നഹീദ് ഹത്താർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഹദ് ഹത്താർ
Nahed Hattar.jpg
ജനനം1960
മരണം2016 സെപ്റ്റംബർ 25
മരണ കാരണംവെടിയേറ്റ്
പൗരത്വംജോർദാൻ
കലാലയംജോർദാൻ സർവകലാശാല
തൊഴിൽഎഴുത്തുകാാരനും രാഷ്ട്രീയപ്രവർത്തകനും

ജോർദാനിലെ പ്രമുഖ എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു നാഹദ് ഹത്താർ (Nahed Hattar അറബിناهض حترNāhaḍ Ḥattar [na:hɑdˤ ħɑt.taɾˤ]; 1960 – 25 സെപ്റ്റംബർ 2016). മതനിന്ദാ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ട് വിചാരണക്കെത്തിയ ഹത്താറിനെ മത തീവ്രവാദിയായ അക്രമി കോടതി വളപ്പിൽ വെടിവെച്ച് കൊലപ്പെടുത്തി.

രാഷ്ട്രീയ വീക്ഷണം[തിരുത്തുക]

പുരോഗമന - ഇടതുപക്ഷ സഹയാത്രികനായിരുന്ന ഹത്താർ, നാഷണൽ പ്രോഗ്രസീവ് കറന്റ്, ജോർദാനിയൻ സോഷ്യൽ ലെഫ്റ്റ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.[1] ജോർദാനിലെ പുത്തൻ സാമ്പത്തിക നയങ്ങളുടെ അതി ശക്തനായ വക്താവുമായിരുന്നു അദ്ദേഹം.[2] അൽ നുസ്ര, അൽഖ്വയിദ തുടങ്ങിയ സംഘടനകൾക്കെതിരെ അറബ് ക്രിസ്തീയ സമൂഹം നടത്തുന്ന സായുധ പ്രതിരോധത്തെ അദ്ദേഹം പിന്തുണച്ചു.[3]  സിറിയൻ പ്രസിഡന്റ് ബാഷർ അൽ-അസദിനെ പിന്തുണച്ചിരുന്ന ഹത്താർ അറിയപ്പെടുന്ന ഇടതുപക്ഷസഹയാത്രികനുമായിരുന്നു.[4] 

അറസ്റ്റ്[തിരുത്തുക]

ഇസ്‌ലാം വിരുദ്ധമെന്ന ആരോപിക്കപ്പെടുന്ന  കാർട്ടൂൺ ഫേസ്ബുക്കിൽ ഷെയർ ചെയ്തതിന്റെ പേരിലാണ് ഇസ്‌ലാം നിന്ദ ആരോപിച്ച് 2016 ആഗസ്റ്റ് 16ന്ക്രിസ്ത്യാനിയായ ഹത്താറിനെ അറസ്റ്റ് ചെയ്തിരുന്നത്. സ്ത്രീയോടൊപ്പം സ്വർഗത്തിലെ മെത്തയിൽ കിടന്ന് പുകവലിക്കുന്ന മനുഷ്യൻ ദൈവത്തോട് വൈനും അണ്ടിപ്പരിപ്പും കൊണ്ടുവരാൻ ആവശ്യപ്പെടുന്ന തരത്തിൽ ചിത്രീകരിച്ച കാർട്ടൂണാണ് ഹത്തർ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്നത്.[5] 

ഭീകരവാദികളുടെ ദൈവത്തെക്കുറിച്ചുള്ള സങ്കൽപത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നതാണ് കാർട്ടൂണെന്നും ഒരുതരത്തിലും ദൈവത്തിന്റെ ദിവ്യത്വം ധിക്കരിക്കുന്നതല്ലെന്നും വിശദീകരിച്ച എഴുത്തുകാരൻ ഫേസ്‌ബുക്ക് പോസ്റ്റ് നീക്കംചെയ്തിരുന്നെങ്കിലും ഹത്താറുടെ പ്രവൃത്തി കുറ്റകരവും മതത്തെ അവഹേളിക്കുന്നതുമാണെന്ന് വാദിച്ചു ജോർദാനിലെ ഇസ്ലാംമത വിശ്വാസികൾ രംഗത്തെത്തി.[6]

മരണം[തിരുത്തുക]

സെപ്റ്റംബർ 2016ന്, കോടതി വരാന്തയിൽ, മതനിന്ദ സംബന്ധിച്ച കേസിന് ഹാജരാകവെ വെടിവെച്ചുകൊന്നു. മതനിന്ദ സംബന്ധിച്ച കേസിന് ഹാജരാകവെയാണ് ഹത്താറിനു വെടിയേറ്റത്.[7]

അമ്മാൻ സ്വദേശിയായ അക്രമി കോടതിയിൽ പോലീസിനു കീഴടങ്ങി.[8] [9] 

അവലംബം[തിരുത്തുക]

  1. "TLAXCALA: Lessons of the Tunisian and Egyptian Revolutions: Not realized in Jordan!". www.tlaxcala-int.org. ശേഖരിച്ചത് 2016-09-26.
  2. "The Arab Left: How Jordan Has Fared". ശേഖരിച്ചത് 2016-09-26.
  3. "Christians in the region have the right to armed resistance". ശേഖരിച്ചത് 2016-09-26.
  4. "Facebook post on Islam leads to Jordanian atheist writer Nahed Hattar's murder". CBS News. 25 September 2016. ശേഖരിച്ചത് 26 September 2016.
  5. "Jordanian writer shot dead outside court before trial over cartoon". Today Online. 25 September 2016.
  6. Ghazal, Mohammad (14 August 2016). "Gag order bans coverage of writer detained over cartoon". Jordan Times. ശേഖരിച്ചത് 26 September 2016.
  7. "Hattar shot to death". Jordan Times. ശേഖരിച്ചത് 25 September 2016.
  8. Al-Khalidi, Suleiman (25 September 2016). "Jordanian writer shot dead outside court before trial over cartoon". Reuters. ശേഖരിച്ചത് 25 September 2016.
  9. Reed, John (25 September 2016). "Jordanian satirist murdered in front of court". Jordan Times. ശേഖരിച്ചത് 26 September 2016.

ഇതും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നഹീദ്_ഹത്താർ&oldid=2419832" എന്ന താളിൽനിന്ന് ശേഖരിച്ചത്