നവാജോ കൌണ്ടി
Navajo County, Arizona | ||
---|---|---|
County | ||
Navajo County | ||
Historic Navajo County Courthouse and Museum in Holbrook | ||
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | March 21, 1895 | |
സീറ്റ് | Holbrook | |
വലിയ പട്ടണം | Show Low | |
വിസ്തീർണ്ണം | ||
• ആകെ. | 9,960 sq mi (25,796 km2) | |
• ഭൂതലം | 9,950 sq mi (25,770 km2) | |
• ജലം | 9.3 sq mi (24 km2), 0.09% | |
ജനസംഖ്യ (est.) | ||
• (2017) | 108,956 | |
• ജനസാന്ദ്രത | 11/sq mi (4/km²) | |
Congressional district | 1st | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിൽ അരിസോണ സംസ്ഥാനത്തിന്റെ വടക്കൻ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് നവാജോ. 2010 ലെ യു.എസ്. കനേഷുമാരി കണക്കുകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 107,449 ആയിരുന്നു.[1] ഹോൾബ്രൂക്ക് പട്ടണമാണ് കൌണ്ടിയുടെ ആസ്ഥാനം.[2] നവാജോ കൌണ്ടി, ഷോ ലോവ്, അരിസോണ മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലുൾപ്പെട്ടിരിക്കുന്നു.
ഹോപ്പി ഇന്ത്യൻ റിസർവ്വേഷൻ, നവാജോ നേഷൻ, ഫോർട്ട് അപ്പാച്ചേ ഇന്ത്യന് റിസർവ്വേഷൻ എന്നിവയുടെ ഭാഗങ്ങൾ നവാജോ കൌണ്ടിയിലുൾപ്പെട്ടിരിക്കുന്നു.
ചരിത്രം
[തിരുത്തുക]1895 മാർച്ച് 21 നാണ് അപ്പാഷെ കൗണ്ടിയിൽ നിന്നും അടർത്തിയെടുത്ത് പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് നവാജോ കൌണ്ടി രൂപീകരിച്ചത്. ആദ്യത്തെ കൗണ്ടി ഷെറീഫായി ഉപസേനാപതിയും ഐതിഹാസിക തോക്കുധാരിയും അപ്പാഷെ കൌണ്ടിയുടെ മുൻ ഷരീഫുമായിരുന്ന പെറി ഓവൻസ് നിയമിക്കപ്പെട്ടിരുന്നു. പ്ലസന്റ് വാലി യുദ്ധത്തിലെ അനേകം സംഭവവികാസങ്ങൾ നടന്ന പ്രദേശമാണിത്.
ഭൂമിശാസ്ത്രം
[തിരുത്തുക]യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൌണ്ടിയുടെ ആകെ വിസ്തൃതി 9,960 ചതുരശ്ര മൈലാണ് (25,800 ചതുരശ്ര കിലോമീറ്റർ). ഇതിൽ 9,950 ചതുരശ്ര മൈൽ പ്രദേശം കരഭൂമിയും ബാക്കി 9.3 ചതുരശ്ര മൈൽ പ്രദേശം (24 ചതുരശ്ര കിലോമീറ്റർ അഥവാ 0.09 ശതമാനം) ഭൂപ്രദേശം വെള്ളം ഉൾപ്പെട്ടതുമാണ്.
നവാജോ കൗണ്ടിയിൽ മോണ്യുമെന്റ് വാലി കൂടാതെ കീംസ് കാന്യൺ, പെട്രിഫൈഡ് ഫോറസ്റ്റ് ദേശീയോദ്യാനത്തിന്റെ ഭാഗങ്ങൾ, വടക്കേ അമേരിക്കയിൽ തുടർച്ചയായി കിടക്കുന്ന ഏറ്റവും വലിയ പോണ്ടെറോസ പൈൻ വൃക്ഷക്കാടുകളിലൊന്നും നിലനിൽക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on July 15, 2011. Retrieved May 18, 2014.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
San Juan County, Utah | ||||
Coconino County | Apache County | |||
Navajo County, Arizona | ||||
Gila County | Graham County |