നീലം കോതാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീലം
Neelam Kothari.JPG
Neelam Kothari at Suzanne Roshan's The Charcoal Project Launch
ജനനം
നീലം കോതാരി

മറ്റ് പേരുകൾസംഗീത
തൊഴിൽഅഭിനേത്രി, ജുവല്ലറി ഡിസൈനർ
സജീവ കാലം1984 - 2001 (അഭിനയത്തിൽ നിന്ന് വിരമിച്ചു)
ജീവിതപങ്കാളി(കൾ)റിഷി സേതിയ (divorced)
സമീർ സോണി (2011-ഇതുവരെ)

ഒരു മുൻ ബോളിവുഡ് അഭിനേത്രിയും ജുവല്ലറി ഡിസൈനറുമാണ് നീലം കോതാരി (ഹിന്ദി: नीलम कोठारी)(ജ: മാർച്ച് 3, 1968).

അഭിനയ ജീവിതം[തിരുത്തുക]

നീലം കോതാരിയുടെ കുട്ടിക്കാലം ഹോങ്കോംഗിലായിരുന്നു. ഒഴിവുകാലത്ത് മുംബൈയിൽ വന്നിരുന്ന ഇവർക്ക് സംവിധായകൻ രമേഷ് ബേഹ്‌ൽ ആണ് ചലച്ചിത്രത്തിൽ അവസരം നൽകിയത്.[1]. 1984 ൽ ഇവർ ജവാനി എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. പക്ഷേ ഈ ചിത്രം ഒരു പരാജയമായിരുന്നു.[2] പിന്നീട് 1986 ൽ ഗോവിന്ദയോടൊപ്പം ഇൽസാം എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നീട് ഒരു പാട് ചിത്രങ്ങളിൽ ഗോവിന്ദയുടെ നായികയായി അഭിനയിച്ചു. പിന്നീട് ഇവർ1980 കളിലെ ഒരു പാട് ചിത്രങ്ങൾ നായികയും അല്ലാതെയും അഭിനയിച്ചു. ഇവരുടെ അവസാനത്തെ ചിത്രം 2001- ലെ കസം എന്ന ചിത്രമായിരുന്നു.

ആഭരണ ഡിസൈൻ[തിരുത്തുക]

തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ ഇവർ തന്റെ കുടുംബ വ്യവസായമായ ആഭരണ ഡിസൈനിംഗിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. 1999 -ൽ തന്റെ അഭിനയ ജീവിതം വിട്ടതിനു ശേഷം ഇവർ മുംബൈയിൽ ആഭരണ ഡിസൈനിന്റെ ഇവർ ശരിയായി പഠിച്ചു. 1999 ൽ തന്നെ ഇവർ തന്റെ സ്വന്തം ജുവല്ലറിയായ നീലം ജുവൽസ് ആരംഭിച്ചു.[3] She opened her showroom in Mumbai in 2004.[4]

സ്വകാര്യ ജീവിതം[തിരുത്തുക]

24 ജനുവരി 2011 ൽ ഇവർ നടനായ സമീർ സോനിനെ വിവാഹം കഴിച്ചു.[5]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലം_കോതാരി&oldid=2786339" എന്ന താളിൽനിന്ന് ശേഖരിച്ചത്