Jump to content

പന്നിമൂക്കൻ ആമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പന്നിമൂക്കൻ ആമ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Superfamily:
Family:
Carettochelyidae
Genus:
Carettochelys
Species:
C. insculpta
Binomial name
Carettochelys insculpta
Ramsay, 1886[1]
Synonyms[2]
  • Carettocchelys insculptus Ramsay, 1886
  • Carettochelys insculpta Boulenger, 1889
  • Carettochelys insculptus Boulenger, 1889
  • Chelodina insculpta Cann, 1997
  • Carettochelys canni Artner, 2003 (nomen nudum)

പാപ്പുവ ന്യൂ ഗിനിയയിലും ഓസ്ട്രേലിയയിലും കാണുന്ന ശുദ്ധജല ആമയാണ് പിഗ്-നോസ്ഡ് ടർട്ടിൽ (Pig-Nosed Turtle) എന്ന പന്നിമൂക്കൻ ആമ. കെരെറ്റൊചെലിസ് ഇൻസ്കൾപ്റ്റ (Carettochelys insculpta) എന്നാണ് ശാസ്ത്രനാമം. കെരെറ്റൊചിലിഡേ എന്ന ആമകുടുംബത്തിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗമാണ് ഇത്. നാലുകോടി വർഷം മുൻപേ ഈ കുടുംബത്തിൽപെട്ട ആമകൾ ഭൂമിയിൽ ജീവിച്ചിരുന്നു. ഇവയ്ക്ക് കടലാമകളെപ്പോലെ നീന്താനുള്ള തുഴ പോലെയുള്ള അവയവം ഉണ്ട്. ഇവയുടെ മൂക്ക് പന്നികളുടെ മൂക്കിനു സമാനമാണ്. ഈ മൂക്ക് വെള്ളത്തിന്റെ പുറത്തേക്ക് തള്ളി ഇരകളെ ആകർഷിച്ചാണ് ഇവ ഇര പിടിക്കുന്നത്. ഇവയുടെ മൂക്കിന്റെ ഭാഗത്തിന് സംവേദനക്ഷമത കൂടുതലുമാണ്. കൂട്ടിലിട്ട് വളർത്താൻ വേണ്ടി വൻതോതിൽ ഇവ വേട്ടയാടപ്പെടുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. Ramsay, E.P. 1886. On a new genus and species of fresh water tortoise from the Fly River, New Guinea. proceedings of the Linnaean Society of New South Wales. (2)1:158-162.(Read Full Paper)
  2. Fritz Uwe (2007). "Checklist of Chelonians of the World" (PDF). Vertebrate Zoology. 57 (2): 163–164. Archived (PDF) from the original on 2010-12-17. Retrieved 29 May 2012. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
"https://ml.wikipedia.org/w/index.php?title=പന്നിമൂക്കൻ_ആമ&oldid=3636172" എന്ന താളിൽനിന്ന് ശേഖരിച്ചത്