നാഹിദ് സിദ്ദിഖി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഹിദിന്റെ കഥ, മേയ് 2001

പ്രശസ്തയായ ഒരു പാകിസ്താനി കഥക് നർത്തകിയാണ് നാഹിദ് സിദ്ദിഖി. 1976-ൽ അന്നത്തെ പാക് പ്രധാനമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോയോടൊപ്പമുള്ള സാംസ്കാരികസംഘത്തിൽ കഥക്കിനെ പ്രതിനിധീകരിച്ച് വിദേശപര്യടനം നടത്തി.സിയ-ഉൾ-ഹഖിന്റെ പട്ടാളഭരണകാലത്ത് മാധ്യമങ്ങളിൽ ഇസ്ലാമികനിയമം നടപ്പാക്കിയതോടെ ടെലിവിഷൻ പരിപാടികൾക്ക് വിലക്കേർപ്പെടുത്തപ്പെട്ടു. തന്റെ നൃത്തസപര്യ തുടരുവാനായി നാഹിദ് ഇംഗ്ലണ്ടിലേക്ക് താമസം മാറ്റി. ഇരുപത് വർഷത്തോളം ഇംഗ്ലണ്ടിലായിരുന്നു താമസം. അവിടെ ലണ്ടനിലെ ഭാരതീയ വിദ്യാ ഭവനിൽ നൃത്താധ്യാപികയായി പ്രവർത്തിച്ചിട്ടുണ്ട്. പാകിസ്താനിലെ പരമോന്നത കലാപുരസ്കാരമായ ‘പ്രൈഡ് ഓഫ് പെർഫോമൻസ്’ നേടി. ഇംഗ്ലണ്ടിലെ സറേ സർവകലാശാലയിൽ കഥക് ഒരു പാഠ്യവിഷയമാക്കാൻ മുൻകൈ എടുത്തു[1].മഹാരാജ് ഗുലാം ഹുസൈൻ കഥക്, ബിർജു മഹാരാജ് എന്നീ ഗുരുക്കന്മാരിൽ നിന്ന് നേരിട്ട് നൃത്തം പഠിച്ചു. സൂഫി സൗന്ദര്യസങ്കല്പത്തെ ആധാരമാക്കി സ്വന്തമായി ഒരു ശൈലി വാർത്തെടുക്കുവാൻ നാഹിദിന് കഴിഞ്ഞു.

ഇപ്പോൾ ലാഹോറിൽ സ്ഥിരതാമസമാക്കിയ നാഹിദ് നൃത്തപരിപാടികളും പഠിപ്പിക്കലും തുടരുന്നു. പാകിസ്താനിലെ പ്രശസ്ത ടോക്ക് ഷോ അവതാരകൻ സിയാ മൊഹ്‌യെദ്ദീനിനെ വിവാഹം കഴിച്ചിരുന്നു. സംഗീതജ്ഞനായ ഹസ്സൻ മായൊ മൊഹ്‌യെദ്ദീൻ ഇവരുടെ മകനാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പ്രൈഡ് ഓഫ് പെർഫോമൻസ്, പാകിസ്താൻ, 1994[2]
  • ടൈം-ഔട്ട് അവാർഡ്
  • ദി ഡിജിറ്റൽ അവാർഡ്, ഇംഗ്ലണ്ട്, 1992
  • ബ്രിട്ടീഷ് കൾചറൽ അവാർഡ്, 1992
  • അന്താരാഷ്ട്ര നൃത്ത പുരസ്കാരം, 1991
  • ഫൈസ് അഹമ്മദ് ഫൈസ് പുരസ്കാരം

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഹിദ്_സിദ്ദിഖി&oldid=3085584" എന്ന താളിൽനിന്ന് ശേഖരിച്ചത്