പദ്മപാദൻ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അദ്വൈതചിന്തകനായിരുന്ന ആദിശങ്കരന്റെ നാല് പ്രധാന ശിഷ്യന്മാരിൽ ഒരുവനാണു് പദ്മപാദാചാര്യർ. പുരിയിലെ ഗോവർദ്ധനമഠത്തിന്റെ പ്രഥമ ആചാര്യൻ ഇദ്ദേഹമായിരുന്നു. തൃശ്ശൂരിലെ തെക്കേമഠം പദ്മപാദാചാര്യർ സ്ഥാപിച്ചതാണെന്നാണു വിശ്വാസം. പഞ്ചപാദിക മാത്രമാണു് ഇദ്ദേഹത്തിന്റെ ലഭ്യമായ ഒരേയൊരു കൃതി. ഇത് ശങ്കരന്റെ നിർദ്ദേശപ്രകാരം ബ്രഹ്മസൂത്രത്തിനെഴുതിയ ഭാഷ്യത്തിന്റെ വ്യാഖ്യാനമാണ്[1]. പദ്മപാദരുടെ പേരു് സനന്ദൻ എന്നായിരുന്നുവത്രെ. [2][3].പുഴക്കരയിൽ വസ്ത്രമലക്കിക്കൊണ്ടിരുന്ന മറുതീരത്തുനിന്നു് അദ്ദേഹത്തിന്റെ ആചാര്യർ വിളിക്കുകയും വിളികേട്ടുടൻ പുഴയാണെന്നോർക്കാതെ നടന്നു തുടങ്ങിയ പദ്മപാദരുടെ കാലടികളെ താങ്ങാൻ പുഴയിൽ നിന്നും താമരപ്പൂവുകൾ പൊങ്ങിവന്നന്നുമുള്ള വിശ്വാസത്തിൽ നിന്നാണു് പദ്മപാദർ എന്ന പേരു് ലഭിക്കുന്നതു്.
അവലംബം
[തിരുത്തുക]- ↑ https://ia700506.us.archive.org/29/items/Panchapadika.of.Padmapada.In.English/Panchapadika.of.Padmapada.In.English_text.pdf
- ↑ http://www.sringeri.net/history/sri-adi-shankaracharya/primary-disciples/sri-padmapadacharya
- ↑ http://www.kamakoti.org/kamakoti/articles/Preceptors%20of%20Advaita%20-%209.html