നീറ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Oecophylla
Temporal range: 47–0 Ma
Eocene - Recent
Ants playing.jpg
നീറുകൾ, പേരാവൂരിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Hymenoptera
കുടുംബം: Formicidae
ഉപകുടുംബം: Formicinae
Tribe: Oecophyllini
ജനുസ്സ്: Oecophylla
Smith, 1860
Species

Oecophylla atavina
Oecophylla bartoniana
Oecophylla brischkei
Oecophylla crassinoda
Oecophylla eckfeldiana
Oecophylla grandimandibula
Oecophylla leakeyi
Oecophylla longinoda
Oecophylla longiceps
Oecophylla megarche
Oecophylla obesa
Oecophylla perdita
Oecophylla praeclara
Oecophylla sicula
Oecophylla smaragdina
Oecophylla superba
Oecophylla xiejiaheensis

Diversity
2 species
Map showing range of Oecophylla
Oecophylla range map.
Oecophylla longinoda in blue, Oecophylla smaragdina in red.[1]

മരമുകളിലും ചെടിത്തലപ്പുകളിലും കൂടു കെട്ടി ജീവിക്കുന്ന ഒരുതരം ഉറുമ്പാണ് നീറ് അഥവാ പുളിയുറുമ്പ്.

സാമൂഹ്യവ്യവസ്ഥ[തിരുത്തുക]

വളരെ സങ്കീർണ്ണമായ ഒരു സാമൂഹ്യവ്യവസ്ഥ നിലനിർത്തുന്നു എന്ന കാരണത്താൽ പുളിയുറുമ്പുകളെ റോബ്ബോട്ടിൿസ് തുടങ്ങിയ ആധുനികസാങ്കേതികശാസ്ത്രത്തിൽ പഠനവിധേയമാക്കുന്നുണ്ടു്. [2] ഒരു സസ്യത്തിന്റെ വിവിധ ശാഖകളിലോ അടുത്തടുത്തുള്ള പല സസ്യങ്ങളിൽ തന്നെയായിട്ടോ നീറുകൾ കൂടുണ്ടാക്കുകയും അവയെല്ലാം ഒരു കോളനിയുടെത്തന്നെ ഭാഗങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഈ കൂടുകളിലെല്ലാം ചേർന്നു് സാധാരണയായി ഒരൊറ്റ റാണീയുറുമ്പു മാത്രമാണു് കാണപ്പെടുന്നതു്. റാണി ഇടുന്ന മുട്ടകളെല്ലാം മറ്റു കൂടുകളിലേക്കു് തക്കതായ സന്ദർഭങ്ങളിൽ വിതരണം ചെയ്യപ്പെടുന്നു. അതുവഴി ഏതെങ്കിലും ഒരു കൂടിന്റെ നാശം മൂലം കോളനി ഒന്നടങ്കം നശിക്കാതിരിക്കുന്നു.[2]

കൂടുണ്ടാക്കുന്ന വിധം[തിരുത്തുക]

കൂടുണ്ടാക്കുന്ന കാര്യത്തിൽ ഉറുമ്പുവംശങ്ങളിൽവെച്ച് ഏറ്റവും സങ്കീർണ്ണമായി കണക്കാക്കപ്പെടുന്ന ഒരു രീതിയാണു് പുളിയുറുമ്പുകളുടേതു്.[2]

സജീവമായതും സാമാന്യം വലിപ്പമുള്ളതുമായ ഇലകളാണു് ഇവയുടെ കൂടിന്റെ അടിസ്ഥാനഘടകം. വേട്ടജീവികളിൽനിന്നും ചൂട്, മഴതുടങ്ങിയ പ്രാകൃതിക അവസ്ഥകളിൽനിന്നും അഭയം തേടാൻ ഇത്തരം കൂടുകൾ അവയെ സഹായിക്കുന്നു. വേലക്കാരായ ഒരുപറ്റം ഉറുമ്പുകൾ സമീപസ്ഥമായ രണ്ടു് ഇലകളുടെ വക്കുകളിൽ വരിവരിയായി നിൽക്കുന്നു. വക്കുകളുടെ അറ്റത്തുനിൽക്കുന്ന ഉറുമ്പുകൾ ഇലകളെ പതുക്കെ അടുപ്പിക്കുകയും ക്രമേണ മറ്റുറുമ്പുകൾ കുറേശ്ശെക്കുറേശ്ശെയായി ഈ ഇലകളെ ചേർത്തുവെക്കുകയും ചെയ്യുന്നു. ഇതോടൊപ്പം തന്നെ ഒരു പറ്റം ഉറുമ്പുകൾ അവയുടെ ലാർവകളെ രണ്ട് ഇലകൾക്കുമിടയിലൂടെ ചേർത്തുനിർത്തി സാവധാനം ഞെരുക്കുന്നു. ഈ ലാർവകളുടെ പ്രത്യേക ഗ്രന്ഥികളിലൂടെ ഊറിവരുന്ന പട്ടുനൂൽ ഉപയോഗിച്ച് മുതിർന്ന ഉറുമ്പുകൾ ഇലകളെ ഒരറ്റത്തുനിന്നും മറ്റേ അറ്റം വരെ കോർത്തുകെട്ടുന്നു. ഇത്തരം പട്ടുനൂൽ ഉല്പാദിപ്പിക്കാൻ ലാർവകൾക്കു മാത്രമേ സാധിക്കൂ. മുതിർന്ന ഉറുമ്പുകൾക്കു് ഈ കഴിവില്ല.[2]

ആവാസവ്യവസ്ഥയിലെ പങ്കു്[തിരുത്തുക]

ചെറിയ കീടങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വേട്ടജീവിയാണു് നീറുകൾ. ചെടിയുടെ ഇലകൾ വൻ‌തോതിൽ തിന്നുതീർക്കുന്ന വിവിധ ഷഡ്പദങ്ങളുടെ ലാർവകൾ പുളിയുറുമ്പിന്റെ ആഹാരമാണു്. അതിനാൽ പുളിയുറുമ്പുകൾ ഫലത്തിൽ ഒരു പ്രാകൃതിക കീടനാശിനിയായി സഹവർത്തിക്കുന്നു. ഇതുകൂടാതെ, സസ്യഭുക്കുകളായ വലിയ ജീവികളും പുളിയുറുമ്പിന്റെ അസുഖകരമായ കടി മൂലം അവ പാർക്കുന്ന ചെടികൾ ഒഴിവാക്കുന്നു.[2]

കടൽച്ചെമ്പരത്തി (Sea Hibiscus - Hibiscus tiliceaus), നോനി തുടങ്ങിയ സസ്യങ്ങൾ പുളിയുറുമ്പുകളുടെ ആവാസം ആകർഷിക്കാനായി അവയ്ക്കു് ഏറ്റവും പ്രിയങ്കരമായ വിധത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നുണ്ടു്.[2]

ചില തരം ചിലന്തികളും ശലഭങ്ങളും പുളിയുറുമ്പുകളെ ഉപയോഗിക്കുന്നുണ്ടു്. ലിക്കേനിഡേ(Lycaenidae), നൊക്റ്റൂയ്ഡേ ( Noctuidae) വർഗ്ഗങ്ങളിൽ പെട്ട ശലഭങ്ങൾ പുളിയുറുമ്പുകളുടെ സംരക്ഷണം ലഭിയ്ക്കുന്നതിനായി അവയ്ക്കിഷ്ടപ്പെട്ട തരത്തിലുള്ള ഒരു തേൻ ഉല്പാദിപ്പിക്കുന്നു. അതോടൊപ്പം, ഇവയിൽ ചില ഇനങ്ങൾ പുളിയുറുമ്പുകളുടെ കൂടുകൾക്കുള്ളിൽ തന്നെ കടന്നുകയറി ഉറുമ്പിന്റെ ലാർവകളെ മോഷ്ടിക്കുകയും ചെയ്യുന്നു. ചില ചിലന്തികളാകട്ടെ, ഉറുമ്പിന്റേതുപോലുള്ള ഗന്ധം ചുരത്തി, കൂടുകൾക്കുള്ളിൽ കയറിയാണു് ഇങ്ങനെ ലാർവകളെ മോഷ്ടിക്കുന്നതു്.[2]


അവലംബം[തിരുത്തുക]

  1. Dlussky, Gennady M.; Torsten Wappler and Sonja Wedmann (2008). "New middle Eocene formicid species from Germany and the evolution of weaver ants". Acta Palaeontologica Polonica 53 (4): 615–626. ഡി.ഒ.ഐ.:10.4202/app.2008.0406. 
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "Weaver Ants". ശേഖരിച്ചത് 11 ഏപ്രിൽ 2013. 
"https://ml.wikipedia.org/w/index.php?title=നീറ്&oldid=2283870" എന്ന താളിൽനിന്നു ശേഖരിച്ചത്