പരിപ്പുകറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു കറിയാണ്‌ പരിപ്പുകറി. സാധാരണയായി സദ്യകളിൽ ആദ്യം വിളമ്പുന്ന കറികളിൽ ഒന്നാണിത്. പരിപ്പും, പപ്പടവും, നെയ്യും കൂട്ടിയാണ് ആദ്യം ചോറുകഴിക്കാറുള്ളത്. തുവരപ്പരിപ്പാണ് കറിയിലെ മുഖ്യ ഇനം. നാളികേരം ചതച്ച് ഇതിൽ ചേർത്തത് പ്രധാന ചേരുവയാണ്. സസ്യാഹാര പ്രിയർക്ക് ഒഴിവാക്കാനാവാത്ത ഒരു ഒഴിച്ചുകറിയാണ് പരിപ്പ്. വളരെ എളുപ്പമുണ്ടാക്കാൻ പറ്റുന്ന കറികളിൽ ഒന്നാണ് പരിപ്പുകറി.[1]

ചേരുവകൾ[തിരുത്തുക]

 1. തുവരപ്പരിപ്പ് -- ഒരു കപ്പ്
 2. പച്ചമുളക് അറ്റം പിളർന്നത് -- ആറ്
 3. മുളകിൻറെ അരി -- കാൽ ടീസ്പൂൺ
 4. വെളുത്തുള്ളിയല്ലി -- നാല്
 5. ജീരകം -- കാൽ ടീസ്പൂൺ
 6. ചെമന്നുളളി അല്ലി -- രണ്ട്
 7. മഞ്ഞൾപ്പൊടി -- കാൽ ടീസ്പൂൺ
 8. തിരുമ്മിയ തേങ്ങാ -- ഒരു കപ്പ്
 9. വെളിച്ചെണ്ണ -- രണ്ടു ഡിസേർട്ടു സ്പൂൺ
 10. നെയ്യ് -- ഒരു ഡിസേർട്ടു സ്പൂൺ
 11. കടുക് -- ഒരു ടീസ്പൂൺ
 12. ചെമന്നുള്ളി വട്ടത്തിൽ അരിഞ്ഞത് -- രണ്ടു ടീസ്പൂൺ
 13. കറിവേപ്പില -- 2 ഇതൾ
 14. വറ്റൽ മുളക് -- രണ്ട് (നാലായി മുറിച്ചത്)

പാകം ചെയ്യുന്ന വിധം[തിരുത്തുക]

വെള്ളം വെട്ടിത്തിളയ്ക്കുമ്പോൾ പരിപ്പ് കഴുകിയതിട്ടു വേവിക്കുക. നല്ലവണ്ണം വെന്തു കലങ്ങുമ്പോൾ പച്ചമുളക് ചേർത്ത് വയ്ക്കുക. രണ്ടുമുതൽ ഏഴുവരെ ചേരുവകൾ വളരെ മയത്തിൽ അരച്ചു കലക്കി തയ്യാറാക്കിയ കറിയിൽ ഒഴിച്ച് ഇളക്കണം. കറി ശരിക്കു തിളയ്ക്കുമ്പോൾ വാങ്ങുക. വെളിച്ചണ്ണയും നെയ്യും ചൂടാകുമ്പോൾ കടുകിട്ടു പൊട്ടിയാലുടൻ ഉള്ളിയിട്ടു മൂപ്പിക്കുക. പിന്നീട് കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് മൂത്താലുടൻ കറിയിൽ ഒഴിച്ച് പാത്രം മൂടിവയ്ക്കുക. വറുത്ത ചെറുപയർപരിപ്പ്, വറുത്ത മുതിരപ്പരിപ്പ് എന്നീ പയറുവർഗങ്ങൾക്കൊണ്ടും ഇതുപോലെ കറി പാകപ്പെടുത്താം.

അവലംബം[തിരുത്തുക]

 1. "Sadya Parippu Curry Recipe".
"https://ml.wikipedia.org/w/index.php?title=പരിപ്പുകറി&oldid=3253073" എന്ന താളിൽനിന്ന് ശേഖരിച്ചത്