നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ്

ഒരു ഡാനിഷ് ചിത്രകാരനായിരുന്നു ‍നിക്കോളോയ് അബ്രഹാം അബിൽഡ്‌ഗാർഡ്. ചരിത്രസംഭവങ്ങളുടെ ചിത്രീകരണത്തിലൂടെയാണ് ഇദ്ദേഹം പ്രശസ്തനായത്. 1743 സെപ്റ്റംബർ 13-ന് കോപ്പൻഹേഗനിൽ ജനിച്ച അബിൽഡ്ഗാർഡ്, ചിത്രകലാഭ്യസനം നടത്തിയത് മുഖ്യമായും റോമിലായിരുന്നു. സ്വദേശത്ത് മടങ്ങിയെത്തിയപ്പോൾ ഇദ്ദേഹം കോപ്പൻഹേഗൻ അക്കാദമിയിൽ ആദ്യം പ്രൊഫസറായും (1786) പിന്നീട് ഡയറക്ടറായും (1789) നിയമിതനായി. പ്രധാനപ്പെട്ട പല ചരിത്രസംഭവങ്ങളും ഷേക്സ്പിയർ കൃതികളിലെ പല രംഗങ്ങളും വർണാഞ്ചിതമായ പല ചിത്രീകരണങ്ങൾക്ക് അബിൽഡ്ഗാർഡ് വിഷയമാക്കി.

ഡെൻമാർക്കിലെ ഫ്രഡറിക്സ്ഡാലിൽവച്ച് 1809 ജൂൺ 4-ന് ഇദ്ദേഹം നിര്യാതനായി.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബിൽഡ്ഗാർഡ്, നിക്കൊളായ് അബ്രഹാം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.