നൈല ക്വാഡ്രി ബലോച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൈല ക്വാഡ്രി ബലോച്ച് (ജനനം ജൂലൈ 18, 1965 ക്വറ്റ, ബലൂചിസ്ഥാൻ, പാകിസ്ഥാൻ ) ഒരു ബലൂച് രാഷ്ട്രീയക്കാരിയും സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പ്രവർത്തകയും എഴുത്തുകാരിയും കവിയും ബലൂച്ച് ക്വാം പാരാസ്റ്റ് അവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രഭാഷണങ്ങളുടെ പേരിൽ പ്രശസ്തയും ആണ്.

പ്രശസ്ത അഭിഭാഷകനും ബലൂച് ക്വാം പാരാസ്റ്റ് റൈറ്റ്‌സിന്റെ പ്രവർത്തകനുമായ സയ്യിദ് അഹമ്മദ് ക്വാദ്രിയുടെ മകളാണ് നൈല. അവളുടെ അമ്മ ബിബി ഗുൽ സറീന ഒരു ഫെമിനിസ്റ്റും ബലൂചിസ്ഥാനിലെ ആദ്യത്തെ തദ്ദേശീയ എൻജിഒയുടെ സ്ഥാപകയുമായിരുന്നു. അവൾ കാനഡയിലെ പൗരയാണ്. .ഇന്ന് അവർ കാനഡ ആസ്ഥാനമായി പ്രവാസ ബലൂചിസ്ഥാൻ സർക്കാറിന്റെ പ്രധാനമന്ത്രിയാണ്. [1]

വിവാഹിതയും മൂന്ന് ആൺമക്കളുടെ അമ്മയുമാണ് നൈല. ഒരാൾ, മസ്ദക് ദിൽഷാദ് ബലോച്ച്, കാനഡയിൽ പ്രവാസത്തിൽ കഴിയുന്നു, [2] പാക്കിസ്ഥാന്റെ എതിർപ്പുകൾ മറികടന്ന് പിന്നീട് അവർക്ക് ഇന്ത്യൻ വിസ ലഭിച്ചു ഇന്ത്യയിൽ വന്നു[3] ആഗ്രയിൽ ആദ്യ സെമിനാർ സംഘടിപ്പിച്ച ഇന്ത്യയിലെ ഹിന്ദ്-ബലൂച് ഫോറത്തിന്റെ സ്ഥാപക അംഗമാണ് അവർ. പാകിസ്ഥാൻ ശക്തമായ തെളിവുകൾ നിരത്തി അവരുടെ ഇന്ത്യൻ വിസ മുടക്കുമെങ്കിലും പലപ്പോഴും ഇന്ത്യയിൽ അവർ വരാറുണ്ട്. [4]. അടുത്തിടെ, വിദ്യാർത്ഥി ആക്ടിവിസ്റ്റ് റിൻഷാദ് റീറയെ ഇന്ത്യയിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംയുക്ത മനുഷ്യാവകാശ പ്രസ്താവനയിൽ കേരളത്തിൽ വച്ച് അവർ ഒപ്പുവച്ചു[5].

റഫറൻസുകൾ[തിരുത്തുക]

  1. https://thewire.in/south-asia/the-assault-by-pakistan-on-baloch-peoples-rights-has-now-reached-women
  2. "Kashmir India's integral part, world should follow Narendra Modi on Balochistan: Mazdak Dilshad Baloch – The Economic Times". Archived from the original on 2016-10-13. Retrieved 2023-08-01.
  3. https://www.indiatoday.in/india/story/naela-qadri-baloch-delhi-government-in-exile-346044-2016-10-11
  4. Bhattacherjee, Kallol (October 3, 2016). "No visa for Baloch leader Naela Quadri". The Hindu – via www.thehindu.com.
  5. "Joint Statement for the release of Students". Keyboard journal (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-06-01. Retrieved 2019-02-23.

പുറംകണ്ണികകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൈല_ക്വാഡ്രി_ബലോച്ച്&oldid=3959929" എന്ന താളിൽനിന്ന് ശേഖരിച്ചത്