നാരായണൻ നായർ കൊലപാതകക്കേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാർത്ഥിയായ മകന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള എതിർപ്പ് കാരണം 2013 നവംബർ അഞ്ചിനാണ് നാരായണൻ നായർ കൊല ചെയ്യപ്പെട്ടത്.[1] ഇദ്ദേഹം തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരനും കെ.സി.എസ്.യു. (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.[അവലംബം ആവശ്യമാണ്] എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദ്,ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റിയംഗം ഗോപകുമാർ എന്നിവർ നാരായണൻ നായരുടെ മക്കളാണ്.

സംഭവം[തിരുത്തുക]

നാരായണൻ നായർ 2014 നവംബർ അഞ്ചിന് ആർ എസ് എസ് അക്രമി സംഘത്തിൽ നിന്നും മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വെട്ടേറ്റ് മരിക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്] ബൈക്കുകളിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ 15 ഓളം പേർ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയത്.[അവലംബം ആവശ്യമാണ്] അക്രമികൾ ശിവപ്രസാദിന്റെ വീട്ടിലെത്തി വിളിച്ചതിനെ തുടർന്ന് സഹോദരൻ ഗോപകുമാർ വാതിൽ തുറന്നു. ശിവപ്രസാദ് ഇല്ലെന്ന് പറഞ്ഞുവെങ്കിലും എസ്.ഐ. വിളിക്കുന്നുവെന്ന് പറഞ്ഞ് ഗോപകുമാറിനെ വലിച്ചിഴച്ച് കൊണ്ടുപോയി പുറത്തിട്ട് മർദിച്ചു. അമ്മയുടെ നിലവിളി കേട്ട് അച്ഛനും പിന്നാലെ ശിവപ്രസാദും പുറത്തിറങ്ങിയപ്പോൾ അക്രമികളുടെ ആക്രമണം അവർക്കുനേരെ തിരിഞ്ഞു.അക്രമികളുടെ വാളുകൊണ്ടുള്ള ആക്രമണത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് നാരായണൻ നായർക്ക് വെട്ടേറ്റത്. ശരീരത്തിലാകമാനം എട്ടോളം വെട്ടേറ്റിട്ടുണ്ട്. ശിവപ്രസാദിന്റെ കാലിനും ഗോപകുമാറിന്റെ തലയിലും വെട്ടേറ്റു. ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ യാത്രാമദ്ധ്യേ നാരായണൻ നായർ മരിക്കുകയായിരുന്നു.[അവലംബം ആവശ്യമാണ്]

വധത്തിന്റെ കാരണം[തിരുത്തുക]

അക്രമികൾക്ക് ശിവപ്രസാദിനോടുള്ള രാഷ്ട്രീയ മുൻവൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണമായത്. 2013 നവംബർ നാലിന് നടന്ന പഠിപ്പുമുടക്ക് സമരത്തിനോടനുബന്ധിച്ച് ചെമ്പൂരിൽ ബസ് തടഞ്ഞ് വെള്ളറട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബി.എം.എസുകാരനായ ഡ്രൈവർ വിനയചന്ദ്രനെ ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.എഫ്.ഐ. പ്രവർത്തകർ അയാൾ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കാത്തത് ചോദ്യം ചെയ്തതിലുള്ള വിരോധവും അക്രമികൾക്കുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്]

പ്രതിഷേധങ്ങൾ[തിരുത്തുക]

സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകര താലൂക്കിൽ സി.പി.ഐ.എം. ഹർത്താൽ ആചരിച്ചു.എസ് എഫ് ഐ , ഡി വൈ എഫ് ഐ സംഘടനകളും നാടെങ്ങും പ്രതിഷേധ പ്രകടനങ്ങൾ നടത്തി..ചില അക്രമ സംഭവങ്ങളും പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിവാദം[തിരുത്തുക]

ഈ കൊലപാതക കേസിലെ പ്രതികളിൽ ചിലർ പോലീസ് പിടിയിലാവുകയും അവർക്ക് ജയിലിൽ മർദ്ദനം ഏറ്റു എന്ന് ആക്ഷേപം ഉയരുകയും ചെയ്തത് വിവാദമായിരുന്നു.

അവലംബം[തിരുത്തുക]

  1. [http://www.mathrubhumi.com/story.php?id=404390&utm_source=feedburner&utm_medium=feed&utm_campaign=Feed%3A+mathrubhumi+%28Mathrubhumi+News%29[പ്രവർത്തിക്കാത്ത കണ്ണി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]