പയ്യന്നൂർ കുഞ്ഞിരാമൻ
കേരളത്തിലെ ഒരു ബാലസാഹിത്യകാരനാണ് പയ്യന്നൂർ കുഞ്ഞിരാമൻ. കണ്ണൂർജില്ലയിലെ പയ്യന്നൂർ സ്വദേശിയായ ഇദ്ദേഹം, അധ്യാപകൻ, സാംസ്കാരിക പ്രവർത്തകൻ, വിവർത്തകൻ, പ്രഭാഷകൻ, സാക്ഷരതാ പ്രവർത്തകൻ തുടങ്ങിയ നിലകളിൽ അറിയപ്പെടുന്നു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗവും പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗവുമാണ്.
ജീവിതരേഖ
[തിരുത്തുക]1946 ൽ പയ്യന്നൂരിലെ രാമനാത്ത് വീട്ടിൽ ജനിച്ചു. പിതാവ് കണ്ണപ്പൊതുവാൾ, മാതാവ് പാർവ്വതിയമ്മ, പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം, തുടർന്ന് തൊഴിലാളിയായി ജീവിതമാരംഭിച്ചു. തൊഴിലെടുത്തുകൊണ്ടു തന്നെ പ്രൈവറ്റായി പഠിച്ചു. ഹിന്ദി പ്രവീണും, മലയാളം വിദ്വാനും പാസ്സായി. പിന്നീട് ബിഎ ഡിഗ്രിയെടുത്ത ശേഷം അദ്ധ്യാപകപരീശീലനവും നേടി ഹൈസ്കൂൾ അധ്യാപകനായി. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹൈസ്കൂളിലും പിന്നീട് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലും ജോലി ചെയ്തു. 2001ൽ വിരമിച്ചു. മംഗലാപുരത്തിനടുത്ത് കാർക്കളയിൽ അല്പകാലം താമസിച്ചു. ഈ സമയമെല്ലാം കന്നഡ ഭാഷ പഠിക്കാൻ പ്രയോജനപ്പെടുത്തി, മൈസൂർ യൂണിവേഴ്സിറ്റിയുടെ കന്നഡ സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായി. പയ്യന്നൂരിൽ അല്പകാലം ഹിന്ദി വിദ്യാലയം നടത്തിയിരുന്നു. പയ്യന്നൂർ സെൻട്രൽ യു.പി സ്കൂളിൽ കുറച്ചുകാലം ഹിന്ദി അധ്യാപകനായി. കവിതയാണ് ആദ്യകാലത്ത് എഴുതിയത്. പിന്നിട് ഫീച്ചറുകളും കഥകളുമെഴുതി. അദ്യകഥ കുങ്കുമം അഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'അലർജി'യാണ്.
പുസ്തകങ്ങൾ
[തിരുത്തുക]- സ്വാതന്ത്ര്യം തന്ന കഥകൾ[1]
- വിജയനഗരം[1]
- കൽബുർഗി-സാഹിത്യത്തിലെ രക്തസാക്ഷി [2]
- ഏ.വി.കുഞ്ഞമ്പു [2]
- കടമ്പേരി മാഷ് [2]
- പത്മനാഭന്റെ വഴിയിൽ [2]
- പി.കൃഷ്ണപ്പിള്ള [2]
- പുരാണത്തിലെ കുട്ടികൾ[2]
- പാർട്ടി പിറന്ന വഴികൾ[2]
- ചാർവാകൻ[2]
- കളിയാട്ടകഥകൾ[2]
- ഏലം കുളത്തെ കുഞ്ചു[2]
- കുട്ടികളുടെ നായനാർ [2]
- എനിക്കും വേണം സ്വാതന്ത്ര്യം[2]
- ഒരേയൊരു പി.ജി.[2]
- ഇ.എം.എസ് കഥകൾ[2]
- ഒറ്റക്കാലൻ ഞെണ്ട്[2]
- കൃതികൾ കഥകൾ[2]
- പുരാണത്തിലെ അമ്മമാർ[2]
- കാവേരി എന്റെ രക്തം [3]
- പി.കൃഷ്ണപിള്ള-ജീവിതവും രാഷ്ട്രീയപ്രവർത്തനവും[4]
- ചരിത്ര സാക്ഷ്യം
- ഏലം കുളത്തെ കുഞ്ചു-കുട്ടികളുടെ ഇ.എം.എസ്
- എസ്.കെ പൊറ്റക്കാട്,ജ്ഞാനപീഠജേതാവ്
- പെരുംകളിയാട്ടം
- പത്മനാഭന്റെ പൂച്ച
- ചാച്ചാജി കഥകൾ
- കുപ്പായമിടാത്ത അപ്പൂപ്പൻ
- ഗാന്ധിജിയുടെ ജീവിതകഥ
വിവർത്തനം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 മാതൃഭൂമി ബുക്സ് പുസ്തക വിവരം.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 2.15 2.16 2.17 പുസ്തകകട[പ്രവർത്തിക്കാത്ത കണ്ണി] പുസ്തക വിവരം.
- ↑ 3.0 3.1 ചിന്ത പബ്ളിഷേർസ്[പ്രവർത്തിക്കാത്ത കണ്ണി] പുസ്തക വിവരം.
- ↑ കബനി ബുക്ക്സ്[പ്രവർത്തിക്കാത്ത കണ്ണി] പുസ്തക വിവരം.