നർസീസ് വിർജിലിയൊ ഡിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിയാസിന്റെ "ഫെറ്റെ ഷാം‌പ്ട്രെ" എന്ന ചിത്രം

വിർജിലിയൊ ഡിയാസ് ഡി ലാ പെന ഒരു ഫ്രഞ്ചു ചിത്രകാരനായിരുന്നു. ബോർഡിയാക്സിൽ 1808 ഓഗസ്റ്റ് 20-ന് ജനിച്ചു. ആദ്യകാലത്ത് കളിമൺ ചിത്രകലയിലൂടെയാണ് ശ്രദ്ധേയനായത്. 1831-ലായിരുന്നു ആദ്യചിത്ര പ്രദർശനം. ചിത്രങ്ങളിലേറെയും കാല്പ്പനികങ്ങളായിരുന്നു. ഫെങ്ങെയ് നാ ബ്യൂവിലെ ബാർബിസൻ ചിത്രകലാകാരന്മരോടൊപ്പം കൂടിയശേഷം (1840) ഇദ്ദേഹത്തിന്റെ ശൈലി കുറേക്കൂടി യഥാതഥ്യമായി. തിയോഡോർ റൂസ്സോയുമായുള്ള ബന്ധം അതിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്. പ്രകൃതിദൃശ്യ ചിത്രകാരൻ എന്ന നിലയിലാണ് ഇദ്ദേഹം പില്ക്കാലത്ത് ശ്രദ്ധേയനായത്. പുഷ്പങ്ങളുടെ ചിത്രങ്ങളും ഇദ്ദേഹത്തെ വിഖ്യാതനാക്കി. ഫ്രാൻസിലെ മെന്റനിൽ 1876 നവംബർ 18-ന് നിര്യാതനായി.

അവലംബം[തിരുത്തുക]