പരസ്യശരീരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരസ്യശരീരം
പുറംചട്ട
കർത്താവ്ഇ.പി. ശ്രീകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്സ്
പ്രസിദ്ധീകരിച്ച തിയതി
ഒക്ടോബർ 2008
ഏടുകൾ108
ISBN978-81-264-2177-0

ഇ.പി. ശ്രീകുമാർ രചിച്ച ചെറുകഥ എന്ന കഥ ഉൾപ്പെടുന്ന ഒരു ചെറുകഥാസമാഹാരമാണ് പരസ്യശരീരം. 2010-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. [1]. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം 2008 ഒക്ടോബറിലാണു് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. രണ്ടാമത്തെ പതിപ്പ് 2011 ജൂണിൽ പ്രസിദ്ധീകരിച്ചു. വൃദ്ധജന ബാങ്ക്, ഡെഡ്ലൈൻ, പരസ്യശരീരം, അണുബാധ, പാഴ്, എപ്പിസോഡ്, തെളിവെടുപ്പ്, രക്ഷ, ദാസ്യരസം, ഗ്രീറ്റിങ്സ് എന്നീ ചെറുകഥകളും, രണ്ടു കഥകൾക്കു മദ്ധ്യേ, മരണത്തിന്റെ മാറ്റൊലി എന്നീ കുറിപ്പുകളും, ആഷാമേനോൻ എഴുതിയ ശുഭപന്തുവരാളികൾ നഷ്ടമാവുന്ന സംസ്കൃതി എന്ന അവതാരികയുമാണു് ഈ സമാഹാരത്തിലുള്ളത്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-08-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-07-24.
"https://ml.wikipedia.org/w/index.php?title=പരസ്യശരീരം&oldid=3636229" എന്ന താളിൽനിന്ന് ശേഖരിച്ചത്