Jump to content

പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌
ചുരുക്കപ്പേര്സി.എം.ഐ
ആപ്തവാക്യം"സൈന്യങ്ങളുടെ ദൈവമായ കർത്താവിനെപ്രതി ഞാൻ അതീവതീക്ഷ്ണതയാൽ ജ്വലിക്കുകയാണ്"
രൂപീകരണം11 മേയ് 1831; 193 വർഷങ്ങൾക്ക് മുമ്പ് (1831-05-11)
സ്ഥാപകർഫാ. തോമസ് പാലക്കൽ
ഫാ. തോമസ് പോരുക്കര
ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ
തരംപൊന്തിഫിക്കൽ റൈറ്റിന്റെ ക്ലറിക്കൽ മതപരമായ സഭ (പുരുഷന്മാർക്ക്)
ലക്ഷ്യംContemplata aliis tradere
(ധ്യാനത്തിന്റെ ഫലം മറ്റുള്ളവരുമായി പങ്കിടുക)
ആസ്ഥാനംചാവറ ഹിൽസ്, കൊച്ചി, കേരളം, ഇന്ത്യ
അംഗത്വം
2,597 അംഗങ്ങൾ (1,900 വൈദികർ) (2016)
പ്രിയോർ ജനറൽ
ഫാ. തോമസ് ചാത്തമ്പറമ്പിൽ, സി.എം.ഐ.[1]
Main organ
ജനറൽ ക്യൂറിയ
മാതൃസംഘടനമലബാറിലെ കർമ്മലീത്താ നിഷ്പാദുക സമൂഹം
ബന്ധങ്ങൾസീറോ മലബാർ കത്തോലിക്കാ സഭ
വെബ്സൈറ്റ്cmi.org.in
പഴയ പേര്
അമലോത്ഭവ ദാസ സംഘം

സീറോ മലബാർ കത്തോലിക്കാ സഭയിലെ പോണ്ടിഫിക്കൽ അവകാശമുള്ള ഏറ്റവും വലിയ മതപുരോഹിത സഭയാണ് പരിശുദ്ധ മറിയത്തിന്റെ കർമ്മലീത്താ സമൂഹം എന്ന കാർമ്മെലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌ (ഇംഗ്ലീഷ്: Carmelites of Mary Immaculate, സി.എം.ഐ.).

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

ഇന്ത്യ, കെനിയ എന്നിവിടങ്ങളിൽ സിറോ-മലബാർ, സിറോ-മലങ്കര, ലത്തീൻ എന്നീ സഭകളിൽനിന്നുള്ള മൂവായിരത്തോളം അംഗങ്ങൾ സഭയിലുണ്ട്. അതിൽ 10 മെത്രാന്മാർ, 1917 പുരോഹിതന്മാർ, 19 പുരോഹിതനല്ലാത്ത സഹോദരന്മാർ, 1200 ബ്രദർമാർ തുടങ്ങിയർ അടങ്ങിയിരിക്കുന്നു.

നിലവിൽ അഞ്ച് പ്രധാന സെമിനാരികളാണ് സഭയിലുള്ളത്: ബാംഗ്ലൂർ ധർമ്മരാം കോളേജ്, വാർധ ദർശന ഫിലോസഫേറ്റ്, ഭോപ്പാൽ സമൻവയ തിയോളജിയേറ്റ്, പൂനെ കാർമൽ വിദ്യ ഭവനൻ, ബറോഡ സി‌എം‌ഐ വിദ്യാവൻ . ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സെമിനാരി 2001 ൽ കെനിയയിൽ സ്ഥാപിതമായി. വിദേശത്ത് നിന്നുള്ള ആദ്യത്തെ ബാച്ച് വിദ്യാർത്ഥികൾ 2005 മാർച്ച് 19 ന് വൈദികരായി.

പ്രധാന പ്രവർത്തനങ്ങൾ

[തിരുത്തുക]

വിദ്യാഭ്യാസ മേഖല - സി‌എം‌ഐ സഭ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ശ്രദ്ധേയമായ സ്ഥാപനങ്ങൾ നടത്തുന്നു. ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ബാംഗ്ലൂർ, രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ് കൊച്ചി, അമല മെഡിക്കൽ കോളേജ് തൃശൂർ, എസ്.എച്ച് കോളേജ് കൊച്ചി തുടങ്ങിയവ.

പത്ര-ദൃശ്യ മാദ്ധ്യമ മേഖല - ദീപിക ന്യൂസ് പേപ്പർ, ചാവറ വിഷൻ, നിരവധി സഭാ പത്രങ്ങളും മാസികകളും തുടങ്ങിയവ.

കലാമേഖല - കലാഭവൻ കൊച്ചി, ചാവറ സാംസ്കാരിക കേന്ദ്രം കൊച്ചി, ദർശന കോട്ടയം, ഉപാസന തൊടുപുഴ മുതലായവ.

ഭരണകൂടം

[തിരുത്തുക]

നാല് ജനറൽ കൗൺസിലർമാരുള്ള ഒരു പ്രയർ ജനറലും ഒരു ജനറൽ ഓഡിറ്ററും സഭയെ ഭരിക്കുന്നു. ഓരോ ആറുവർഷത്തിലും സഭയുടെ ഒരു പൊതുസമിതി അവരെ തിരഞ്ഞെടുക്കുന്നു. 2026 വരെ, ഫാ. തോമസ് ചാത്തമ്പറമ്പിൽ സി‌.എം‌.ഐ ആണ് പ്രയർ ജനറൽ [2]

പ്രിയോർ ജനറൽമാരുടെ പട്ടിക

[തിരുത്തുക]
പ്രയർ ജനറലിന്റെ പേര് തുടങ്ങിയ ദിവസം അവസാനിച്ച ദിവസം കുറിപ്പുകൾ
ഫാ. പോൾ അച്ചാണ്ടി, സി.എം.ഐ. 2014
ഫാ. ജോസ് പന്തപ്ലാംതോട്ടിയിൽ, സി.എം.ഐ. 2008 2014
ഫാ. ആന്റണി കരിയിൽ, സി.എം.ഐ. 2002 2008 പിന്നീട് മാണ്ഡ്യയിലെ ബിഷപ്പായി
ഫാ. അലക്സ് ഉക്കൺ, സി.എം.ഐ. 1996 2002
ഫാ. തോമസ് മംപ്ര, സി.എം.ഐ. 1990 1996
ഫാ. വിജയ് ആനന്ദ് നെഡാംപുരം, സി.എം.ഐ. 1985 1990 പിന്നീട് ചന്ദ ബിഷപ്പായി
ഫാ. തോമസ് അയകര, സി.എം.ഐ. 1978 1985
ഫാ. തിയോബാൾഡ് പോത്താനിക്കാട്, സി.എം.ഐ. 1972 1978
ഫാ. കാനിഷ്യസ് തെക്കേക്കര സി.എം.ഐ. 1966 1972 ദൈവദാസനായി പ്രഖ്യാപിക്കപെട്ടു.
ഫാ. മൗറസ് വലിയപരമ്പിൽ, സി.എം.ഐ. 1953 1966
ഫാ. വിൻസെന്റ് അലപ്പട്ട്, സി.എം.ഐ. 1947 1952
ഫാ. ജോൺ ബെർച്ച്മാൻ കൊയ്‌താര, സി.എം.ഐ. 1941 1947
ഫാ. ബാർത്തലോമിവ് പെരുമാളിൽ, സി.എം.ഐ. 1936 1941
ഫാ. സിൽ‌വെസ്റ്റർ തട്ടിൽ, സി‌എം‌ഐ 1933 1936
ഫാ. ജോൺ ബെർച്ച്മാൻ കൊയ്‌താര, സി.എം.ഐ. 1926 1933
ഫാ. ബാർത്തലോമിവ് പെരുമാളിൽ, സി.എം.ഐ. 1936 1941
ഫാ. സിൽ‌വെസ്റ്റർ തട്ടിൽ, സി‌എം‌ഐ 1933 1936
ഫാ. ജോൺ ബെർച്ച്മാൻ കൊയ്‌താര, സി.എം.ഐ. 1926 1933
ഫാ. ലൂയിസ് നെരിയാംപരമ്പിൽ, സി.എം.ഐ. 1923 1926
ഫാ. അലക്സാണ്ടർ കട്ടകയം, സി.എം.ഐ. 1920 1923
ഫാ. ഗബ്രിയേൽ പുലിക്കൽ, സി.എം.ഐ. 1917 1920
ഫാ. അലക്സാണ്ടർ കട്ടകയം, സി.എം.ഐ. 1914 1917 മിഷനറി അപ്പസ്തോലിക (1892), ക്രോസ് ഡി ബെനെമെറൻസ (1903) എന്നീ തലക്കെട്ടുകൾ നൽകി ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ ആദരിച്ചു.
ഫാ. ബേസിൽ തലിയത്ത്, സി.എം.ഐ. 1908 1914
ഫാ. അലക്സാണ്ടർ കട്ടകയം, സി.എം.ഐ. 1902 1908 മിഷനറി അപ്പസ്തോലിക (1892), ക്രോസ് ഡി ബെനെമെറൻസ (1903) എന്നീ തലക്കെട്ടുകൾ നൽകി ലിയോ പന്ത്രണ്ടാമൻ മാർപ്പാപ്പ ആദരിച്ചു.
ആർച്ച് ബിഷപ്പ് ബെർണാഡ് ഓഫ് ജീസസ് ആർഗിൻസോണിസ് വൈ അസ്റ്റോബിസ, ഒസിഡി 1892 1902
ആർച്ച് ബിഷപ്പ് ലാഡിസ്ലാവ് മൈക്കൽ സാലെസ്കി 1892 1892 പിന്നീട് അന്ത്യോക്യയിലെ ലത്തീൻ പാത്രിയർക്കീസ്
കർദിനാൾ ജിയോവന്നി സിമിയോണി 1891 1892
ആർച്ച് ബിഷപ്പ് ആൻഡ്രിയ അയൂട്ടി 1887 1891 പിന്നീട് കർദിനാൾ
മാർസെലിനോ ബെരാർഡി, ഒസിഡി 1885 1887
ഫാ. കുര്യാക്കോസ് എലിസിയസ് പോറുക്കര, സിഎംഐ 1871 1885
വിശുദ്ധ ഫാ. കുര്യാക്കോസ് ഏലിയാസ് ചാവറ 1855 1871

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.cmi.org.in/Administration.aspx
  2. "General Administration 2020 - 2026". Carmelites of Mary Immaculate.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]