പരീക്ഷിത്ത് തമ്പുരാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ദർശനകലാനിഥി രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ (died 1964) കൊച്ചിരാജ്യത്തിലെ അവസാനത്തെ മഹാരാജാവായിരുന്നു. 1949 ജൂലൈ 1 നു തിരുവിതാംകൂറും കൊച്ചിയും കൂട്ടിച്ചേർത്ത് തിരുകൊച്ചി സംസ്ഥാനം നിലവിൽ വന്നു. അങ്ങനെ കൊച്ചിരാജ്യം അവസാനിച്ചു. ഏകദേശം ഒരുകൊല്ലമാണ് അദ്ദേഹം രാജ്യം ഭരിച്ച്ത്. തിരുകൊച്ചി നിലവിൽ വന്നശേഷം അദ്ദേഹംവലിയതമ്പുരാൻ ആയി തുടർന്നു. 1964ൽ തൃപ്പൂണിത്തുറയിൽ വച്ച് അന്തരിച്ചു.

കൃതികൾ[തിരുത്തുക]

പരീക്ഷിത്ത് തമ്പുരാൻ ഒരു നല്ല സംസ്കൃതപണ്ഡിതനായിരുന്നു. നവ്യന്യായശാഖയിൽ അദ്ദേഹം അക്കാലത്തെ പ്രമുഖ പണ്ഡിതനായിരുന്നു. അദ്ദേഹം പ്രഹ്ലാദചരിതം പോലുള്ള സംസ്കൃതകാവ്യങ്ങളും എഴിതിയിട്ടുണ്ട്..

"https://ml.wikipedia.org/w/index.php?title=പരീക്ഷിത്ത്_തമ്പുരാൻ&oldid=2747729" എന്ന താളിൽനിന്ന് ശേഖരിച്ചത്