നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യൻ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവസ്തുക്കളുടെ ഒരു സംഗ്രഹാലയമാണ് നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമ. എൻ.എം.ഐ.സി എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പടുന്നു. ദക്ഷിണ മുംബൈയിൽ പെഡ്ഡാർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്[1]. 2019 ജനുവരി 19-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തു[2].

പ്രദർശനവസ്തുക്കൾ[തിരുത്തുക]

വിവിധ കാലഘട്ടങ്ങളിൽ ഉപയോഗിച്ചിരുന്ന ക്യാമറകൾ, എഡിറ്റിംഗിനും റെക്കോർഡിംഗിനും ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ, പ്രൊജക്റ്ററുകൾ മുതലായവ ഇവിടെ കാണാനാകും. കൂടാതെ കോസ്റ്റ്യൂമുകൾ, പോസ്റ്ററുകൾ, ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ പ്രിന്റുകൾ, ട്രെയിലറുകൾ തുടങ്ങിയവയും ഇവിടെയുണ്ട്.

ഘടന[തിരുത്തുക]

140 കോടി ചിലവിലാണ് ഈ മ്യൂസിയം ഒരുക്കിയിരിക്കുന്നത്[3]. ഗുൽഷൻ മഹൽ എന്ന ചരിത്രപ്രധാനമായ ബംഗ്ലാവ് നവീകരിച്ചതാണ് ഈ സ്ഥാപനത്തിന്റെ കെട്ടിടം. 12000 ചതുരശ്രമീറ്റർ ആണ് ഇതിന്റെ ആകെ വിസ്തീർണ്ണം. ഗാന്ധി ആൻഡ് സിനിമ, ചിൽഡ്രൻസ് ഫിലിം സ്റ്റുഡിയോ, റ്റെക്നോളജി ആൻഡ് ക്രിയേറ്റിവിറ്റി ഇൻ ഇന്ത്യൻ സിനിമ, സിനിമ എക്രോസ്സ് ഇന്ത്യ എന്നീ വിഷയങ്ങളിലായി നാല് പ്രദർശനഹാളുകളുണ്ട്[4]. സെമിനാറുകൾ ചർച്ചകൾ മുതലായവ സംഘടിപ്പിക്കുന്നതിനായി 250 പേർക്കിരിക്കാവുന്ന ശീതീകരിച്ച ഒരു ഹാൾ ആണ് ഇവിടെയുള്ള ജഹാംഗിർ ഭൗനഗരി ഹാൾ. കെട്ടിടത്തിനു താഴെ രണ്ട് നിലകളിലായി 144 വാഹനങ്ങൾ വരെ പാർക്ക് ചെയ്യാം.

അവലംബം[തിരുത്തുക]