ടാലസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൽബെർട്ടയിലെ മൗണ്ട് ജോൺ ലോറിയുടെ അടിവാരത്തുള്ള ഒരു ടാലസ് ചെരിവ്.

ചെങ്കുത്തായ മലയടിവാരത്തിൽ കാണപ്പെടുന്ന അപക്ഷയജന്യ ശിലാജീർണാവശിഷ്ടമാണ് ടാലസ്. രാസീയ-ഭൗതിക അപക്ഷയ പ്രക്രിയകളുടെ സംയുക്ത പ്രവർത്തനഫലമാണ് ടാലസ് നിക്ഷേപം. തുടർച്ചയായ താപവ്യതിയാനവും ശിലാവിള്ളലുകളിൽ തങ്ങി നിൽക്കുന്ന ജലത്തിന്റെ ഘനീകരണവും മറ്റും ശിലകളുടെ അപക്ഷയ പ്രക്രിയയുടെ തോത് വർധിപ്പിക്കുകയും, അപക്ഷയത്തിന്റെ പാരമ്യതയിൽ ശിലാപാളികൾ പൊട്ടിപ്പിളർന്ന് വിവിധ സാന്ദ്രതയിലുള്ള ശകലങ്ങളായി നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. അപക്ഷയ ജന്യശിലാശകലങ്ങൾ പർവതപാർശ്വങ്ങളിലൂടെ താഴേക്ക് നീങ്ങുന്ന പ്രക്രിയയാണ് 'ടാലസ് ക്രീപ്പ്' (Talus) എന്നറിയപ്പെടുന്നത്. ഹിമാനികളുടെ ആകൃതിയിലും രൂപത്തിലും സഞ്ചരിക്കുന്ന ടാലസിനെ 'ടാലസ് ഹിമാനി' (Talus glacier) എന്നു വിശേഷിപ്പിക്കുന്നു.

ചായ്മാനം വളരെ കൂടിയ ടാലസ് നിക്ഷേപത്തിന്റെ ഉപരിഭാഗം പൊതുവേ സാന്ദ്രത കൂടിയ ശിലാഘടകങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നു. സാന്ദ്രത കുറഞ്ഞ ശിലാശകലങ്ങൾ നിറഞ്ഞതാണ് അടിത്തട്ട്. ശൈത്യമേഖലകളിലെ ടാലസ് നിക്ഷേപങ്ങളിൽ മഞ്ഞുകട്ടകളും കാണാം. ടാലസിന്റെ സാന്ദ്രീകരണം ചിലപ്പോൾ 'ബ്രസിയ' എന്ന ശിലയുടെ രൂപീകരണത്തിന് നിദാനമായേക്കാം. ടാലസ് നിക്ഷേപത്തിന്റെ ചരിവ് മിക്കപ്പോഴും തിരശ്ചീനതലത്തിൽ നിന്ന് 35°-ൽ ആയിരിക്കും.

അവലംബം[തിരുത്തുക]

അധിക വായനക്ക്[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാലസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാലസ്&oldid=1969398" എന്ന താളിൽനിന്ന് ശേഖരിച്ചത്