പി.ആർ. പിഷാരോടി
കാലാവസ്ഥാ ഗവേഷണരംഗത്തെ പ്രശസ്തനായ ഒരു ഭാരതീയ ശാസ്ത്രജ്ഞനാണ് ഡോ.പി.ആർ.പിഷാരോടി. 1909 ഫെബ്രുവരി 10-ന് കൊല്ലങ്കോടുള്ള കുന്നത്താട്ട് പിഷാരത്ത് ജനിച്ചു. കുന്നത്താട്ട് പിഷാരത്ത് രാമപിഷാരടി എന്നതാണ് പൂർണനാമം.ശിവരാമകൃഷ്ണൻ ലക്ഷ്മി പിഷാരസ്സ്യാർ എന്നിവർ മാതാപിതാക്കളാണ്.കേരളത്തിൽ പ്രാഥമിക വിദ്യാഭ്യാസം പൂര്‌ത്തിയാക്കിയ ശേഷം അദ്ദേഹം തൃച്ചിനാപ്പിള്ളിയിലെ സെൻറ് ജോസഫ് കോളേജിൽ നിന്നും ഭൌതികശാസ്ത്രത്തിൽ ബി എയും മദ്രാസ് സർവകലാശാലയിൽ നിന്നും എം എ ബിരുദങ്ങളും നേടി.1932 -41 വരെ മദ്രാസ് ലൊയോള കോളേജിൽ ലക്ചറർ ആയി ജോലി ചെയ്തു.തുടർന്ന് അവധിക്കാലങ്ങളിൽ സി.വി. രാമനുകീഴിൽ ഗവേഷണം നടത്തി. ആഞ്ചലോസിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും പി എച്ച് ഡി ബിരുദം നേടി.വായു മണ്ഡലത്തിൻറെ ഗതികോർജത്തെക്കുറിച്ചും തെക്കു കിഴക്കൻ മൺസൂണിനെക്കുറിച്ചും ഭൂ കാന്തികതയെക്കുറിച്ചും നടത്തിയ ഗവേഷണങ്ങൾ ലോക ശ്രദ്ധയാകർഷിച്ചവയാണ്. ഇന്ത്യൻ മീറ്റിരിയോളജിക്കൽ സൊസൈറ്റി പ്രസിഡൻറ്, സാർവദേശീയ മീറ്റീരിയോളജി ആൻറ് അറ്റ്മോസ്ഫറിക് ഫിസിക്സ് വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇദ്ദേഹം രചിച്ച കാലാവസ്ഥാ ശാസ്ത്രം കർഷകർക്ക് എന്ന പുസ്തകം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002 സെപ്റ്റംബർ 24-ന് 92-ആം വയസ്സിൽ അന്തരിച്ചു[1]. ഇന്ത്യൻ കാലാവസ്ഥ ശാസ്ത്രത്തിൻറെ പിതാവ് , ഇന്ത്യൻ റിമോട്ട് സെൻസിംഗിൻ്റെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നു.[2]
പദവികൾ
[തിരുത്തുക]കൊളാബയിലേയും അലിബാഗിലെയും നിരീക്ഷണാലയങ്ങളുടെ ഡയറക്ടർ,ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്ററോളജി,അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയില് സീനിയർ പ്രൊഫസർ,റിമോട്ട് സെൻസിംഗ് ഡയറക്ടർ എന്നിങ്ങനെ വിവിധമേഖലകളിൽ സേവനം.സർ സി.വി രാമനുമൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്.ഐ.എസ്.ആർ.ഒ സ്പേസ് സെൻറ്റ റില് റിമോട്ട് സെൻസിംഗ് ആൻറ് സാറ്റലൈറ്റ് മീറ്ററോളജി ഡയറക്ടർ ആയും പ്രവർത്തിച്ചു.
ബഹുമതികൾ
[തിരുത്തുക]- വേൾഡ് മീറ്ററോളജിക്കൽ ഓർഗനൈസേഷൻസിന്റെ സയൻറിഫിക്ക് അഡ്വൈസറി ബോർഡിൽ മെമ്പറായിട്ടുണ്ട്.
- 1970 ൽ ഭാരതം പത്മശ്രീ ബഹുമതി നല്കി ആദരിച്ചു.[3]
- ആദ്യത്തെ രാമൻ സെൻറിനറി മെഡൽ ഡബ്ലിയു.എം.ഒ നല്കുന്ന ഐ.എം.ഒ പ്രൈസ്
- ഇന്ത്യൻ നാഷ്ണൽ സയൻസ് അക്കാദമി നല്കുന്ന കെ.ആർ രാമനാഥൻ മെഡൽ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു[4]
സംഭാവനകൾ
[തിരുത്തുക]ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
- ഉത്തരാർധഗോളത്തിലെ ഗതികോർജ്ജത്തിന്റെ ഉത്ഭവം ഭൂമധ്യ രേഖയ്ക്കും 30 ഡിഗ്രി ഉത്തര അക്ഷാംശരേഖയ്ക്കും ഇടയ്ക്കാണെന്ന് കണ്ടെത്തി.
- എക്സ്റേ നക്ഷത്രങ്ങളുടെ കിരണ്ങ്ങൾ അന്തരീക്ഷത്തെ ബാധിക്കുമ്പോൾ നാട്ടുവെളിച്ചത്തിന്റെ ദീപ്തിയേറുമെന്ന് രാജസ്ഥാനിലെ മൌണ്ട് ആബുവിലെ പരീക്ഷണങ്ങളിൽ അദ്ദേഹം തെളിയിച്ചു.
അവലംബം
[തിരുത്തുക]- ↑ B. L. K. SOMAYAJULU (2003 ഫെബ്രുവരി 10). "Pisharoth Raman Pisharoty" (pdf) (in ഇംഗ്ലീഷ്). CURRENT SCIENCE, VOL. 84, NO. 3,. p. 466. Retrieved 2010 ഫെബ്രുവരി 20.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: extra punctuation (link) - ↑ Lakshya rank file.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-08. Retrieved 2010-02-18.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-10. Retrieved 2010-02-18.