ന്യൂമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ന്യൂമാൻ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സ്റ്റാൻസ്ലൌസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാകുന്നു. 2000 ലെ സെൻസസ് പ്രകാരം 7,093 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ആയപ്പോഴേയ്ക്കും 10,224 ആയി വർദ്ധിച്ചിരുന്നു. ഈ നഗരം മോഡെസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്. 1888 ൽ സൈമൺ ന്യൂമാൻ എന്നയാൾ സ്ഥാപിച്ച ഈ നഗരം കാലിഫോർണിയയുടെ മദ്ധ്യതാഴ്വരയുടെ പടിഞ്ഞാറൻ വശത്തിന്റെ ഭാഗമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

ന്യൂമാൻ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°18′54″N 121°1′21″W (37.315038, -121.022476) ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച്, ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.1 ചതുരശ്ര മൈൽ (5.4 ചതുരശ്ര കിലോമീറ്റർ) ആണ്, ഇതു മുഴുവനും കരഭാഗമാണ്. ഗുസ്തീൻ, ക്രോവ്സ് ലാൻഡിംഗ് പട്ടണങ്ങൾക്കിടയിൽ കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 33 ലാണ് ഈ നഗരം നിലനിൽക്കുന്നത്. പട്ടണത്തിന് ഏതാനും മൈലുകൾ പടിഞ്ഞാറായി ഇന്റർസ്റ്റേറ്റ് 5 പാത സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ന്യൂമാൻ&oldid=2866925" എന്ന താളിൽനിന്ന് ശേഖരിച്ചത്