പാറ വീഴ്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ പർവത പ്രദേശത്ത് ഉണ്ടായ റോക്ക് ഫാൾ

പാറകൾക്കുള്ളിൽ രൂപപ്പെടുന്ന സ്വാഭാവിക  സുഷിരത്തിലൂടെ വെള്ളം ആഴ്ന്നിറങ്ങി രാസപ്രവർത്തനത്തിലൂടെ വിള്ളലുകൾ രൂപപ്പെടുകയും പിന്നീട് ഈ വിള്ളലിലൂടെ കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ച്‌ കയറുമ്പോൾ പാറകളുടെ ബന്ധം വേർപ്പെട്ട് താഴേക്ക് പതിക്കുന്ന ഭൂമിശാസ്ത്ര പ്രതിഭാസമാണ് പാറ വീഴ്ച അഥവാ റോക്ക് ഫാൾ. [1] പാറകൾ 'വെതറിങ്' പ്രക്രിയയിലൂടെ രാസപ്രവർത്തനത്തിന് വിധേയമായി 'ഫ്രാക്ചർ സോണു'കൾ രൂപംകൊള്ളുന്നതാണ് ഈ പ്രവർത്തനത്തിന്റെ ആദ്യ ഘട്ടം. ഒരു പ്രദേശത്ത് ദിവസങ്ങളായുള്ള ശക്തമായ മഴപെയ്യുന്നതും ഒരു പ്രധാന കാരണമാണ്. റോക്ക് ഫാൾ പ്രക്രിയയുടെ ഫലമായി മലമുകളിൽ പലഭാഗത്തായി വലിയ വിള്ളൽ രൂപപ്പെടാറുണ്ട്. [2]

കേരളത്തിൽ[തിരുത്തുക]

2019 ആഗസ്റ്റ് മാസത്തിൽ നേര്യമംഗലം ടൗണിന് സമീപനം, ഇടുക്കി റോഡിന്റെ വശത്തുള്ള വൻ പാറക്കെട്ട് ഇടിഞ്ഞുവീണത് 'റോക്ക് ഫാൾ' എന്ന പ്രതിഭാസം നിമിത്തമാണെന്ന് കണ്ടെത്തിയിരുന്നു. [3]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാറ_വീഴ്ച&oldid=3202315" എന്ന താളിൽനിന്ന് ശേഖരിച്ചത്