നാനാഭോയ് പൽഖിവാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാനാഭോയ് പൽഖിവാല
പ്രമാണം:Nanipalkhivala.jpg
ജനനം 1920 ജനുവരി 16(1920-01-16)
Bombay, India
മരണം 2002 ഡിസംബർ 11(2002-12-11) (പ്രായം 82)
മുംബൈ, ഇന്ത്യ
തൊഴിൽ നിയമജ്ഞൻ, സാമ്പത്തിക വിദഗ്ദ്ധൻ
രചനാകാലം ഇരുപതാം നൂറ്റാണ്ട്
ഒപ്പ്
NaniPalkhivala Autograph.jpg

ഇന്ത്യയിലെ പ്രമുഖനായ നിയമജ്ഞനും സാമ്പത്തിക വിദഗ്ദ്ധനുമായിരുന്നു നാനാഭോയ് "നാനി" അർദേശിർ പൽഖിവാല (ജനുവരി 16, 1920 – ഡിസംബർ 11, 2002).

ആദ്യകാല ജീവിതം[തിരുത്തുക]

1920-ൽ മുംബൈയിലെ പാഴ്സി സമുദായത്തിലെ ഒരു ഇടത്തരം തൊഴിലാളി കുടുംബത്തിലാണ് നാനി പൽഖിവാല ജനിച്ചത്. അദ്ദേഹത്തിന്റെ പ്രപിതാമഹന്മാർ കുലത്തൊഴിലായി സ്വീകരിച്ചിരുന്ന പല്ലക്ക് നിർമ്മാണത്തിൽ നിന്നുമാണ് പൽഖിവാല എന്ന കുടുംബപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. ഖിഖി അദ്ദേഹം മുബൈയിലെ മാസ്റ്റേഴ്സ് ട്യൂട്ടോറിയൽ ഹൈസ്കൂളിലും സെന്റ് സേവ്യേഴ്സ് കോളേജിലുമായാണ് അദ്ദേഹം ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്വതവേ ഉണ്ടായിരുന്ന വിക്ക് തടസ്സപ്പെടുത്തിയിരുന്നെങ്കിലും പഠനത്തിൽ സമർത്ഥനായിരുന്ന അദ്ദേഹം ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടി.[1] ഖി ബിരുദസമ്പാദനത്തിന് ശേഷം ബോംബെ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക നിയമനത്തിനായി അദ്ദേഹം അപേക്ഷിച്ചുവെങ്കിലും അത് നിരസിക്കപ്പെട്ടു. അതിനുശേഷം ഉടനെതന്നെ മറ്റ് ഉപരിപഠനത്തിനായുള്ള മറ്റ് മാർഗ്ഗങ്ങൾ ആരാഞ്ഞുവെങ്കിലും സമയം വൈകിയതിനാൽ ഒന്നിനും പ്രവേശനം ലഭിച്ചില്ല. അങ്ങനെയിരിക്കുമ്പൾ മുംബൈ സർക്കാർ നിയമകലാലയത്തിൽ അദ്ദേഹത്തിന് നിയമബിരുദപഠനത്തിന് പ്രവേശനം ലഭിച്ചു. അവിടുത്തെ പഠനത്തിനിടയിൽ നിയമതത്വശാസ്ത്രത്തിന്റെ സങ്കീർണ്ണതകളുടെ പൊരുളഴിക്കുവാൻ തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടു.

അവലംബം[തിരുത്തുക]

  1. പ്രമുഖ നിയമജ്ഞൻ നാനി പൽഖിവാല അന്തരിച്ചു, ശേഖരിച്ചത് 2013 ഫെബ്രുവരി 17  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=നാനാഭോയ്_പൽഖിവാല&oldid=2785310" എന്ന താളിൽനിന്നു ശേഖരിച്ചത്