നോഡ്സ് ഓഫ് റാൻവീർ
നോഡ്സ് ഓഫ് റാൻവീറുകൾ | |
---|---|
ലാറ്റിൻ | incisura myelini |
നോഡ്സ് ഓഫ് റാൻവീർ |
---|
നാഡീവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് നാഡീകോശങ്ങൾ. നാഡീകോശങ്ങളുടെ നീണ്ട തന്തുക്കളാണ് ആക്സോണുകൾ. ആക്സോണുകളെ പൊതിഞ്ഞുകാണപ്പെടുന്ന കൊഴുപ്പുനിർമ്മിതമായ ഉറയാണ് മയലിൻ ഉറ. ഈ മയലിൻ ഉറയ്ക്കുപുറമേ കാണപ്പെടുന്ന പ്രത്യേകതരം കോശങ്ങളാണ് ഷ്വാൻ കോശങ്ങൾ. ഷ്വാൻ കോശങ്ങൾ കൊണ്ട് പൊതിഞ്ഞിട്ടുള്ള ഭാഗങ്ങൾക്കിടയിലായി ആക്സോണുകളുടെ ഭാഗങ്ങൾ കാണാം. ഒരു ഷ്വാൻകോശത്തിന്റെ ഇരുവശത്തുമായി ഇത്തരത്തിൽ ഉള്ള വിടവുകളാണ് നോഡ്സ് ഓഫ് റാൻവീറുകൾ.
കണ്ടെത്തൽ
[തിരുത്തുക]ലൂയിസ് ആന്റോയിൻ റാൻവീർ എന്ന ഫ്രഞ്ചുശാസ്ത്രജ്ഞനാണ് ഇവ ആദ്യമായി കണ്ടെത്തിയത്.
ധർമ്മം
[തിരുത്തുക]നാഡീവ്യൂഹത്തിലെ ഗ്ളിയൽ കോശങ്ങൾ, കേന്ദ്രനാഡീവ്യവസ്ഥയിലെ ഒളിഗോഡെൻഡ്രോസൈറ്റുകൾ, പരിധീയനാഡീവ്യവസ്ഥയിലെ ഷ്വാൻകോശങ്ങൾ ഇവയുമായി ബന്ധപ്പെട്ട് കാണപ്പെടുന്ന റാൻവീറുകൾക്ക് നാഡീയആവേഗങ്ങളുടെ പ്രസരണത്തിൽ സവിശേഷമായ പങ്കാണുള്ളത്. അവയിലൂടെയാണ് അയോണുകൾ അകത്തേയ്ക്കും പുറത്തേയ്ക്കും സഞ്ചരിച്ച് ആവേഗങ്ങൾ രൂപവൽക്കരിക്കപ്പെടുന്നത്. കൂടാതെ മയലിൻ ഉറയില്ലാത്ത ന്യൂറോണുകളിൽ സാൾട്ടേറ്ററി കണ്ടക്ഷനും ഇവ സഹായിക്കുന്നു.