പിത്തുക്കുളി മുരുകദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തമിഴ് ഭജൻ ഗായകനായിരുന്നു പിത്തുക്കുളി മുരുകദാസ്( ജനനം : 25 ജനുവരി 1920 മരണം : 17 നവംബർ 2015 ). 1997-ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചു. [1]

ജീവിതരേഖ[തിരുത്തുക]

1920 ജനുവരി 25-ന് കോയമ്പത്തൂരിൽ ജനിച്ചു. ബാലസുബ്രമണ്യം എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. വിദേശവസ്ത്ര ബഹിഷ്കരണത്തിലും സ്വതന്ത്യസമര പ്രസ്ഥാനത്തിലും സജീവമായിരുന്നു. 1936-ൽ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നടന്ന സമരത്തിൽ പങ്കെടുത്ത് ആറു മാസത്തോളം തടവിൽ കഴിഞ്ഞു. ജയിൽ മോചിതനായ ഇദ്ദേഹം പിന്നീട് ഭക്തി മാർഗ്ഗത്തിലേക്ക് തിരിഞ്ഞു. രമണ മഹർഷിയുൾപ്പെടെയുള്ള നിരവധി സന്ന്യാസിവര്യന്മാരോടൊന്നിച്ച് പ്രവർത്തിച്ചു. ദക്ഷിണാഫ്രിക്കയുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ സംഗീത സദസ്സുകൾ അവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിൽ നടന്ന ലോക ഹിന്ദു മത കോൺഗ്രസിൽ നെൽസൺ മണ്ടേലയുടെ സാന്നിധ്യത്തിലായിരുന്നു അവതരണം.2015 നവംബർ 17-ന് 95-ആം വയസ്സിൽ ചെന്നൈയിൽ വച്ച് മരണമടഞ്ഞു.

ആൽബങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്

അവലംബം[തിരുത്തുക]

  1. "Sangeet Natak Akademi Puraskar". sangeetnatak.gov.in. ശേഖരിച്ചത് 15 മാർച്ച് 2015.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Murugadas, Pithukuli
ALTERNATIVE NAMES
SHORT DESCRIPTION Indian singer
DATE OF BIRTH 25 January 1920
PLACE OF BIRTH
DATE OF DEATH
PLACE OF DEATH