പാലൊളി സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുന്നതിനായി നിയമിച്ച സമിതിയാണ് പാലൊളി സമിതി. കേരളത്തിലെ തദ്ദേശ ഭരണ മന്ത്രിയായിരുന്നു പാലൊളി മുഹമ്മദ് കുട്ടി ചെയർമാനായിരുന്ന ഈ സമിതി പാലൊളി കമ്മീഷൻ, പാലൊളി കമ്മിറ്റി എന്നീപേരുകളിലും അറിയപ്പെടുന്നു.[1] ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് പഠിക്കാനായി മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോൾ രജീന്ദർ സച്ചാർ സമിതി എന്നപേരിൽ ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഇന്ത്യൻ മുസ്‌ലിംകളുടെ അവസ്ഥ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തേക്കാൾ താഴന്ന നിലവാരത്തിലുള്ളതാണെന്ന് ഈ സമിതി കണ്ടെത്തിയിരുന്നു.ഈയൊരു പശ്ചാലത്തിൽ കേരളത്തിൽ സച്ചാർ കമ്മിറ്റി നടപ്പിലാക്കുന്നതു സംബന്ധിച്ച് പഠനം നടത്താൻ നിയമിച്ച സമിതിയായിരുന്നു പാലൊളി മുഹമ്മദ് കുട്ടി സമി. മുസ്ലിങ്ങളെ വിഷമത അനുഭവിക്കുന്ന വിഭാഗത്തിൽ പ്രത്യേകമായി നോട്ട് ചെയ്യുകയും വിദ്യാഭ്യാസ രംഗത്തുള്ള പിന്നോക്കാവസ്ഥയാണ് ഇതിന്റെ പ്രധാന കാരണമെന്നും ഈ സമിതി കണ്ടെത്തി. ഉദ്യോഗസ്ഥ സമൂഹത്തിൽ ന്യൂനപക്ഷ വിഭാഗത്തിലെ മുസ്ലിങ്ങൾ വളരെ കുറവാണ് എന്നുള്ളത് കണ്ടെത്തി. അവർക്ക് കോച്ചിങ്ങ് സെന്റർ മുഖേന ആ സ്ഥാനത്ത് എത്താൻ യോഗ്യത നേടാൻ സഹായിക്കുന്ന സംവിധാനങ്ങളുണ്ടാക്കണമെന്നും സമിതിയുടെ നിർദേശങ്ങളിൽ ഉൾപ്പെടുന്നു.ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലെടുത്ത മറ്റൊരു തീരുമാനമാണ് മുസ്ലിം പെൺകുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് .[2]

പാലൊളി സമിതി നിർദേശിച്ച പത്ത് കാര്യങ്ങൾ[തിരുത്തുക]

  1. ജില്ലാതല ത്തിൽ വിവിധ വകുപ്പുകളിൽ നിലനിൽക്കുന്ന സമാനമായുള്ള കാര്യങ്ങളെ ഈ ന്യൂനപക്ഷ വകുപ്പിലേക്ക്‌ ഏകോപിപ്പിക്കുക. ജില്ലാതല ഇതിന്റെ ജില്ലാതല ഭരണ കേന്ദങ്ങൾ കുടി ആരംഭിക്കുക. [3]
  2. മുസ്ലീം പിന്നോക്കാവസ്ഥ പരിഹരിക്കൂന്നതിന്‌ ന്ധീകരിക്കേണ്ട അടിയന്തിര നടപടികളുടെ ഭാഗമായി വകുപ്പg രൂപീകരണത്തിന്‌ മുന്നോടിയായി സംസ്ഥാന സ്വെകട്ടറിയേറ്റിൽ ന്യൂനപക്ഷ ക്ഷേമ സെൽ രൂപീകരിക്കുക.
  3. മദ്രസ്സാ അധ്യാപകർക്ക്‌ ക്ഷേമനിധിയും പെ൯ഷനും ഏർപ്പെടുത്തുക. ഇതിന്റെ പ്രാരംഭ പ്രവർത്തനത്തിനായി കോടി ഒരു കോടി രൂപ ഗ്രാൻറ് നൽകുക.പ്രതിവർഷം ഒരു കോടി രൂപയെങ്കിലും നൽകുക.
  4. സച്ചാർ സമിതി നിർദേശങ്ങൾ എസ് സി, എസ് ടി പദ്ധതിപോലെ സ്വത്വര വേഗതയിൽ നടപ്പിലാക്കുക.
  5. സ്യൂനപക്ഷ പാക്കേജ് കണ്ണൂർ, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, ഏറണാകുളം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിൽ. കൂടി ഉടനെ നാപ്പാക്കുക: ഇതിനാവശ്യമായ നടപടി കേന്ദ്ര സർക്കാറുമായി ആലോചിച്ച്‌ നടപ്പിൽ വരുത്തുക.
  6. മുസ്ലിം പെൺകുട്ടികൾക്കുള്ള സ്കോളർഷിപ്പ്‌ വിഷയത്തിൽ അടിയന്തിര പരിഗണന നൽകുക. ആവശ്യമായ തുക അനുവദിക്കുക.
  7. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായ ബന്ധ കാര്യങ്ങൾക്ക്‌ അടിയന്തിര പരിഗണന നൽകുക.
  8. സംവരണ നഷ്ടം സംബന്ധിച്ച പ്രശ്നത്തിൽ ബന്ധപ്പെട്ടവരുമായുള്ള ചർച്ചയും കമ്മറ്റി പ്രവർത്തനവും ഉടനടി ആരാഭിക്കുക. താത്കാലിക നിയമനങ്ങൾക്ക്‌ ഉടന നടപടി സ്വീകരിക്കുക.
  9. ദഖ്നി, കച്ചി,മേമൻ വിഭാഗങ്ങളെ സംവരണ വിഭാഗത്തിൽ ചേർക്കുന്നതിനാവശ്യമായ സ്വത്വര നടപടി സ്വീകരിക്കുക.
  10. തീരദേശങ്ങളിലും മലയോരപ്രദേശങ്ങള ലുമുളള മുസ്ലീങ്ങളുടെ പിന്നാക്കാവസ്ഥ പരിഫരിക്കുന്നതിന്‌ പ്രത്യേക പരിപാടി. കേൾക്ക് രൂപം നൽകുക

അവലംബം[തിരുത്തുക]

  1. http://www.minoritywelfare.kerala.gov.in/Paloli_Committee_Report.pdf[പ്രവർത്തിക്കാത്ത കണ്ണി]
  2. "Kerala niyamasabha" (PDF). ww.niyamasabha.org. Retrieved 17.7.21. {{cite web}}: Check date values in: |access-date= (help)
  3. "kerala Niyamasabha" (PDF).
"https://ml.wikipedia.org/w/index.php?title=പാലൊളി_സമിതി&oldid=3806045" എന്ന താളിൽനിന്ന് ശേഖരിച്ചത്