നെടുഞ്ചെവിയൻ മൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെടും ചെവിയൻ
Asio otus -Battlefield Falconry Centre, Shrewsbury, Shropshire, England-8a.jpg
ഇംഗ്ലന്റിലെ ഫാൽക്കൻ‌റി സെന്ററിൽ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Asio
വർഗ്ഗം: A. otus
ശാസ്ത്രീയ നാമം
Asio otus
(Linnaeus, 1758)
Asio otus dis.png
പര്യായങ്ങൾ

Asio wilsonianus

നെടും ചെവിയന്റെ ഇംഗ്ലീഷിലെ പേര് Long-eared Owl എന്നും ശാസ്ത്രീയ നാമം Asio otus (മുൻപ് Strix otus) എന്നാണ്. നാല് ഉപവിഭാഗങ്ങളുണ്ട്.

യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.

ഭാഗികമായി ദേശാടനം നടത്താറുണ്ട്.

വിവരണം[തിരുത്തുക]

നീളൻ ചെവിയുള്ള ഇടത്തരം വലിപ്പമുള്ള ഇവയ്ക്ക് 31-40 സെ.മീ നീളമുണ്ട്. ചിറകിന്റെ രണ്ടറ്റങ്ങൾ തമ്മിൽ 31-40 സെ.മീ അകലമുണ്ട്. 175-435 ഗ്രാം തൂക്കമുണ്ട്.[2] [3] ഉയർന്നു നിൽക്കുന്ന ചെവി ശിഖക്ളുണ്ട്. പെൺപക്ഷിക്ക് ആണിനേക്കാൾ വലിപ്പമുണ്ട്, അണിനേക്കാൾ കടുത്ത നിറമാണ്.

പ്രജനനം[തിരുത്തുക]

ഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതൽ ജൂലായ് വരെയാണ്. കാക്ക, ഓലേഞ്ഞാലി എന്നിവയുടെ പഴയ കൂടുകളാണ് ഉപയോഗിക്കുന്നത്. 4-6 മുട്ടകളിടും. 25-30 ദിവസം മുട്ട വിരിയാൻ വേണ്ടി വരും. തുറസ്സായ സ്ഥലങ്ങളിലാണ് രാത്രി ഇരതേടുന്നത്. കരണ്ടു തിന്നുന്ന ജീവികളും ചെറിയ സസ്തനികളും പക്ഷികളുമാണ് ഭക്ഷണം.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെടുഞ്ചെവിയൻ_മൂങ്ങ&oldid=1882295" എന്ന താളിൽനിന്നു ശേഖരിച്ചത്