രഹങ്ങളും ഭാരതത്തിന്റെ 2 നാനൊ ഉപഗ്രഹങ്ങളും(INS-1A and INS-1B), കാർടൊസാറ്റ്-2 ഉപഗ്രഹത്തിന്റെ കൂടെ ഉണ്ടായിരുന്നു. ഉപഗ്രഹങ്ങളുടെ മൊത്തം 1377 കി.ഗ്രാം തൂക്കമുണ്ടായിരുന്നു.


101 വിദേശ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്, ഭാരത സർക്കാരിന്റെ ബഹിരാകാശ വകുപ്പിന്റെ(DOS)ന്റെ കമ്പനിയായ, ഇസ്രോയുടെ വാണിജ്യശാഖയായ ആൻട്രിക്സ് കോർപറെഷൻ ലിമിറ്റഡും(Antrix) വിദേശ ഉപഭോക്താക്കളുംതമ്മിലുള്ള വാണിജ്യ കരാർ അനുസരിച്ചായിരുന്നു.

അവലംബം[തിരുത്തുക]

  1. [https://web.archive.org/web/20170216144908/http://www.isro.gov.in/launcher/pslv-c37-cartosat-2-series-satellite Archived 2017-02-16 at the Wayback Machine..
"https://ml.wikipedia.org/w/index.php?title=പി.എസ്.എൽ.വി.-_സി_37&oldid=3798380" എന്ന താളിൽനിന്ന് ശേഖരിച്ചത്