ഉള്ളടക്കത്തിലേക്ക് പോവുക

പിയറി അലൈൻ ബിറ്റോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിയറി അലൈൻ ബിറ്റോട്ട് (22 മാർച്ച് 1822 2 ഫെബ്രുവരി 1888) ഒരു ഫ്രഞ്ച് ശരീര ശാസ്ത്രജ്ഞനും, ശസ്ത്രക്രിയ വിദഗ്ധനും ആയിരുന്നു. ജീവകം എ അപര്യാപ്തത മൂലം കണ്ണിലെ വെള്ളയിൽ (കൺജങ്റ്റൈവ) ഉണ്ടാവുന്ന ബിറ്റോട്ട്സ് സ്പോട്ടുകൾ ആദ്യമായി തിരിച്ചറിയുന്നത് ഇദ്ദേഹമാണ്.

ജീവചരിത്രം

[തിരുത്തുക]

1822-ൽ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ജിറോൺഡെ ഡിപ്പാർട്ട്മെൻറിലെ ഒരു കമ്മ്യൂണായ പോഡെൻസാക്കിൽ ആണ് പിയറി ബിറ്റോട്ട് ജനിച്ചത്. 1846 ൽ അദ്ദേഹം ബോർഡോയിലെ മെഡിക്കൽ സ്കൂളിൽ ചേർന്നു.[1] 1848 ൽ പാരീസ് ഫാക്കൽറ്റിയിൽ നിന്ന് എംഡി നേടിയ അദ്ദേഹം ബോർഡോയിലെ അനാട്ടമി വിഭാഗത്തിൽ ചേർന്നു. 1854-ൽ അനാട്ടമി പ്രൊഫസറായി നിയമിതനായി . 1888 ഫെബ്രുവരിയിൽ അദ്ദേഹം അന്തരിച്ചു.

ബഹുമതികൾ

[തിരുത്തുക]

വിറ്റാമിൻ എ അപര്യാപ്തത മൂലം കണ്ണിന്റെ കൺജങ്ക്റ്റിവയിൽ ഉണ്ടാകുന്ന ത്രികോണാകൃതിയിലുള്ള പാടുകൾ ആയ ബിറ്റോട്ട്സ് സ്പോട്ടിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.[2] 1863 ലാണ് അദ്ദേഹം ആദ്യമായി ഈ പാടുകളെക്കുറിച്ച് വിവരിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. "Pierre Alain Bitôt". www.whonamedit.com. Archived from the original on 2024-05-30. Retrieved 2025-06-06.
  2. 1 2 "Bitot Spots". All About Vision (in അമേരിക്കൻ ഇംഗ്ലീഷ്).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

പിയറി അലൈൻ ബിറ്റോട്ട് Archived 2023-02-23 at the Wayback Machine

"https://ml.wikipedia.org/w/index.php?title=പിയറി_അലൈൻ_ബിറ്റോട്ട്&oldid=4550018" എന്ന താളിൽനിന്ന് ശേഖരിച്ചത്