വിക്ഷേപണ വാഹനം
ബഹിരാകാശയാത്രയിൽ വിക്ഷേപണ വാഹനം (en : launch vehicle / carrier rocket) എന്നാൽ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് പേലോഡ് വഹിച്ചുപോകുന്ന ഒരു റോക്കറ്റ് ആണ്.വിക്ഷേപണ വാഹനം, വിക്ഷേപണത്തറ, അതിനുവേണ്ട മറ്റു സംവിധാനങ്ങളും ചേർന്നതാണ് വിക്ഷേപണ സംവിധാനം.[1] സബ് ഓർബിറ്റൽ പറക്കലിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനത്തെ സൗണ്ടിങ്ങ് റോക്കറ്റ് എന്നു പറയുന്നു.
വിക്ഷേപണ വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഓർബിറ്റൽ വിക്ഷേപണ വാഹനത്തിന് ചുരുങ്ങിയത് രണ്ടു ഘട്ട രോക്കറ്റുകൾ ഉണ്ടാകും, ചിലപ്പോൾ നാലോ അതിലും അധികവും കാണും..[അവലംബം ആവശ്യമാണ്]
തരങ്ങൾ
[തിരുത്തുക]ഒറ്റ തവണ ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം. പേലോഡിൽ നിന്ന് വിട്ടുപോരുന്ന വാഹനം അന്തരീക്ഷത്തിൽ തിരിച്ചെത്തുമ്പോൾ നശിച്ചുപോകുന്നു. പുനരുപയോഗം ചെയ്യാവുന്ന വിക്ഷേപണ വാഹനങ്ങളെ തിരിച്ചെടുക്കുകയും വീണ്ടും വിക്ഷേപിക്കുകയും ചെയ്യാം. പുനരുപയോഗം ചെയ്യാവുന്ന ഏക വിക്ഷേപണ വാഹനം സ്പേസ് ഷട്ടിൽ മാത്രമാണ്..[അവലംബം ആവശ്യമാണ്]
ഭാരതം
[തിരുത്തുക]1970ൽ ഭാരതത്തിൽ വിക്ഷേപണ വാഹന വികസന പരിപാടി ആരംഭിച്ചു. ആദ്യത്തെ പരീക്ഷണാ ഉപഗ്രഹ വിക്ഷേപണ വാഹനം – എസ്എൽവി-3 1980ൽ വികസിപ്പിക്കുകയുണ്ടായി. ഇതിന്റെ വികസിത രൂപമായ എഎസ്എൽവി 1992ൽ വിജയകരമായി വിക്ഷേപിക്കുകയുണ്ടായി. പി.എസ്.എൽ.വി, ജി.എസ്.എൽ.വി എന്നിവ വിക്ഷേപിക്കുക വഴി ഇതിൽ ഭാരതം നല്ല പുരോഗതി നേടുകയുണ്ടായി.
ഭാരത ശൂന്യാകാശ ഗവേഷണ സംഘടന (ISRO) 1914 വരെ പി.എസ്.എൽ.വി ഉപയോഗിച്ച് ഭാരതത്തിന്റെ 30 ഉം വിദേശ രാജ്യങ്ങളുടെ 40 ഉം ഉപഗ്രഹങ്ങളോ ബഹിരാകാശ വാഹനങ്ങളോ വിവിധ ഭ്രമണപഥങ്ങളിൽ എത്തിച്ചിട്ടുണ്ട്. ഭരതീയവും വിദേശീയവുമായ ശാസ്ത്രസമൂഹത്തിന് അന്തരീക്ഷ പഠനത്തിനും ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കും വേണ്ടിയുള്ള പേലോഡ് വിവിധ ഭ്രമണപഥങ്ങളിൽ എത്തിക്കുന്നതിന് ‘’’രോഹിണി’’’ ശ്രേണിയിൽ പെട്ട സൗണ്ടിങ്ങ് റോക്കറ്റുകൾ ഭാരത ശൂന്യാകാശ ഗവേഷണ സംഘടന ഉണ്ടാക്കുന്നുണ്ട്.
വിക്ഷേപണ വാഹന വികസനത്തിൽ ഭാരത ശൂന്യാകാശ ഗവേഷണ സംഘടന യുടെ നാഴികക്കല്ലുകൾ
[തിരുത്തുക]- 27 വിക്ഷേപണങ്ങളിൽ 26 പി.എസ്.എൽ.വിയും ലക്ഷ്യം കണ്ടു.
- വാണിജ്യകരാറിന്റെ അടിസ്ഥാനത്തിൽ 40 വിദേശ ഉപഗ്രഹങ്ങൾ അയച്ച് ഒന്നിൽ കൂടുതൽ ഉപഗ്രഹങ്ങളെ ഒന്നിച്ച് അയക്കാനുള്ള ശേഷി തെളിയിച്ചു.
അവലംബം
[തിരുത്തുക]- http://www.isro.org/Launchvehicles/launchvehicles.aspx Archived 2014-10-29 at the Wayback Machine.
- ↑ See for example: "NASA Kills 'Wounded' Launch System Upgrade at KSC". Florida Today. Archived from the original on 2002-10-13. Retrieved 2014-08-04.