നല്ലെണ്ണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എള്ളിൽ നിന്നും ലഭിക്കുന്ന പ്രധാന ഉത്പന്നമാണ് നല്ലെണ്ണ. ഇതിനെ എള്ളെണ്ണ എന്നും വിളിക്കുന്നു. ഹൈന്ദവാചാരമനുസരിച്ച് നടത്തുന്ന അനുഷ്ഠാനങ്ങളിലും പ്രാർഥനകളിലും നെയ്യ് പോലെ തന്നെ പ്രാധാന്യം ഉള്ളതാണ് നല്ലെണ്ണയും. പ്രാചീനകാലം മുതൽക്കുതന്നെ പാചക - ഔഷധ ആവശ്യങ്ങൾക്കും നല്ലെണ്ണ ഉപയോഗിച്ചുവരുന്നു.

Making sesame oil at Moran Market, Seongnam, Gyeonggi Province, South Korea.
Oil pressing at a Tamil village, India

എള്ളുചെടിയെ മുറിച്ചെടുത്ത് വെയിലത്തുണക്കുമ്പോൾ പൊഴിഞ്ഞു വീഴുന്ന കായ്കളിൽ നിന്നും പൊട്ടി പുറത്തുവരുന്ന വിത്ത് നന്നായി ഉണക്കിയെടുത്തതിനുശേഷമാണ് എണ്ണയുണ്ടാക്കാൻ എടുക്കാറുള്ളത്. വിത്തിൽ എണ്ണയുടെ അംശം 37 മുതൽ 63 ശതമാനംവരെ ഉണ്ടെന്നാണ് കണക്കാക്കുന്നത്. അപൂരിതക്കൊഴുപ്പാണ് നല്ലെണ്ണയിലെ മുഖ്യഘടകം. പൂരിതക്കൊഴുപ്പിന്റെ അളവ് ഏതാണ്ട് 20% വരും. ഇതു കൂടാതെ സെസാമിൻ (0.5-1.0%), സെസാമോലിൻ (0.3-0.5%) തുടങ്ങിയ വിശിഷ്ടവസ്തുക്കളും ഇതിൽ അടങ്ങിയിരിക്കുന്നു. ചക്കിലിട്ട് ആട്ടിയോ യന്ത്രസഹായത്തോടെയോ വേർതിരിച്ചെടുക്കുന്ന എണ്ണയ്ക്ക് സ്വർണനിറമായിരിക്കും.

Oil, sesame, salad or cooking
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 880 kcal   3700 kJ
അന്നജം     0.00 g
Fat100.00 g
- saturated  14.200 g
- monounsaturated  39.700 g  
- polyunsaturated  41.700 g  
പ്രോട്ടീൻ 0.00 g
ജീവകം സി  0.0 mg0%
ജീവകം ഇ  1.40 mg9%
ജീവകം കെ  13.6 μg13%
കാൽസ്യം  0 mg0%
ഇരുമ്പ്  0.00 mg0%
മഗ്നീഷ്യം  0 mg0% 
ഫോസ്ഫറസ്  0 mg0%
പൊട്ടാസിയം  0 mg  0%
സോഡിയം  0 mg0%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നല്ലെണ്ണ&oldid=1994946" എന്ന താളിൽനിന്ന് ശേഖരിച്ചത്