പമേല ആൻഡേഴ്സൺ
പമേല ആൻഡേഴ്സൺ | |
---|---|
ജനനം | പമേല ഡെനിസ് ആൻഡേഴ്സൺ ജൂലൈ 1, 1967 |
മറ്റ് പേരുകൾ | പമേല ആൻഡേഴ്സൺ ലീ |
പൗരത്വം |
|
തൊഴിൽ |
|
സജീവ കാലം | 1989–ഇതുവരെ |
ടെലിവിഷൻ | |
ജീവിതപങ്കാളി(കൾ) |
(m. 2014; div. 2015)ഡാൻ ഹെയ്ഹസ്റ്റ്
(m. 2020) |
കുട്ടികൾ | 2 |
Playboy centerfold appearance | |
February 1990 | |
Preceded by | Peggy McIntaggart |
Succeeded by | Deborah Driggs |
Personal details | |
Measurements | Bust: 36 in (91 cm)[1] Waist: 24 in (61 cm) Hips: 36 in (91 cm) |
Height | 5 ft 7 in (1.70 m)[1] |
Weight | 103 lb (47 kg)[1] |
വെബ്സൈറ്റ് | pamelaandersonfoundation |
പമേല ഡെനിസ് ആൻഡേഴ്സൺ (ജനനം: ജൂലൈ 1, 1967)[2][3][4] ഒരു കനേഡിയൻ-അമേരിക്കൻ അഭിനേത്രിയും മോഡലും ടെലിവിഷൻ വ്യക്തിത്വവും എഴുത്തുകാരിയുമാണ് പ്ലേബോയ് മാസികയുടെ കവറിൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ള അവർ ഹോം ഇംപ്രൂവ്മെന്റ് (1991-1993, 1997), ബേവാച്ച് (1992-1997), വി.ഐ.പി. (1998-2002) എന്നീ ടെലിവിഷൻ പരമ്പരകളിലെ വേഷങ്ങളുടെ പേരിലും അറിയപ്പെടുന്നു.
പ്ലേബോയ് മാസികയുടെ 1990 ഫെബ്രുവരി ലക്കത്തിലെ പ്ലേമേറ്റ് ഓഫ് ദ മന്ത് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആൻഡേഴ്സൺ പൊതുജനശ്രദ്ധയിലെത്തി.[1] മാസികയുടെ കവറിൽ സ്ഥിരമായി പ്രത്യക്ഷപ്പെട്ട അവർ, മറ്റേതൊരു വ്യക്തിയേക്കാൾ കൂടുതൽ തവണ പ്ലേബോയ് കവറുകളിൽ പ്രത്യക്ഷപ്പെട്ട വ്യക്തിയെന്ന റെക്കോർഡും സ്വന്തമാക്കി.[5] 1991 ൽ എബിസി കോമഡി പരമ്പരയായ ഹോം ഇംപ്രൂവ്‌മെന്റിന്റെ ആദ്യ രണ്ട് സീസണുകളിൽ ലിസ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട ശേഷം ആൻഡേഴ്സൺ പ്രേക്ഷകർക്കിടയിൽ ചിരപരിചിതയായി. അടുത്ത വർഷം, ആക്ഷൻ-നാടക പരമ്പരയായ ബേവാച്ചിൽ സി ജെ പാർക്കറെ അവതരിപ്പച്ചതിന് അന്താരാഷ്ട്ര അംഗീകാരം ലഭിച്ച അവർ ഒരു സെക്സ് സിംബലെന്ന നിലയിൽ അഭിനയരംഗത്ത് തന്റെ ചുവടുകൾ കൂടുതൽ ഉറപ്പിച്ചു. 1998 മുതൽ 2002 വരെയുള്ള കാലത്ത് ആൻഡേഴ്സൺ ആക്ഷൻ കോമഡി പരമ്പരയായ V.I.P- യിൽ വാലറി അയൺസ് എന്ന വേഷം ചെയ്തു.[6]
ആദ്യകാലം
[തിരുത്തുക]കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ലേഡിസ്മിത്തിൽ ശവസംസ്കാര ജോലിക്കാരനായ ബാരി ആൻഡേഴ്സണിന്റെയും പരിചാരികയായ കരോളിന്റെയും മകളായി ആൻഡേഴ്സൺ ജനിച്ചു.[7] സാരിജാർവി സ്വദേശിയായ ഒരു ഫിന്നിഷ് പൌരനായിരുന്ന അവരുടെ മുതുമുത്തച്ഛൻ ജുഹോ ഹൈറ്റിയായ്നൻ 1908-ൽ ഗ്രാൻഡ് ഡച്ചി ഓഫ് ഫിൻലാൻഡിൽനിന്ന് (അക്കാലത്ത് റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗം) കാനഡയിലേക്ക് കുടിയേറ്റം നടത്തി.[8] ഒരു കുടിയേറ്റക്കാരനായി അവിടെയെത്തിയ അദ്ദേഹം തന്റെ പേര് ആൻഡേഴ്സൺ എന്നാക്കി മാറ്റി. അമ്മയുടെ ഭാഗത്തുനിന്ന് പമേല ആൻഡേർസണ് റഷ്യൻ വംശ പാരമ്പര്യവുമുണ്ട്.[9] ഭരണഘടനാ നിയമം, 1867 പ്രകാരം കാനഡ ഔദ്യോഗികമായി സ്ഥാപിതമായതിന്റെ 100 –ആം വാർഷികമായ 1967 ജൂലൈ 1 -ന് ഒരു "സെന്റിനിയൽ ബേബി" ആയി ജനിച്ച അവർക്ക് ഉടൻതന്നെ ചില പ്രസ് കവറേജുകൾ ലഭിച്ചിരുന്നു.[10][11]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 2 at Playboy Online[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Pamela Anderson". Biography.com. Archived from the original on September 11, 2018. Retrieved December 10, 2018.
- ↑ "Pamela Anderson - Biography". People. Archived from the original on August 29, 2016.
- ↑ "Pamela Anderson Actor, Model, Producer". TV Guide. Retrieved August 1, 2019.
- ↑ Siegel, Tatiana (May 2, 2018). "Playmate to Politico: How Pamela Anderson Became an International Woman of Mystery". The Hollywood Reporter. Retrieved November 20, 2019.
- ↑ "Pamela Anderson's life as sex symbol". NBC News. December 9, 2003. Retrieved February 15, 2019.
- ↑ "Pamela Anderson profile at FilmReference.com". Filmreference.com. Retrieved August 2, 2010.
- ↑ "News". PamWatch.com. Archived from the original on June 12, 2010. Retrieved August 2, 2010.
- ↑ "Pamela Anderson's mom wish". The Boston Globe. May 14, 2004. Retrieved June 24, 2015.
- ↑ "Pamela Anderson". Canada's Walk of Fame. Retrieved July 15, 2014.
- ↑ Johnson, Alex (June 30, 2017). "Taking the title from Pam Anderson: 1st 'Centennial baby' was born in Regina". CBC News. Retrieved March 11, 2018.