നടാഷ ലിയോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നടാഷ ലിയോൺ
നടാഷ ലിയോൺ 2014 ൽ
ജനനം
നടാഷ ബിയാങ്ക ലിയോൺ ബ്രൗൺസ്റ്റൈൻ

(1979-04-04) ഏപ്രിൽ 4, 1979  (44 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽ
  • നടി
  • നിർമ്മാതാവ്
സജീവ കാലം1986–ഇതുവരെ
പങ്കാളി(കൾ)ഫ്രെഡ് ആർമിസെൻ (2014–2022)

നടാഷ ബിയാങ്ക ലിയോൺ ബ്രൗൺസ്റ്റൈൻ (/liˈn/ lee-OHN;[1]ജനനം, ഏപ്രിൽ 4, 1979)[2] ഒരു അമേരിക്കൻ നടിയും ചലച്ചിത്ര നിർമ്മാതാവുമാണ്. നെറ്റ്ഫ്ലിക്സ് കോമഡി-നാടകീയ പരമ്പരയായ ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക് (2013-2019) ൽ നിക്കി നിക്കോൾസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിൽ ശ്രദ്ധിക്കപ്പെട്ട അവർക്ക്, ഇതിന് മികച്ച അതിഥി നടിക്കുള്ള എമ്മി അവാർഡ് നാമനിർദ്ദേശം ലഭിച്ചു. അതുപോലെതന്നെ അവർ നിർമ്മാണവും രചനയും സംവിധാനവും നിർവ്വഹിച്ച റഷ്യൻ ഡോൾ (2019-നിലവിൽ) എന്ന നെറ്റ്ഫ്ലിക്സ് പരമ്പരയിലെ നാദിയ വുൾവോക്കോവിനെ അവതരിപ്പിച്ചതിൻറെ പേരിലും അവർ അറിയപ്പെടുന്നു. ഇതിന്, ഒരു കോമഡി പരമ്പരയിലെ മികച്ച നടി ഉൾപ്പെടെ മൂന്ന് എമ്മി അവാർഡ് നാമനിർദ്ദേശങ്ങൾ ലിയോണിന് ലഭിച്ചു. 2023 മുതൽ, പീക്കോക്ക് ടിവിയുടെ മിസ്റ്ററി പരമ്പരയായ പോക്കർ ഫേസിൽ അവർ അഭിനയിച്ചു. 2023-ൽ ടൈം മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളിൽ ഒരാളായി ലിയോണിനെ തിരഞ്ഞെടുത്തു.[3]

അവലംബം[തിരുത്തുക]

  1. Maron, Marc (October 14, 2013). "Episode 432 – Natasha Lyonne" (audio podcast). WTF Podcast. മൂലതാളിൽ നിന്നും January 24, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 1, 2014.
  2. "Natasha Lyonne Biography". TV Guide. മൂലതാളിൽ നിന്നും August 27, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 26, 2014.
  3. "The 100 Most Influential People of 2023". Time (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും April 13, 2023-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-04-17.
"https://ml.wikipedia.org/w/index.php?title=നടാഷ_ലിയോൺ&oldid=3941532" എന്ന താളിൽനിന്ന് ശേഖരിച്ചത്