Jump to content

നായ വിസിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായ വിസിലുകൾ (ഇടത്ത്) ആവൃത്തി ക്രമീകരിക്കാവുന്നത്, (വലത്ത്) നിശ്ചിത ആവൃത്തി

നായ, വളർത്തുപൂച്ച തുടങ്ങിയ ജന്തുക്കൾക്കുമാത്രം കേൾക്കാനാവുന്നതും മനുഷ്യർക്കു കേക്കാനാവാത്തതുമായ അൾട്രാസോണിക് ശബ്ദം പുറപ്പെടുവിക്കുന്ന ഒരു തരം വിസിൽ ആണ് നായ വിസിൽ അഥവാ ഡോഗ് വിസിൽ (നിശ്ശബ്ദ വിസിൽ എന്നും ഗാൾട്ടൺ വിസിൽ എന്നും അറിയപ്പെടുന്നു). നായ, പൂച്ച തുടങ്ങിയവയ്ക്ക് പരിശീലനത്തിനായി ഈ വിസിൽ ഉപയോഗിക്കുന്നു. 1876ൽ ഫ്രാൻസിസ് ഗാൾട്ടൺ ആണ് ഇത്തരം വിസിൽ കണ്ടുപിടിച്ചത്. അദ്ദേഹം ഈ വിസിലിനെപ്പറ്റി തന്റെ പുസ്തകമായ Inquiries into Human Faculty and its Developmentൽ പരാമർശിച്ചിട്ടുണ്ട്.[1] ഇതിൽ അദ്ദേഹം വീട്ടിൽ വളർത്തുന്ന പൂച്ചകൾ പോലുള്ള വിവിധ തരം ജന്തുക്കൾക്കു കേൾക്കാവുന്ന വിവിധ തരംഗദൈർഘ്യങ്ങളുപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയതായി വിവരിക്കുന്നുണ്ട്.

മനുഷ്യരിൽ (കുഞ്ഞുങ്ങൾക്ക്) കേൾക്കാവുന്ന ഉയർന്ന പരിധി ഏതാണ്ട്, 20 kilohertz (kHz) ആണ്. ഇത് മദ്ധ്യവയസ്കരിൽ 15–17 kHz ആയി കുറയുന്നു.[2] ഒരു നായക്ക് കേൾക്കാവുന്ന ശബ്ദത്തിന്റെ ഉയർന്ന പരിധി ഏതാണ്ട്, 45 kHz ആണ്. എന്നാലിത് പൂച്ചയ്ക്ക്, 64 kHz ആകുന്നു.[3][4] ഇവയുടെ കേൾവിശക്തി ഇത്തരത്തിൽ കൂടിയ റേഞ്ചിൽ ആകാൻ കാരണം അവയുടെ ഇരകളായ എലി പോലുള്ള കരളുന്ന ജീവികളുടെ ഉയർന്ന ത്രംഗദൈർഘ്യമുള്ള ശബ്ദം കേട്ടുമനസ്സിലാക്കാൻ ശ്രമിച്ചതാകാമെന്ന് പറയപ്പെടുന്നു. മിക്ക നായ വിസിലിന്റെയും തരംഗദൈർഘ്യം 23 മുതൽ 54 kHz വരെയാണ്.[5] അതിനാൽ, ഈ ശബ്ദങ്ങൾ മനുഷ്യന്റെ കേൾവിശക്തിയേക്കാൾ ഉയർന്ന റേഞ്ചിൽ ആയതിനാൽ അവ നമുക്കു കേൾക്കാനാകില്ല.

ഗാൾട്ടൺ വിസിൽ, ആദ്യ "നായ വിസിൽ"

ഇതും കാണൂ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Galton, Francis (1883). Inquiries into Human Faculty and its Development, p. 26-27
  2. "Frequency Range of Human Hearing". The Physics Factbook.
  3. Krantz, Les (2009). Power of the Dog: Things Your Dog Can Do That You Can't. MacMillan. pp. 35–37. ISBN 0312567227.
  4. Strain, George M. (2010). "How Well Do Dogs and Other Animals Hear?". Prof. Strain's website. School of Veterinary Medicine, Louisiana State University. Retrieved July 21, 2012.
  5. Caroline Coile, D.; Bonham, Margaret H. (2008), "Why Do Dogs Like Balls?: More Than 200 Canine Quirks, Curiosities, and Conundrums Revealed", Sterling Publishing Company, Inc: 116, ISBN 9781402750397, retrieved 2011-08-07
"https://ml.wikipedia.org/w/index.php?title=നായ_വിസിൽ&oldid=3085495" എന്ന താളിൽനിന്ന് ശേഖരിച്ചത്