നെഹ്രു സെന്റർ, മുംബൈ
മുംബൈ നഗരത്തിൽ വർളിയിൽ സ്ഥിതിചെയ്യുന്ന ജവഹർലാൽ നെഹ്രു സ്മാരക കേന്ദ്രമാണ് നെഹ്രു സെന്റർ. നെഹ്രുവിന്റെ ആശയങ്ങൾക്ക് വിദ്യാഭ്യാസരംഗത്തും സാംസ്കാരികരംഗത്തും പ്രചാരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ പ്രവർത്തനം.
ചരിത്രം
[തിരുത്തുക]ഒരു പ്രശസ്ത അഭിഭാഷകനായിരുന്ന രജനി പട്ടേലിന്റെ ആശയത്തിൽ 1972-ൽ ആണ് ഇതിന്റെ തുടക്കം. മഹാരാഷ്ട്ര സർക്കാർ ഇതിനായി അനുവദിച്ച 6 ഏക്കർ ഭൂമിയിൽ 1972 നവംബർ 2-ന് ഇന്ദിരാ ഗാന്ധി തറക്കല്ലിട്ടു. [1]
വിഭാഗങ്ങൾ
[തിരുത്തുക]വിവിധ വിഭാഗങ്ങളിലായാണ് നെഹ്രു കേന്ദ്രത്തിന്റെ പ്രവർത്തനം.
നെഹ്രു പ്ലാനറ്റേറിയം
[തിരുത്തുക]നെഹ്രു സെന്ററിലെ ഒരു മുഖ്യാകർഷണമാണ് ഈ നക്ഷത്ര ബ്ലംഗാവ്. 1977 മാർച്ച് 3-ന് പ്രവർത്തനമാരംഭിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളിൽ പ്രതിദിനം നാല് ഷോ ഇവിടെ നടത്തപ്പെടുന്നു. കുട്ടികളിൽ ശാസ്ത്രതാല്പര്യം ജനൽപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റ്രോ ക്വിസ്സ് പോലെയുള്ള മൽസരങ്ങളും സഒഘടിപ്പിക്കാറുണ്ട്.
ഡിസ്കവറി ഓഫ് ഇന്ത്യ
[തിരുത്തുക]ഇന്ത്യയുടെ സാംസ്കാരികവും ബൗദ്ധികവുമായ പാരമ്പര്യത്തെ അധിഷ്ഠിതമാക്കിയ ഒരു പ്രദർശനം14 ഗാലറികളിലായി ഇവിടെ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്കായി ഡിസ്കവറി ഓഫ് ഇന്ത്യ പ്രസംഗമൽസരവും ക്വിസ് മൽസരവും നടത്താറുണ്ട്.
ഗ്രന്ധശാല
[തിരുത്തുക]വിവിധ വിഷയങ്ങളിലായി 25000-ൽ പരം പുസ്തകങ്ങളുള്ള ഒരു ഗ്രന്ധശാല ഇവിടെയുണ്ട്. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്രു എന്നിവരുടെ കൃതികളുടെ ശേഖരവും ഈ ഗ്രന്ധശാലയിലുണ്ട്.
ആർട്ട് ഗാലറി
[തിരുത്തുക]ചിത്രകലയിലെ യുവപ്രതിഭകൾക്ക് തങ്ങളുടെ കൃതികൾ പ്രദർശിപ്പിക്കുവാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ 1992 നവംബർ 14-ന് ആരഭിച്ചതാണ് ഈ ആർട്ട് ഗാലറി. എം.എഫ്. ഹുസൈൻ, അക്ബർ പദംസി തുടങ്ങിയ പ്രഗൽഭരുടെ ചിത്രങ്ങളോടെയായിരുന്നു ഇതിന്റെ ഉദ്ഘാടനം.
സാംസ്കാരിക വിഭാഗം
[തിരുത്തുക]നൃത്തം, നാടകം, സംഗീതം മുതലായ വിവിധ കലാരംഗങ്ങളിൽ ഈ വിഭാഗം പതിവായി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു.
പ്രദർശനശാല
[തിരുത്തുക]വിവിധ ദേശീയ, അന്തർദേശീയ പ്രദർശനങ്ങൾക്കായി ശീതീകരിച്ച ഒരു വലിയ എക്സിബിഷൻ ഹാൾ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.