നോബത്ഖാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദില്ലി ചെങ്കോട്ടയിലെ നോബത്ഖാന - കോട്ടക്കകത്തുനിന്നുള്ള വീക്ഷണം - നിലവിൽ ഇത് ഇന്ത്യൻ യുദ്ധസ്മാരക മ്യൂസിയമാണ്

മുഗൾ കൊട്ടാരങ്ങളുടെയും കോട്ടകളുടെയും കവാടങ്ങൾക്കടുത്തുള്ള വാദ്യസംഘങ്ങളുടെ കേന്ദ്രത്തെയാണ് നോബത്ഖാന അഥവാ നക്കാർഖാന (ഹിന്ദി: नौबत ख़ाना, ഉർദ്ദു: نوبت خانہ‬) എന്നറിയപ്പെടുന്നത്. ഇവിടെ വായിക്കുന്ന നോബത് എന്ന പേരിലുള്ള പ്രത്യേകതരത്തിലുള്ള വാദ്യശൈലിയിൽനിന്നാണ് ഈ പേര് വന്നത്. ഖാന എന്ന പേർഷ്യൻ വാക്കിന് മുറി എന്നുമാണർത്ഥം. മിക്ക മുഗൾ കോട്ടകളിലും മുഗൾ ബന്ധമുള്ള രജപുത്രരുടെ കോട്ടകളിലും (ഉദാഹരണം:ആംബർ കോട്ട) നോബത്ഖാന കാണാം.

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോബത്ഖാന&oldid=1691689" എന്ന താളിൽനിന്ന് ശേഖരിച്ചത്