Jump to content

നദിയ കൊമനേച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാദിയ കൊമനേച്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nadia Comăneci
— Gymnast —
Comăneci at the 1976 Summer Olympics
Personal information
മുഴുവൻ പേര്Nadia Elena Comăneci
Nickname(s)Nana
പ്രതിനിധീകരിച്ച രാജ്യം റൊമാനിയ
ജനനം (1961-11-12) നവംബർ 12, 1961  (62 വയസ്സ്)
Onești, Romania[1]
ResidenceNorman, Oklahoma, U.S.[2]
ഉയരം5 ft 4 in (1.63 m)[1]
DisciplineWomen's artistic gymnastics
LevelSenior Elite
Years on national team1970–1984 (ROU)
GymNational Training Center
College teamPolitehnica University of Bucharest
Former coach(es)Béla Károlyi
Márta Károlyi
ChoreographerGeza Pozsar
Eponymous skillsComăneci salto (uneven bars)
വിരമിച്ചത്May 7, 1984 (official)
Nadia Comăneci (right) with Condoleezza Rice at Henri Coandă International Airport in Bucharest for the Special Olympics, December 6, 2005.

റുമാനിയൻ ജിംനാസ്റ്റും മോൺട്റിയൽ, മോസ്കോ ഒളിംപിക്സുകളിലെ ഈ ഇനത്തിലെ സ്വർണ്ണ മെഡൽ ജേതാവുമാണ് നദിയാ കൊമനേച്ചി. [3]1980ൽ മോസ്കോവിൽ വച്ചു നടന്ന ഒളിമ്പിക്സിലും രണ്ടു സ്വർണം നേടുകയുണ്ടായി. അവരെ ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന ജിംനാസ്റ്റുകളിൽ ഒന്നായി കണക്കാക്കുന്നു. ലോറെസ് ലോക സ്പോർട്സ് അക്കാദമി നൂറ്റാണ്ടിന്റെ കായികതാരങ്ങളിൽ ഒരാളായി 2000ൽ അവരെ തിരഞ്ഞെടുക്കുകയും ഉണ്ടായി. 1961 നവംബർ 12നു റുമാനിയയിലെ ഒനസ്തിഎന്ന സ്ഥലത്താണ് ഇവർ ജനിച്ചത്. ജിംനാസ്റ്റിക്സിലെ 'പത്തിൽ പത്ത്'(Perfect Ten) എന്ന അപൂർവ്വസ്കോറിനു ഉടമയായ ആദ്യത്തെ വനിതാ ജിംനാസ്റ്റുമാണ് നദിയ. 1976 ലെ മോൺട്റിയൽ, മോസ്കോ ഒളിംപിക്സുകളിലായി യഥാക്രമം 3,2 വീതം സ്വർണ്ണ മെഡലുകൾ നദിയ നേടുകയുണ്ടായി.[4] ബിലാ കരോലി,മാർത്താ കരോലി എന്നിവരായിരുന്നു ആദ്യകാലത്തെ പരിശീലകർ.

1983, 2004 വർഷങ്ങളിലായി ഒളിമ്പിക് ഓർഡർ രണ്ടുപ്രാവശ്യം നൽകപ്പെട്ട ഏക വ്യക്തിയും,ഏറ്റവും പ്രായം കുറഞ്ഞ കായികതാരവുമാണ് നദിയ കൊമനേച്ചി.അതിപ്രശസ്ത ജിംനാസ്റ്റുകളുടെ പേരുകളിൽ നദിയയുടെ പേരും ഉൾപ്പെടുത്തപ്പെട്ടിട്ടുണ്ട്[5]

ആദ്യകാല ജീവിതം

[തിരുത്തുക]

ഝെയോർഝെയുടെയും സ്റ്റെഫാനിയ-അലെക്സാഡ്രിന കൊമനേച്ചിയുടെയും മകളായി ഒനെസ്റ്റിൽ ജനിച്ചു. അവരുടെ അമ്മ ഗർഭവതിയായിരിക്കെ കണ്ട ഒരു റഷ്യൻ സിനിമയുടെ നായികയുടെ പേരാണ് അവരെ നാദിയ എന്ന് വിളിക്കാൻ കാരണമായത്‌. അവരെക്കാളും നാല് വയസിനു ചെറുപ്പമായ അഡ്രിയൻ എന്നു പേരുള്ള ഒരു അനിയനും അവർക്കുണ്ട്

അവലംബം

[തിരുത്തുക]
  1. 1.0 1.1 Nadia Comăneci. sports-reference.com
  2. Carlson, Jenni (July 31, 2013). "Nadia Comaneci feels at home in Oklahoma". The Oklahoman. Retrieved March 15, 2014.
  3. "മെയ്‌വഴക്കം കൊണ്ട് 'പ്ലാസ്റ്റിക് ഗേൾ' എന്ന വിശേഷണം സ്വന്തമാക്കിയ റുമേനിയക്കാരി നാദിയ കൊമനേച്ചി". http://static.manoramaonline.com. http://static.manoramaonline.com. Archived from the original on 2016-03-16. Retrieved 16 മാർച്ച് 2016. {{cite web}}: External link in |publisher= and |website= (help)CS1 maint: bot: original URL status unknown (link)
  4. "Munchkin leads European charge of gymnastics" CBC sports, June 3, 2008
  5. "Nadia Comaneci". International Gymnastics Hall of Fame. Retrieved May 12, 2007.
"https://ml.wikipedia.org/w/index.php?title=നദിയ_കൊമനേച്ചി&oldid=3776668" എന്ന താളിൽനിന്ന് ശേഖരിച്ചത്