നിസ്കാര കുപ്പായം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Namaskara Kuppayam
 മുസ്ലിം സ്ത്രീകൾ പ്രാർത്ഥനക്കുവേണ്ടി (നിസ്കാരം, നമസ്കാരം, Namaz) ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ് നിസ്കാര (നമസ്കാര) കുപ്പായം, മുൻകൈയും മുഖവും ഒഴിച്ച് സ്ത്രീകളുടെ എല്ലാ ഭാഗങ്ങളും ഇത് ഉപയോഗിച്ച് മറച്ച ശേഷമാണു പ്രാർത്ഥനയിലേക്കു പ്രവേശിക്കുക.


ഇസ്‌ലാം മത വിശ്വാസത്തിന്റെ പഞ്ച സ്തംബംങ്ങളിൽ ഒന്നാമത്തെ നിർബന്ധ ആരാധനയായ നമസ്കാരം നിർവഹിക്കാൻ സ്ത്രീകൾ ധരിക്കുന്ന ഈ വസ്ത്രം വളരെ അയഞ്ഞ രീതിയിലാണ് തയ്ക്കുന്നത്. സ്ത്രീകൾ മരണപ്പെട്ടാൽ അവരെ ഖബറടക്കം ചെയ്യുന്നതിന് മുമ്പായി കുളിപ്പിച്ച് ഈ വസ്ത്രം ധരിപ്പിക്കും, പഴയ കാലത്ത് മരണവീട്ടിൽ സ്ത്രീകൾ ഒന്നിച്ചു കൂടി ഈ വസ്ത്രം തുന്നാറാണ് പതിവ്, ഇന്ന് കടകളിൽ ഈ വസ്ത്രം വാങ്ങാൻ ലഭ്യമാണ്.


See also[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിസ്കാര_കുപ്പായം&oldid=3939570" എന്ന താളിൽനിന്ന് ശേഖരിച്ചത്