വുദു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശരീരഭാഗങ്ങൾ കഴുകുന്നതിനാണ്‌ ഇസ്ലാം മതത്തിൽ വുദു (അറബി: الوضوء) എന്ന് പറയുന്നത്. നമസ്കാരം, ഹജ്ജ് തുടങ്ങിയ കർമ്മങ്ങളിൽ വുദു നിർബന്ധമാണ്‌.ഇതിനെ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവുക എന്ന് മുസ്ലിങ്ങൾ പറയുന്നു. വുളു എടുക്കാനുപയോഗിക്കുന്ന വെള്ളം തുഹൂറായിരിക്കണം. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധിയാക്കാൻ കഴിവുള്ളതുമായ വെള്ളത്തിനാണ്‌ തഹൂറായ വെള്ളം എന്ന് പറയുന്നത്.

വുളുവിന്റെ രൂപം[തിരുത്തുക]

  1. നിയ്യത്തോട് കൂടി മുൻ കയ്യും മുഖവും കഴുക.
  2. രണ്ട് കയ്യും മുട്ടോടു കൂടി കഴുകുക
  3. തലമുഴുവൻ തടവുക
  4. ചെവിരണ്ടും തടവുക
  5. കാൽ ഞെരിയാണിക്ക് മുകളിലായി കഴുകുക
  6. തർതീബ് (വഴിക്കുവഴി ചെയ്യുക)

തലമുഴുവൻ തടവലൊഴികെ ബാക്കിയെല്ലാം മൂന്ന് പ്രാവശ്യം ചെയ്യണം. ഇതിൽ മുൻകൈകൾ കഴുകുന്നതും ചെവി തടവുന്നതും സുന്നത്താണ്. ഈ പറഞ്ഞ കാര്യങ്ങൾ ക്രമപ്രകാരം ചെയ്യൽ നിർബന്ധമാണ്‌.

വുദു മുറിയുന്ന കാര്യങ്ങൾ[തിരുത്തുക]

  1. മലമൂത്ര വിസർജ്ജനദ്വാരങ്ങളിലൂടെ വല്ലതും പുറത്തു വരുക
  2. ബോധം നഷ്ടപ്പെടുക
  3. അന്യസ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ
  4. കൈവെള്ള കൊണ്ട് ജനനേന്ദ്രിയം തൊടുക
"https://ml.wikipedia.org/w/index.php?title=വുദു&oldid=2253457" എന്ന താളിൽനിന്നു ശേഖരിച്ചത്