പശ്ചിമവാതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പശ്ചിമവാതങ്ങൾ (നീല), വാണിജ്യവാതങ്ങൾ (മഞ്ഞ)

ഭൂമധ്യരേഖയ്ക്ക് ഇരുവശവും 30 ഡിഗ്രി അക്ഷാംശങ്ങളിൽ നിന്നും 60 ഡിഗ്രി അക്ഷാംശങ്ങളിലേക്കു വീശുന്ന സ്ഥിരവാതങ്ങളെയാണ് പശ്ചിമവാതങ്ങൾ (ഇംഗ്ലീഷ്: Westerlies) എന്നുപറയുന്നത്.[1] പടിഞ്ഞാറ് ദിശയിൽ നിന്നു വീശുന്ന കാറ്റുകളായതിനാലാണ് ഇവയ്ക്കു 'പശ്ചിമവാതങ്ങൾ' എന്ന പേരുലഭിച്ചത്.[2] ഉപോഷ്ണ ഉച്ചമർദ്ദമേഖലയിൽ നിന്നും ഉപധ്രുവീയ ന്യൂനമർദ്ദമേഖലയിലേക്കാണ് പശ്ചിമ വാതങ്ങൾ സഞ്ചരിക്കുന്നത്.[3]

ഹോഴ്സ് ലാറ്റിറ്റ്യൂടിൽ (ഉപോഷ്ണ ഉച്ചമർദ്ദമേഖല)യിൽ നിന്ന് ഉപധ്രുവീയ ന്യൂനമർദ്ദ മേഖലയിലേക്കു വീശുന്ന പശ്ചിമവാതങ്ങൾ (Westerlies) ചുവന്ന അസ്ത്രചിഹ്നത്തിൽ കാണിച്ചിരിക്കുന്നു.

ഉത്തരാർദ്ധഗോളത്തിൽ പശ്ചിമ വാതങ്ങൾ തെക്കുപടിഞ്ഞാറ് ദിശയിൽ നിന്നും വടക്കുകിഴക്ക് ദിശയിലേക്കു വീശുന്നു. ദക്ഷിണാർദ്ധഗോളത്തിൽ വടക്കുപടിഞ്ഞാറ് ദിശയിൽ നിന്നും തെക്കുകിഴക്ക് ദിശയിലേക്കാണ് ഇവയുടെ സഞ്ചാരം. വൻകരകളുടെ അഭാവവും വിസ്തൃതമായ സമുദ്രങ്ങളും കാരണം ദക്ഷിണാർദ്ധ ഗോളത്തിൽ തെക്കോട്ടു പോകുംതോറും പശ്ചിമവാതങ്ങൾക്കു ശക്തി കൂടുന്നു.[2] ദക്ഷിണാർദ്ധ ഗോളത്തിൽ വീശുന്ന പശ്ചിമവാതങ്ങളെ അലറുന്ന നാൽപ്പതുകൾ (റോറിംഗ് ഫോർട്ടീസ്), കഠോരമായ അൻപതുകൾ (ഫ്യൂരിയസ് ഫിഫ്റ്റീസ്), അലമുറയിടുന്ന അറുപതുകൾ (സ്ക്രീമിംഗ് സിക്സ്റ്റീസ്) എന്നിങ്ങനെ വിളിക്കാറുണ്ട്.[2]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Robert Fitzroy (1863). The weather book: a manual of practical meteorology. Longman, Green, Longman, Roberts, & Green. പുറം. 63.
  2. 2.0 2.1 2.2 അധ്യായം 1. അന്തരീക്ഷ പ്രതിഭാസങ്ങൾ, പേജ് - 15, സാമൂഹ്യശാസ്ത്രം II പാഠപുസ്തകം സ്റ്റാൻഡേർഡ് X, തയ്യാറാക്കിയത് - SCERT, കേരളസർക്കാർ, 2012.
  3. "Westerlies". Glossary of Meteorology. American Meteorological Society. 2005. മൂലതാളിൽ നിന്നും 2010-06-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-22.
"https://ml.wikipedia.org/w/index.php?title=പശ്ചിമവാതങ്ങൾ&oldid=2939916" എന്ന താളിൽനിന്ന് ശേഖരിച്ചത്