നിഘാത് ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിഘാത് ചൗധരി
Nighat Chaudhry.jpg
നിഘാത് ചൗധരി
ജനനംഫെബ്രുവരി 24
ലാഹോർ, പാകിസ്താൻ
ദേശീയതപാകിസ്താൻ
സജീവ കാലം1985-തുടരുന്നു
നൃത്തംകഥക്, ക്ലാസിക്കൽ ഇന്ത്യൻ നൃത്തം
വെബ്സൈറ്റ്www.nighatchaodhry.com

പാക് വംശജയായ ഒരു നേടിയ കഥക് നർത്തകി ആണ് നിഘാത് ചൗധരി (ജനനം: ഫെബ്രുവരി 24)[1].

ജീവിതരേഖ[തിരുത്തുക]

പാകിസ്താനിലെ ലാഹോറിലാണ് നിഘാത് ജനിച്ചത്. ഒരു വയസ്സായപ്പോൾ ലണ്ടനിലേക്ക് താമസം മാറി[2]. അവിടെ ബാലെയും സമകാലീന നൃത്തവും പഠിച്ചു തുടങ്ങി. തന്റെ പതിനാലാം വയസ്സിൽ അവർ പ്രശസ്ത കഥക് നർത്തകിയായ നാഹിദ് സിദ്ദിഖിയെ [3]കണ്ടുമുട്ടുകയും അവരുടെ ശിക്ഷണത്തിൽ കഥക് പഠിച്ചുതുടങ്ങുകയും ചെയ്തു. കഥക് നൃത്തം അതിന്റെ തനിമയോടെ പഠിക്കുവാനായി അവർ പാകിസ്താനിലേക്ക് തിരികെ വന്നു. പിൽക്കാലത്ത് മഹാരാജ് ഗുലാം ഹുസൈൻ കഥക്, കുമുദിനി ലാഖിയ, പണ്ഡിറ്റ് ദുർഗ ലാൽ, ശാസ്തി സെൻ, പാലി ചന്ദ്ര തുടങ്ങിയ പ്രശസ്തരുടെ കീഴിൽ വൈദഗ്ദ്ധ്യം നേടി. 1985 ൽ ബ്രിട്ടീഷ് എയർവെയ്സിൽ എയർഹോസ്റ്റസായി നിയമനം ലഭിച്ചിരുന്നു. 1996 ൽ നാഹിദ് സിദ്ദിഖിയുടെ ഡാൻസ് കമ്പനിയിലെ പ്രമുഖ കഥക് നർത്തകിയായി നിയമിക്കപ്പെട്ടു. പിന്നീട് 2001 ൽ പാകിസ്താൻ നാഷണൽ കൗൺസിൽ ഓഫ് ആർട്ട്സിന്റെ ഡയറക്ടറായി [4]. 2010 ൽ ലാഹോർ ഗ്രാമീണ സ്കൂളിലെ പെർഫോർമിംഗ് ആർട്സ് ഡാൻസ് ഇൻസ്ട്രക്റ്റർ എന്ന നിലയിൽ അവർ ഒരു സിലബസ് തയ്യാറാക്കി. 2012 ൽ ഇസ്ലാമാബാദിലെ ഹെഡ്സ്റ്റാർട്ട് സ്കൂളിൽ നൃത്ത അധ്യാപികയായിരുന്നു അവർ. 2013 ൽ ഇസ്ലാമബാദിലെ കുഛ് ഖാസ് സെന്റർ ഫോർ ആർട്ട് കൾച്ചർ ആൻഡ് ഡയലോഗ് ആൻഡ് ലിബറൽ ആർട്സ് ഹൈസ്കൂളിൽ പഠിപ്പിച്ചു. ഇപ്പോൾ ഫൈസ് ഘർ [5], കൂടാതെ തന്റെ സ്വന്തം സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്സ് [6] എന്നിവിടങ്ങളിൽ ഡാൻസ് പഠിക്കുന്നു.

അഭിനയരംഗത്ത്[തിരുത്തുക]

1992 ൽ പാകിസ്താന്റെ ആദ്യത്തെ "സൂഫി റോക്ക്" ബാൻഡ് ജുനൂന്റെ വീഡിയോയിൽ അഭിനയിച്ചു[7]. പിന്നീട് 2002-ലും ഇതേ ബാൻഡിന്റെ വീഡിയോയിൽ അഭിനയിച്ചു. 1993 ൽ പി.ടി.വി സംപ്രേഷണം ചെയ്ത "മേഘ് മൽഹാർ"[8] എന്ന പരമ്പരയിൽ ഒരു നായിക വേഷം അവതരിപ്പിച്ചു. 1971 ൽ പാകിസ്താന്റെ വിഭജനം പ്രമേയമായ 13 എപ്പിസോഡുകളുള്ള ഈ സീരിയലിലൂടെ മികച്ച നടിക്കുള്ള അവാർഡും നേടി. പിന്നീട് പാകിസ്താനിലെ ആദ്യത്തെ സോപ്പ് ഓപ്പറയായ "ജാൽ" എന്ന പരമ്പരയിൽ അഭിനയിച്ചു. നുസ്രത് ഫത്തേഹ് അലി ഖാന്റെ ‘മേരാ പിയാ ഖർ ആയാ’ എന്ന പാട്ടിന്റെ വീഡിയോയിൽ നൃത്തസംവിധാനം ചെയ്തു. പല ടെലിവിഷൻ പരിപാടികളിലും നൃത്തമവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2003-ൽ ഒരു പാക് ചലച്ചിത്രത്തിലും വേഷമിട്ടു.

കുടുംബം[തിരുത്തുക]

നിഘാതിന്റെ അമ്മ ഒരു പ്രശസ്ത ഒരു വ്യവസായകുടുംബത്തിലെ അംഗമായിരുന്നു. .അച്ഛൻ അബ്ദുർ റഹ്മാൻ ചൗധരി ഫൈസലാബാദിൽ കാർഷിക സർവ്വകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസർ ആയിരുന്നു. പിന്നീട് അദ്ദേഹം ലാഹോറിലെ ഗവൺമെന്റ് കോളജിൽ പ്രൊഫസറായി നിയമിതനായി. സഹോദരൻ ഫറൂഖ് ചൗധരി എൺപതുകളിലും തൊണ്ണൂറുകളിലും അന്താരാഷ്ട്ര പ്രൊഫഷണൽ നർത്തകനായി പേരെടുത്തു.

അവലംബം[തിരുത്തുക]

  1. "'I can never be an entertainer only' – Nighat Chaudhry". wordpress.com. 5 March 2010. ശേഖരിച്ചത് 14 March 2017.
  2. http://www.opf.org.pk/almanac/D/dances.htm
  3. "Nahid Siddiqui". nahidsiddiqui.com. ശേഖരിച്ചത് 14 March 2017.
  4. http://karachiwali.blogspot.com/2015/02/nighat-chaudhry-dancing-her-way-to-new.html
  5. http://faizghar.net/
  6. "Institute of Performing Arts". facebook.com. ശേഖരിച്ചത് 14 March 2017.
  7. lovelybaloch (18 March 2009). "Zamane ke andaz". ശേഖരിച്ചത് 14 March 2017 – via YouTube.
  8. rafe Abdul (21 August 2011). "STN Drama Maigh Malhar". ശേഖരിച്ചത് 14 March 2017 – via YouTube.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിഘാത്_ചൗധരി&oldid=3089144" എന്ന താളിൽനിന്ന് ശേഖരിച്ചത്