Jump to content

നാൻസി അല്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാൻസി അല്ലൻ
നാൻസി അല്ലൻ 1981ൽ
ജനനം (1950-06-24) ജൂൺ 24, 1950  (74 വയസ്സ്)
തൊഴിൽനടി
സജീവ കാലം1962–2008, 2012–ഇതുവരെ
Works
Filmography
ജീവിതപങ്കാളി(കൾ)
(m. 1979; div. 1984)
(m. 1992; div. 1993)
റാണ്ടി ബെയ്‌ലി
(m. 1998; div. 2007)
പങ്കാളി(കൾ)മൈക്കൽ പാരെ (1984–1985)

നാൻസി അല്ലൻ (ജനനം: ജൂൺ 24, 1950) ഒരു അമേരിക്കൻ സ്വദേശിയായ ഒരു നടിയാണ്. 1970 കളിലും 1980 കളുടെ തുടക്കത്തിലും ബ്രയാൻ ഡി പാൽമ സംവിധാനം ചെയ്ത ഒട്ടനവധി സിനിമകളിലെ വേഷങ്ങളിലൂടെ അവർക്ക് ചലച്ചിത്ര രംഗത്ത് ശ്രദ്ധേയത നേടി. ഒരുതവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശവും മൂന്നുതവണ സാറ്റേൺ അവാർഡ് നാമനിർദ്ദേശവും അവർ നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

ന്യൂയോർക്ക് നഗരത്തിലെ ഒരു പോലീസ് ലെഫ്റ്റനന്റിന്റെ മകളായി ജനിച്ച അലൻ ബ്രോങ്ക്‌സ് നഗരത്തിൽ ബാല്യകാലം ചെലവഴിക്കുകയും ഒരു നർത്തകിയായി അറിയപ്പെടുവാൻ ആഗ്രഹിച്ചുകൊണ്ട് ഹൈസ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്‌സ് എന്ന സ്ഥാപനത്തിൽ പഠനം നടത്തുകയം ചെയ്തു. 1976 ൽ സ്റ്റീഫൻ  കിംഗിൻറെ ക്യാരി എന്ന നോവലിനെ ആസ്പദമാക്കി ബ്രയാൻ ഡി പാൽമ അതേ പേരിൽ സംവിധാനം ചെയ്ത സിനിമയിലെ ക്രിസ് ഹാർഗെൻസെൻ എന്ന കഥാപാത്രമായിരുന്നു ആദ്യത്തെ നായികാപ്രാധാന്യമുള്ള വേഷം. റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ഐ വാന്ന ഹോൾഡ് യുവർ ഹാൻഡ് (1978) എന്ന ഹാസ്യാത്മക ചിത്രത്തിൽ നായികയായി തിരഞ്ഞെടുക്കപ്പെട്ട അല്ലൻ ആ ചിത്രത്തെ തുടർന്ന് സ്റ്റീവൻ സ്പിൽബെർഗിന്റെ 1941 (1979) എന്ന ചിത്രത്തിൽ സഹ വേഷത്തിൽ അഭിനയിച്ചു. 1979-ൽ സഹപ്രവർത്തകനായ അലൻ ഡി പാൽമയെ വിവാഹം കഴിച്ച അവർ ഡ്രെസ്ഡ് ടു കിൽ (1980) എന്ന ചിത്രത്തിൽ ഒരു കൊലപാതകത്തിന് നേരിട്ട് സാക്ഷിയായ വേശ്യയുടെ വേഷത്തിലൂടെ ന്യൂ സ്റ്റാർ ഓഫ് ദ ഇയർ എന്ന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശം നേടി. തുടർന്ന് ഡി പാൽമയുടെ ബ്ലോ ഔട്ട് (1981) എന്ന നിയോ-നോയർ ചിത്രത്തിൽ ഒരു കൊലപാതകത്തിലുൾപ്പെട്ട സ്ത്രീയുടെ വേഷം ചെയ്തു. 1984-ൽ അലനും ഡിപാൽമയും വിവാഹമോചിതരായി.

സ്ട്രേഞ്ച് ഇൻവേഡേഴ്സ് (1983), ദി ഫിലാഡൽഫിയ എക്സ്പിരിമെന്റ് (1984) എന്നീ സയൻസ് ഫിക്ഷൻ ചിത്രങ്ങളിലും, ആബെൽ ഫെറാറയുടെ ടെലിവിഷൻ സിനിമയായ ദി ഗ്ലാഡിയേറ്ററിലും (1986) അവർ വേഷങ്ങൾ അവതരിപ്പിച്ചു. പോൾ വെർഹോവന്റെ റോബോകോപ്പിലെ (1987) ആൻ ലൂയിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മുഖ്യധാരാ സിനിമകളിലും പ്രശസ്തി നേടിയ അല്ലൻ ഈ സിനിമയുടെ തുടർച്ചയായി പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളിലും ഇതേ കഥാപാത്രമായി അഭിനയിച്ചു. പോൾട്ടെർജിസ്റ്റ് III (1988), ലിമിറ്റ് അപ് (1990), ലെസ് പേട്രിയോട്ട്സ് (1994) എന്നിവയാണ് അവരുടെ മറ്റ് അംഗീകാരം നേടിയ വേഷങ്ങൾ.

2008- മുതൽ അഭിനയ മേഖലയിൽനിന്ന് പിൻവാങ്ങിയ അവർ തൻറെ സുഹൃത്ത് വെൻഡി ജോ സ്‌പെർബർ സ്തനാർബുദ ബാധയാൽ മരണമടഞ്ഞതിനേത്തുടർന്ന് ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 2010-ൽ, ലോസ് ഏഞ്ചൽസ് നഗരത്തിൽ സ്പെർബർ സ്ഥാപിച്ച കാൻസർ സപ്പോർട്ട് സെന്ററിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും അവർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ജീവിതവും

[തിരുത്തുക]

1950–1972: ആദ്യകാല ജീവിതം

[തിരുത്തുക]

1950 ജൂൺ 24-ന്[1] ന്യൂയോർക്ക് നഗരത്തിലെ ബ്രോങ്ക്‌സ് ബറോയിൽ യൂജീൻ, ഫ്ലോറൻസ് അല്ലൻ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയ കുട്ടിയായാണ് അല്ലൻ ജനിച്ചത്. പിതാവ് ഒരു പോലീസ് ലെഫ്റ്റനന്റായിരുന്നു.[2] ബ്രോങ്ക്‌സിലെ പെൽഹാം ബേ വിഭാഗത്തിലെ 196-ാം നമ്പർ തെരുവിലാണ് അല്ലൻ ബാല്യകാലം ചെലവഴിച്ചത്.[3]

അവലംബം

[തിരുത്തുക]
  1. "Allen, Nancy, 1950 June 24–". Library of Congress. Washington, D.C. Archived from the original on October 13, 2016.
  2. "A More Physical Cop". Los Angeles Times. June 2, 1990. Retrieved July 8, 2019.
  3. Abelson 2017, 30:44.
"https://ml.wikipedia.org/w/index.php?title=നാൻസി_അല്ലൻ&oldid=3978148" എന്ന താളിൽനിന്ന് ശേഖരിച്ചത്