നൂറ്റടപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നൂറ്റടപ്പൻ
ചുണ്ണാമ്പ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പാത്രവും അടപ്പും

മുൻകാലങ്ങളിൽ ചുണ്ണാമ്പ് സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഓടിൽ തീർത്ത പാത്രമാണ് നൂറ്റടപ്പൻ. ചുണ്ണാമ്പ് നൂറ് എന്ന പേരിലും അറിയപ്പെടുന്നതിനാൽ ഇതിനെ നൂറ്റടപ്പൻ എന്ന പേരു വന്നുചേർന്നു. പാത്രത്തിൽ നിന്നും ചുണ്ണാമ്പ് എടുക്കുന്നതിനായി അറ്റം ലേശം വളഞ്ഞ പിടിയോടു കൂടിയ അടപ്പും ഉണ്ടാകും. ദേശവ്യത്യാസമനുസരിച്ച് നൂറ്റുക്കുടം, ചുണ്ണാമ്പ് കുടുക്ക, നൂറ്റടപ്പ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=നൂറ്റടപ്പൻ&oldid=1772054" എന്ന താളിൽനിന്ന് ശേഖരിച്ചത്