പകർപ്പവകാശ നിയമം, 1957 (ഇന്ത്യ)
1957-ൽ നിലവിൽ വന്നതും 1983, 1984, 1992, 1994, 1999, 2012 എന്നീ വർഷങ്ങളിൽ ഭേദഗതി വരുത്തിയിട്ടുള്ളതുമായ പകർപ്പവകാശ നിയമമാണ് ഇന്ത്യയുടെ പകർപ്പവകാശ നിയമം എന്നറിയപ്പെടുന്നത്. ഇത് 1911-ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിലവിലുണ്ടായിരുന്ന, പകർപ്പവകാശ നിയമത്തെ അടിസ്ഥാനമാക്കിയുള്ളതും, 1956-ലെ അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശ നിയമത്തിൽ നിന്നും കടംകൊണ്ടിട്ടുള്ളതുമാകുന്നു.[1]
സൃഷ്ടി
[തിരുത്തുക](വകുപ്പ് 2) ഒരു സൃഷ്ടി എന്നാൽ ലിഖിതരചനയോ, നാടകാവിഷ്കാരമോ, സംഗീതസൃഷ്ടിയോ, ശബ്ദലേഖയോ, കലാസൃഷ്ടിയോ ആണ്.
- - ലിഖിതരചനയന്നതിൽ, കമ്പ്യൂട്ടർ പ്രോഗ്രാമുകളും, പട്ടികകളും, ദത്തശേഖരങ്ങളും ഇതര സമാഹാരങ്ങളും ഉൾപ്പെടുന്നു.
- - നാടകാവിഷ്കാരമെന്നതിൽ, വാമൊഴിയായിച്ചൊല്ലിയതും, നൃത്തസംവിധാനവും, ശബ്ദരഹിതമായ മനോരഞ്ജനപ്രകടനങ്ങളും, രംഗസംവിധാനവും, എഴുതിവച്ചതോ അല്ലാത്തതോ ആയ അഭിനയവും ഉൾപ്പെടും: എന്നാൽ ചലച്ചിത്രമടങ്ങുന്ന ഫിലിം ഉൾപ്പെടില്ല.
- - സംഗീതസൃഷ്ടിയെന്നതിൽ, അതിന്റെ സംജ്ഞാലിഖിതവും, ഏത് സംവിധാനവും, ഇതര ലിഖിതരൂപവും ഉൾപ്പെടും; എന്നാൽ അതിനോടെപ്പം പറയുന്ന വാക്കുകളൊ, ആംഗ്യവിക്ഷേപമോ ഉൾപ്പെടില്ല.
- - കലാസൃഷ്ടിയെന്നതിൽ, ചിത്രങ്ങളും, പെയിന്റിംഗും, ശില്പങ്ങളും, അവതലരചനകളും, കലാമേന്മയുള്ളതോ ഇല്ലാത്തതോ ആയ ഛായാഗ്രഹണപടങ്ങളും, വാസ്തുശിൽപ്പവും, കലാപരമായ മറ്റുകൈവേലകളും ഉൾപ്പെടും.
പകർപ്പവകാശം
[തിരുത്തുക](വകുപ്പ് 14 )
പകർപ്പവകാശം എന്നാൽ, ഒരു സൃഷ്ടി, ഏതു മാദ്ധ്യമത്തിലും സൂക്ഷിയ്ക്കാനും, പുന സൃഷ്ടിക്കാനും, പകർപ്പുകൾ പ്രസിദ്ധീകരിക്കുവാനും, പൊതുജനമധ്യേ പ്രദർശിക്കാനും, ചലച്ചിത്രമോ ശബ്ദരേഖയോ ഇതര കലാരൂപത്തിലോ ആയി രൂപാന്തരം ചെയ്യുവാനും, കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ കാര്യത്തിൽ വിൽക്കുവാനും വാടകക്കുനൽകുവാനും കൂടിയുള്ള, തനിയവകാശമാണ്.
പകർപ്പവകാശം ബാധകമായ സൃഷ്ടികൾ
[തിരുത്തുക](വകുപ്പ് 13)
രചിക്കുമ്പോഴോ, പ്രസിദ്ധീകരിക്കുമ്പോഴോ, സ്രഷ്ടാവ്, ഇന്ത്യൻ പൗരനോ, ഇന്ത്യയിലെ സ്ഥിരവാസിയോ ആയിരുന്നു എങ്കിൽ,അത്തരം മൌലികമായ ലിഖിതസൃഷ്ടികൾ, നാടകാവിഷ്കാരങ്ങൾ, സംഗീതകൃതികൾ, ശബ്ദലേഖകൾ, മറ്റുകലാസൃഷ്ടികൾ എന്നിവയ്ക്ക് പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്നു.
പകർപ്പവകാശം ബാധകമല്ലാത്തവ
[തിരുത്തുക](വകുപ്പ് 13, 15, 16, 40, 41)
- സൃഷ്ടി രചിക്കുമ്പോഴോ, പ്രസിദ്ധീകരിക്കുമ്പോഴോ, ഇന്ത്യൻ പൗരനോ, ഇന്ത്യയിലെ സ്ഥിരവാസിയോ അല്ലെങ്കിൽ.
- ഇന്ത്യയിൽ സ്ഥിതിചെയ്യാത്ത വാസ്തുശില്പങ്ങൾ.
- മറ്റോരാളുടെ പകർപ്പവകാശം ലംഘിക്കുന്ന വിധം നിർമ്മിച്ച ചലച്ചിത്രവും ശബ്ദലേഖയും.
- വാസ്തുശിൽപ്പത്തിന്റെ കലാപരമായ ആവിഷ്കരണരീതിയല്ലാത്ത, അതിന്റെ നിർമ്മാണരീതി.
- 1911ലെ ഡിസൈൻസ് ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത രൂപകൽപ്പനകൾ.
- ഈ നിയമപ്രകാരം, പകർപ്പവകാശം സംരക്ഷിക്കപ്പെടാത്തവ.
- സർക്കാർ ഉത്തരവുവഴി പകർപ്പവകാശം ഇന്ത്യയിൽ സംരക്ഷിക്കാത്ത വിദേശസൃഷ്ടികൾ,
- സർക്കാർ അംഗീകരിച്ച അന്താരാഷ്ട്രസംഘടനകളുടേതല്ലാത്ത കൃതികൾ.
ഇതുംകാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]കൂടുതൽ അറിവിന്
[തിരുത്തുക]- ഇന്ത്യയുടെ പകർപ്പവകാശ നിയമം, 1957: മൂലഗ്രന്ഥം Archived 2008-07-29 at the Wayback Machine.
- ഇന്ത്യയുടെ പകർപ്പവകാശ നിയമം - ഔദ്യോഗിക വെബ് വിലാസം
- പകർപ്പവകാശ നിയമത്തിന്റെ ഒരു കൈപ്പുസ്തകം - ഭരത സർക്കാർ Archived 2008-08-30 at the Wayback Machine.
- പകർപ്പവകാശ നിയമം (30-ഡിസംബർ-1999 വരെയുള്ള ഭേദഗതികളുടെ ഏകീകരണം) Archived 2009-03-23 at the Wayback Machine.