പച്ചത്തൊഴുംപ്രാണി
European Mantis | |
---|---|
Lisbon, Portugal | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. religiosa
|
Binomial name | |
Mantis religiosa |
കേരളത്തിലെമ്പാടും കാണപ്പെടുന്നതും ഒട്ടുമിക്കജനങ്ങൾക്കും സുപരിചിതവുമായ ഒരു ഷഡ്‌പദമാണ് തൊഴുംപ്രാണിവംശത്തിൽ പെടുന്ന പച്ചത്തൊഴുംപ്രാണി(Praying Mantis-Mantis Religiosa, Linn.). പച്ചനിറത്തിൽ കാണപ്പെടുന്ന ഇവ തൊഴാന, പച്ചപ്പക്കി, അന്നം, പ്രാർത്ഥന പ്രാണി എന്നിങ്ങനെയൊക്കെയും അറിയപ്പെടുന്നു.
പ്രത്യേകതകൾ
[തിരുത്തുക]സിൽക്കുപോലെ നേർത്ത ചിറകുകളോടുകൂടിയ ഇവ അധികവും തൊടിയിലോ ചെടിപ്പടർപ്പുകളിലോ ആണ് കാണുകയെങ്കിലും ചിലപ്പോൾ വീടുകൾക്കുള്ളിൽ പ്രത്യേകിച്ച് സന്ധ്യാവേളകളിൽ കാണാറുണ്ട്. ഷഡ്‌പദങ്ങളിൽ പെടുന്നവയാണെങ്കിലും മുൻകാലുകൾ(കൈകൾ) നടക്കുവാനായി ഉപയോഗിക്കാറില്ല. മുൻകാലുകൾ സാധാരണയായി തൊഴുതുപിടിച്ചിരിക്കുന്നവിധത്തിൽ പിടിച്ച് നടക്കുന്നതിനാലാണ് തൊഴുംപ്രാണി എന്ന പേരു വന്നത് [1].
ഭക്ഷണസമ്പാദനം
[തിരുത്തുക]മറ്റുള്ള തൊഴുംപ്രാണികളെ പോലെ തന്നെ പൂർണ്ണമായും മാംസഭുക്കാണ് പച്ചതൊഴുംപ്രാണിയും. പുൽച്ചാടികൾ, ചിത്രശലഭങ്ങൾ, ഷഡ്‌പദങ്ങൾ എന്നിവയാണ് പ്രധാനമായും ആഹാരം. ഇരയെ കണ്ടെത്തിയാൽ ദൃഷ്ടികൾ ഇരയിൽ ഉറപ്പിച്ച് മുൻകാലുകൾ ഇരുവശത്തേക്കുമുയർത്തി, ചിറകുകൾ വിടർത്തി അനങ്ങാതെ ഇരയെ പിടിക്കാൻ തയ്യാറെടുക്കും. ഇര വേണ്ടത്ര അരികിലെത്തിയാൽ ഒരൊറ്റകുതിപ്പിനു തന്നെ ഇരയെ കീഴ്‌പ്പെടുത്തുന്നു. മുൻകാലുകളിലെ ഈർച്ചവാളിനോടു സാദൃശ്യമുള്ള ഭാഗം ഇരയുടെ ശരീരത്തിൽ തുളച്ചിറക്കാനും അവയെ കഷണങ്ങളാക്കാനും പര്യാപ്തമാണ്. കീറിമുറിക്കുമ്പോൾ ഇരയുടെ ശരീരത്തിൽ രക്തവും കുടിക്കുന്നതിനാൽ "ഷഡ്‌പദങ്ങളിലെ രക്തരക്ഷസ്സ്" എന്നും ചിലപ്പോൾ ഇവയെ വിളിക്കാറുണ്ട്.
പ്രത്യുത്പാദനം
[തിരുത്തുക]മഴക്കാലം കഴിയുന്ന ഉടനേയാണ് ഇവയുടെ പ്രത്യുത്പാദന കാലം. മുഖാമുഖമുള്ള ഒരു ദ്വന്ദ്വയുദ്ധ സമാന ചേഷ്ടകളോടെ ആണ് പ്രത്യുത്പാദനധർമ്മം ആരംഭിക്കുന്നത്. പിന്നീട് നൃത്തച്ചുവടുകളും, ചിറകുവിടർത്തി ആടലും ഒക്കെയായി ഏറെ നേരം നീണ്ടു നിൽക്കുന്നു. ആൺപ്രാണിയുടെ മരണത്തോടുകൂടിയാണ് ഇതവസാനിക്കുന്നത്. പെൺപ്രാണി തന്റെ കൈകളാൽ ആണിനെ ഞെരിച്ചുകൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു.
നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ചെടികൾ, കല്ലുകൾ, ചെറിയ വിടവുകൾ മുതലായിടത്ത് പെൺപ്രാണി തന്റെ ശരീരസ്രവങ്ങളോടൊപ്പം മുട്ടകളും നിക്ഷേപിക്കുന്നു. ചെടികളിലും മറ്റും ചെറുപതക്കൂട്ടമായി ഇവയുടെ മുട്ടക്കൂട് കാണാറുണ്ട്. ചൂട്, തണുപ്പ് തുടങ്ങിയ പ്രതികൂല കാലാവസ്ഥകളെ ചെറുക്കുന്ന സുതാര്യമായ കുമിളകൾക്കുള്ളിലായാണ് മുട്ടകളുണ്ടാവുക. സൂര്യപ്രകാശമേറ്റ് ഏതാനും നാൾ കിടക്കുന്ന ഈ സുതാര്യകുമിളകൾ അതാര്യമാവുകയും ചെറുകൂടാവുകയും ചെയ്യുന്നു. അനുകൂലസാഹചര്യത്തിൽ മുട്ടകൾ വിരിയുന്നു. അനുകൂലസാഹചര്യത്തിനായി ഏതാനും മാസങ്ങൾ വരെ മുട്ട വിരിയാതെ കിടക്കാറുണ്ട്. ആദ്യകാലങ്ങളിൽ മുട്ടകളിൽ സൂര്യപ്രകാശം ഏൽക്കുക എന്ന ധർമ്മവും പിന്നീട് മുട്ട വിരിയാറാകുമ്പോൾ കുഞ്ഞിനെ ശത്രുക്കളിൽ നിന്നൊളിപ്പിച്ചു നിർത്തുക എന്ന ധർമ്മവും കുമിളകൾ നിർവ്വഹിക്കുന്നു.
ആവാസവ്യവസ്ഥകൾ
[തിരുത്തുക]കനത്തമഞ്ഞുപ്രദേശങ്ങൾ ഒഴികെ ഭൂമിയിലെ മിക്കയിടങ്ങളിലും തൊഴുംപ്രാണികളെ കാണാം. എങ്കിലും ഭൂമദ്ധ്യരേഖാ പ്രദേശങ്ങളോടടുത്താണ് അവയെ കൂടുതലായി കാണാൻ കഴിയുന്നത്. പച്ചതൊഴുംപ്രാണിയെ തെക്കു പടിഞ്ഞാറൻ ഇന്ത്യയിലാണ് കണ്ടുവരുന്നത്.
ചിത്രശാല
[തിരുത്തുക]-
പച്ചത്തൊഴും പ്രാണി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-11. Retrieved 2010-10-13.