നോർ ഹാച്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർ ഹാച്ൻ

Նոր Հաճն
The church and the memorial of Nor Hachn
The church and the memorial of Nor Hachn
നോർ ഹാച്ൻ is located in Armenia
നോർ ഹാച്ൻ
നോർ ഹാച്ൻ
Coordinates: 40°18′0″N 44°34′48″E / 40.30000°N 44.58000°E / 40.30000; 44.58000
Countryഅർമേനിയ
പ്രവിശ്യKotayk
Founded1953
ഭരണസമ്പ്രദായം
 • MayorGagik Matevosyan
വിസ്തീർണ്ണം
 • ആകെ2.3 ച.കി.മീ.(0.9 ച മൈ)
ഉയരം
1,920 മീ(6,300 അടി)
ജനസംഖ്യ
 (2011 census)
 • ആകെ9,307
 • ജനസാന്ദ്രത4,000/ച.കി.മീ.(10,000/ച മൈ)
വെബ്സൈറ്റ്Official web
Sources: Population [1]

നോർ ഹാച്ൻ (അർമേനിയൻ: Նոր Հաճն), അർമേനിയയിലെ കോട്ടയ്ക് പ്രവിശ്യയിൽ 1953-ൽ സ്ഥാപിതമായ ഒരു പട്ടണവും നഗര മുനിസിപ്പൽ സമൂഹവുമാണ്. ഈ പട്ടണം ഹ്രസ്ദാൻ നദിയുടെ വലത് കരയിലായി, അർസ്നി മലയിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത്, അർസ്‌നി-ഷമീറാം കനാലിന്റെ തൊട്ടടുത്തായി സ്ഥിതിചെയ്യുന്നു. 2011 ലെ സെൻസസ് പ്രകാരം നോർ ഹാച്ചിന്റെ ജനസംഖ്യ 9,307 ആയിരുന്നു. 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം ജനസംഖ്യ 8,400 ആയിരുന്നു.

ചരിത്രം[തിരുത്തുക]

ഇന്നത്തെ നോർ ഹാച്ചിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം പുരാതന ഗ്രേറ്റർ അർമേനിയയിലെ അയ്രാരത്ത് പ്രവിശ്യയിലെ ചരിത്രപരമായ കോട്ടയ്ക് കന്റോണിന്റെ സ്ഥാനവുമായി പൊരുത്തപ്പെടുന്നതാണ്.

1953-ൽ, സമീപത്തെ ജലവൈദ്യുതി നിലയങ്ങളിലെ, പ്രധാനമായും 1956-ൽ തുറന്ന അർസ്‌നി ജലവൈദ്യുത നിലയത്തിലെ തൊഴിലാളികളെ അധിവസിപ്പിക്കുന്നതിനായി അർസ്‌നി ഗ്രാമത്തിനടുത്തായി ഒരു ചെറിയ വാസസ്ഥലം സ്ഥാപിച്ചു. തുടർന്ന്, ഈ വാസസ്ഥലം "സിലോവോയ്" (പവർ ജനറേറ്റർ പ്ലാന്റിന്റെ റഷ്യൻ പേര്) എന്നറിയപ്പെട്ടു. 1958-ൽ "സപ്ഫിർ" കല്ല് സംസ്കരണ ഫാക്ടറി സ്ഥാപിതമായതോടെ, മറ്റ് നിരവധി വ്യാവസായിക പ്ലാന്റുകൾക്കൊപ്പം, സിലോവോയ് അധിവാസകേന്ദ്രത്തിന്റെ പ്രദേശത്ത് ഒരു ആസൂത്രിത നഗര വാസസ്ഥലം വികസിപ്പിച്ചെടുത്തു. 1960-കളിൽ, സിലിസിയയിലെ അർമേനിയൻ പട്ടണമായ ഹസിൻ (ഇന്നത്തെ തുർക്കിഷ് റിപ്പബ്ലിക്കിൽ സെയ്ംബെയ്‌ലി എന്നറിയപ്പെടുന്നു) സ്മരണയ്ക്കായി പുതിയ വാസസ്ഥലത്തിന് നോർ ഹാച്ൻ (ന്യൂ ഹാസിൻ) എന്ന് പേരിട്ടു.[2] 1988 നും 1990 നും ഇടയിലുള്ള കാലത്ത് അസർബൈജാനിൽ നിന്നുള്ള 374 അർമേനിയൻ അഭയാർത്ഥികളെ നോർ ഹാച്ചിനിൽ പുനരധിവസിപ്പിച്ചു.

അർമേനിയൻ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിനുള്ളിലെ ഒരു പ്രധാന വ്യവസായ കേന്ദ്രമായിരുന്നു നോർ ഹച്ചൻ. എന്നിരുന്നാലും, 1991-ൽ സോവിയറ്റ് യൂണിയനിൽനിന്നുള്ള അർമേനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, നഗരത്തിൽ വളരെ കുറച്ച് വ്യാവസായിക പ്ലാന്റുകൾ മാത്രമേ നിലനിൽക്കുന്നുള്ളൂ. 1992 മുതൽ ഈ നഗരം "ലോറി" എന്ന വജ്ര സംസ്കരണ പ്ലാന്റിന്റെ ആസ്ഥാനമാണ്. മറ്റൊരും " എന്ന ഡയമണ്ട് സംസ്കരണ പ്ലാന്റായിരുന്ന "ഷോഘകൻ 2007-ൽ അടച്ചുപൂട്ടി.[3]

ഭൂമിശാസ്ത്രം[തിരുത്തുക]

തലസ്ഥാനമായ യെറിവാനിൽ നിന്ന് 20 കിലോമീറ്റർ വടക്കുഭാഗത്തായി ഹ്രസ്ദാൻ നദിയുടെ വലത് കരയിൽ കോട്ടയ്ക് പ്രവിശ്യയിലാണ് നോർ ഹച്ൻ പട്ടണം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,920 മീറ്റർ (6,300 അടി) ഉയരമുണ്ട് ഈ പട്ടണത്തിന്. നോർ ഹാച്ചിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ കിഴക്കായി ഹതിസ് പർവ്വതവും പട്ടണത്തിൽ നിന്ന് 13 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി ആരാ പർവതവും സ്ഥിതിചെയ്യുന്നു.

കിഴക്ക് അർസ്‌നി ഗ്രാമം, ബ്യൂരേഘാവൻ പട്ടണം എന്നിവയും വടക്ക് നോർ ഗെഘി ഗ്രാമവും പടിഞ്ഞാറ് നോർ അർട്ടാമെറ്റ് ഗ്രാമവും തെക്ക് ഗെറ്റാമെജ് ഗ്രാമവുമാണ് നോർ ഹാച്ച് പട്ടണത്തിന്റെ അതിർത്തികൾ. യെഗ്വാർഡ് എയർഫീൽഡ് പരിശീലന കേന്ദ്രം നോർ ഹാച്ചിന്റെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ഒരു ഭൂഖണ്ഡാന്തര, വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന നോർ ഹാച്ചിനിൽ  താരതമ്യേന ചൂടുള്ള വേനൽക്കാലവും അതിശൈത്യമുള്ള ശീതകാലവുമാണുള്ളത്.

ജനസംഖ്യാശാസ്ത്രം[തിരുത്തുക]

അർമേനിയൻ അപ്പസ്തോലിക സഭയിൽ പെട്ട അർമേനിയൻ വംശജരാണ് നോർ ഹാച്ചിൽ പ്രധാനമായും താമസിക്കുന്നത്. 2015 ജൂലൈയിൽ സമർപ്പിക്കപ്പെട്ട ഹോളി സേവിയേഴ്‌സ് പള്ളിയാണ് നഗരത്തിലെ പ്രധാന പള്ളി. പ്രശസ്ത വാസ്തുശില്പിയായ അർതക് ഗുല്യാൻ രൂപകല്പന ചെയ്ത ഈ പള്ളി പ്രധാനമായും അർമേനിയൻ വ്യവസായിയായ ഗാഗിക് സാരുക്യാന്റെ സംഭാവനകളിലൂടെയാണ് നിർമ്മിക്കപ്പെട്ടത്. പ്രസിഡണ്ട് സെർഗ്സ്യാനും കരെക്കിൻ II  മെത്രാനും പ്രതിഷ്‌ഠാപന ചടങ്ങിൽ പങ്കെടുത്തു. കോട്ടയ്ക് രൂപതയുടെ അധികാരപരിധിയിലാണ് ഹോളി സേവിയേഴ്സ് ദേവാലയം. 1988 നും 1990 നും ഇടയിൽ, അസർബൈജാനിൽ നിന്നുള്ള 374 അർമേനിയൻ അഭയാർത്ഥികളെ നോർ ഹാച്ചിൽ പുനരധിവസിപ്പിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. 2011 Armenia census, Kotayk Province
  2. "Nor Hachn". മൂലതാളിൽ നിന്നും 2013-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-09-14.
  3. Serj Sargsyan hopes Nor Hachn Shoghakn factory to reopen in near future
"https://ml.wikipedia.org/w/index.php?title=നോർ_ഹാച്ൻ&oldid=3692332" എന്ന താളിൽനിന്ന് ശേഖരിച്ചത്