പിഡ്ജിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പിഡ്ജിൻ
Pidgin Logo
Screenshot
പിഡ്ജിൻ പ്രധാന ജാലകം
വികസിപ്പിച്ചത്the Pidgin developers
ആദ്യപതിപ്പ്1999
Stable release
2.6.2
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC (C#, Perl, Python, Tcl are used for plugins)
പ്ലാറ്റ്‌ഫോംCross-platform
ലഭ്യമായ ഭാഷകൾവിവിധ ഭാഷകൾ
തരംInstant messaging client
അനുമതിപത്രംഗ്നൂ സാർവ്വജനിക അനുവാദപത്രം
വെബ്‌സൈറ്റ്http://www.pidgin.im/
പിഡ്ജിൻ പ്രധാന ജാലകം
പിഡ്ജിൻ സംഭാഷണ ജാലകം

വിവിധ പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാവുന്ന ഒരു ഇൻസ്റ്റന്റ് മെസ്സേജിങ്ങ് ക്ലൈയന്റ് ആണ് പിഡ്ജിൻ. ഗെയിം (GAIM) എന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. ലിബ്പർപിൾ എന്ന ലൈബ്രറി ഉപയോഗപ്പെടുത്തിയാണ് ഇത് പ്രവർത്തിക്കുന്നത്. ജിമെയിൽ,യാഹൂ,എയിം,എം.എസ്.എൻ തുടങ്ങി ഇന്റർനെറ്റിൽ ഉപയോഗിക്കുന്ന വിവിധതരം പ്രോട്ടോക്കോളുകൾ പിഡ്ജിൻ പിൻതുണക്കുന്നു.

2007 ൽ ഏതാണ്ട് 3 മില്യൺ ഉപയോക്താക്കൾ പിഡ്ജിൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.[1] പിഡ്ജിനും ലിബ് പർപിളും ഗ്നു പകർപ്പനുമതിപ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. ഏറ്റവും പുതിയ വെർഷൻ 2.6.3 ആണ്.

വെർഷൻ 2.6.1 മുതൽ XMPP പ്രോട്ടോക്കോളിൽ ശബ്ദവും വീഡിയോയും ഉപയോഗപ്പെടുത്തിയുള്ള ചാറ്റിംഗിന് പിഡ്ജിൻ പിൻതുണനൽകുന്നു. ഇതുവഴി ഗ്നു ലിനക്സിലും ഗൂഗിൾ ടോക്കിന് സമാനമായ സേവനം ലഭ്യമാണ്.

ചരിത്രം[തിരുത്തുക]

ഗ്നോം ജിടികെ ടൂൾകിറ്റ് ഉപയോഗപ്പെടുത്തി ഒബോൺ യൂണിവേഴ്സിറ്റിയിലെ മാർക്ക് സ്പെൻസറാണ് ഈ പ്രോഗ്രാം നിർമ്മിച്ചത്. 1999ലാണ് ഇതുണ്ടാക്കിയത് എന്നു കരുതപ്പെടുന്നു. എയിം (AIM | AOL Instent Messenger) ന്റെ ജിടികെ രൂപം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത് നിർമ്മിച്ചത്.

പിൻതുണക്കുന്ന പ്രോട്ടോക്കോളുകൾ[തിരുത്തുക]

പിഡ്ജിൻ പിൻതുണക്കുന്ന പ്രോട്ടോക്കോളുകൾ

പിഡ്ജിൻ പിൻതുണയ്ക്കുന്ന പ്രോട്ടോക്കോളുകൾ ഇവയാണ്

 • ബോൻജ്യൂർ (Bonjour (Apple's implementation of Zeroconf))
 • ഗഡു-ഗഡു (Gadu-Gadu)
 • ഇന്റർനെറ്റ് റിലേ ചാറ്റ് (Internet Relay Chat)
 • ലോട്ടസ് സെയിംടൈം (Lotus Sametime)
 • മൈസ്പേസ് ഐഎം (MySpaceIM)
 • ‍ഡോട്ട്നെറ്റ് മെസഞ്ചർ (.NET Messenger Service (commonly known as MSN Messenger or Windows Live Messenger) (no multimedia support))
 • നോവൽ ഗ്രൂപ്പ് വൈസ് (Novell GroupWise)
 • ഓസ്കാര് (OSCAR (AIM/ICQ/.Mac))
 • ക്യുക്യു (QQ)
 • സിംപിൾ (SIMPLE)
 • സ്ലിക് (SILC)
 • ക്സാംപ് (ഗൂഗിൾ ടോക്ക്) (XMPP (Google Talk, LJTalk, Gizmo5, ...))
 • യാഹൂ (Yahoo (only basic chat and file transfers))
 • സെയ്ഫർ (Zephyr)

വെർഷൻ 2.6.2 മുതൽ ഗൂഗിൾ ടോക്കുമായി വീഡിയോ പിന്തുണയും പിഡ്ജിനിൽ ലഭ്യമാണ്.

ലിബ് പർപിൾ ഉപയോഗിക്കുന്ന മറ്റ് സോഫ്റ്റ് വെയറുകൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Luke Schierer discusses Pidgin, Open source and life Archived 2008-02-08 at the Wayback Machine.. Interview by PC World Australia, 10 October 2007
"https://ml.wikipedia.org/w/index.php?title=പിഡ്ജിൻ&oldid=3899379" എന്ന താളിൽനിന്ന് ശേഖരിച്ചത്