പച്ചോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Patchouli
Pogostemon cablin 001.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. cablin
Binomial name
Pogostemon cablin
Synonyms
  • pogostemon heyneanus

പോഗോസ്റ്റിമോൺ കാബിലിൻബന്ത്‌ എന്ന ശാസ്ത്രനാമത്താൽ അറിയപ്പെടുന്ന പച്ചോളി ലാമിയേസിയേ കുടുംബത്തിൽപ്പെടുന്നു

പച്ചില അഥവ പച്ചോളി എന്നറിയപ്പെടുന്ന തുളസി വർഗ്ഗതിലെ ഒരു ഔഷധിയാണ്[1]. ത്രിജാതതിലും, ചതുർജാതതിലും ചേരും ഔഷധനിർമ്മാണത്തിലും സുഗന്ധദ്രവ്യ വ്യവസായത്തിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന അസംസ്കൃതവസ്തുവാണ്‌ പച്ചോളിത്തൈലം.

ഇത്‌ മ്ലാനത, ലൈംഗികാസക്തിക്കുറവ്‌ എന്നിവ അകറ്റാനുള്ള ഔഷധങ്ങളിൽ ചേരുവയാണ്‌. കൂടാതെ വേദന സംഹാരിയായും ചർമ്മ സംരക്ഷണത്തിനും ശാരീരിക ഉണർവിനും ഉന്മേഷത്തിനും പച്ചോളിതൈലം ധാരാളമായി ഉപയോഗിക്കുന്നു. വരണ്ടതും വിള്ളലുള്ളതുമായ ചർമ്മത്തിനും ഉപ്പുറ്റിവാതം(അത്ലറ്റിക് ഫൂട്ട്)‌ രോഗത്തിനും മുറിവുകൾ ഉണക്കുന്നതിനും പിരിമുറുക്കം, ഉത്കണ്ഠരോഗം,ചൊറി,ചിരങ്ങുകൾ (എക്സിമ), വിളർച്ച എന്നിവയ്ക്കുംപച്ചോളിത്തൈലം ഉപയോഗിക്കാം. ജലദോഷം, തലവേദന, ഛർദ്ദി, വെരിക്കോസ്‌ വെയിൻ,രക്തസ്രാവം, പനി തുടങ്ങിയവയ്ക്കും ശമനം നൽകും. ഞരമ്പുകളുടെ ഉത്തേജനത്തിനും ദഹനത്തിനും സഹായിക്കും.

അവലംബം[തിരുത്തുക]

  1. [1]|ഔഷധസസ്യങ്ങൾ - പച്ചില(പച്ചോളി)
"https://ml.wikipedia.org/w/index.php?title=പച്ചോളി&oldid=2930502" എന്ന താളിൽനിന്ന് ശേഖരിച്ചത്