Jump to content
Reading Problems? Click here

പഞ്ചപാദിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന പത്മപാദാചാര്യർ  ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് എഴുതിയ വ്യാഖ്യാനമാണ് പഞ്ചപാദിക. പഞ്ചപാദികയ്ക്ക് പ്രകാശാത്മയതി (13-ാം ശതകം) പഞ്ചാപാദികാവിവരണം എന്ന വ്യാഖ്യാനവും എഴുതി. ഇതിൽ നിന്നാണ് വിവരണ പ്രസ്ഥാനം രൂപം കൊണ്ടത്.[1]

ഐതിഹ്യം

[തിരുത്തുക]

ശങ്കരാചാര്യരുടെ ശിഷ്യനായിരുന്ന സുരേശ്വരാചാര്യർ ശങ്കരാചാര്യരുടെ ബ്രഹ്മസൂത്രഭാഷ്യത്തിന് വ്യാഖ്യാനം എഴുതാൻ അനുമതി ചോദിച്ചുവത്രെ. അത് ശങ്കരാചാര്യർ സമ്മതിക്കുകയും ചെയ്തു. പക്ഷെ സുരേശ്വരാചാര്യർ നേരത്തെ കർമ്മമീമാംസവിശ്വാസി ആയിരുന്നതിനാൽ വ്യാഖ്യാനത്തിൽ പിഴവ് വന്നു പോകുമോ എന്ന് പത്മപാദർ ഭയന്നുവത്രെ. അത് അറിഞ്ഞ ശങ്കരാചാര്യർ നിബന്ധന എഴുതാൻ പത്മപാദരെ ഏല്പിച്ചു. അതിലെ രണ്ട് ഭാഗങ്ങളാണ്, പഞ്ചപടികയും വൃത്തിയും . അതു പൂർത്തിയാക്കിയ ശേഷം  സ്വന്തം ദേശത്തിനടുത്ത് തീർത്ഥാടനത്തിനു പോയ പത്മപാദരുടെ കൃതികൾ അദ്ദേഹത്തിന്റെ പൂർവ്വാശ്രമത്തിലെ അമ്മാവൻ നശിപ്പിച്ചു എന്നും പിന്നീട് പഞ്ചപാദിക ശങ്കരാചാര്യർ ഓർമ്മയിൽ നിന്നും ചൊല്ലിക്കൊടുത്തതാണ്, എന്നും ഐതിഹ്യം [2]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഞ്ചപാദിക&oldid=3635997" എന്ന താളിൽനിന്ന് ശേഖരിച്ചത്