നഞ്ചൻഗുഡ് വാഴപ്പഴം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nanjanagud banana
Nanjangud rasabalehannu a special variety of banana
മറ്റു പേരുകൾNanjangud rasabalehannu
പ്രദേശംMysore & Chamrajnagar
രാജ്യംIndia
രജിസ്റ്റർ ചെയ്‌തത്2005
ഔദ്യോഗിക വെബ്സൈറ്റ്ipindia.nic.in

കർണ്ണാടകയിലെ നഞ്ചൻഗുഡ് പ്രദേശത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഒരിനം വാഴയാണ് നഞ്ചൻഗുഡ് വാഴപ്പഴം (ഇംഗ്ലീഷ്: Nanjangud Banana) അഥവാ നഞ്ചൻഗുഡ് രസബാളെ (കന്നഡ: ನಂಜನಗೂಡು ರಸಬಾಳೆ). ഏറെ മധുരമുള്ള ഈ പഴത്തിന് രോഗപ്രതിരോധശേഷിയുള്ളതായും കരുതപ്പെടുന്നു.[1] ഒരു പ്രത്യേക മേഖലയിൽ മാത്രം കാണപ്പെടുന്ന ഒരു കാർഷികോത്പന്നം എന്ന നിലയിൽ നഞ്ചൻഗുഡ് രസബാളെക്ക് 2005-ൽ ഭൂപ്രദേശസൂചിക പദവി (ജി. ഐ ടാഗ്: 29) ലഭിക്കയുണ്ടായി

പ്രശസ്തി[തിരുത്തുക]

നഞ്ചൻഗുഡിലെ ഗ്രാമങ്ങളിലെ പരമ്പരാഗത കൃഷിയാണിത്. 1980-കളിൽ നഞ്ചൻഗുഡ് താലൂക്കിലെ ദേവരസനഹള്ളിയിലും സമീപപ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ഏക്കർ പ്രദേശത്ത് ഈ വാഴയിനം കൃഷി ചെയ്യപ്പെട്ടിരുന്നു.[2] ഒരു കാലത്ത് മൈസൂരിലെ വാഴപ്പഴവിപണികളിലെ പ്രമുഖസ്ഥാനം നഞ്ചൻഗുഡ് രസബാളെയ്ക്കായിരുന്നു. കേരളത്തിലെ ചില മേഖലകളിലും ഈ പഴവർഗ്ഗം പ്രശസ്തമായിരുന്നു.

ഉത്പാദനം ക്ഷയിക്കുന്നു[തിരുത്തുക]

2007 മുതൽ ഈ വാഴകളെ ബാധിച്ച പനാമ എന്ന പൂപ്പൽ ബാധ ഉത്പാദനം കുറക്കാനിടയാക്കി. തുടർച്ചയായുണ്ടായ നഷ്ടം പച്ചബാളെ, റോബസ്റ്റ് തുടങ്ങിയ വാഴയിനങ്ങളുടെ കൃഷിയിലേക്ക് തിരിയുവാൻ ഈ പ്രദേശത്തെ കർഷകരെ പ്രേരിപ്പിച്ചു. ഇന്ന് വെറും മുപ്പത് ഏക്കർ സ്ഥലത്ത് മാത്രമാണ് നഞ്ചൻഗുഡ് പ്രദേശത്ത് ഈ വാഴയിനം കൃഷി ചെയ്യുന്നത്. ഗുണ്ടൽപേട്ടിലെ ചില ഗ്രാമങ്ങളിലും കേരളഅതിർത്തിയോട് ചേർന്നുള്ള മേഖലകളിലും ഇപ്പോൾ രസബാളെ കൃഷിയുണ്ടെങ്കിലും പഴത്തിന് രുചിവ്യത്യാസം പ്രകടമാണ്.[1] ഉത്ഭവസ്ഥാനമായ നഞ്ചൻഗുഡ് പ്രദേശം രസബാളെ കൃഷിയെ കൈവിടുന്നത് ഈ വാഴയിനത്തിന്റെ ഭൂമിശാസ്ത്രസൂചികാ പദവി നിലനിർത്തുന്നതിന് ഭീഷണി ഉയർത്തിയിരുന്നു.

ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ[തിരുത്തുക]

പൂപ്പലിനെ പ്രതിരോധിക്കാൻ കഴിവുള്ള വിത്തിനങ്ങൾ ബാംഗ്ലൂരിലെ ഹോർട്ടികൾച്ചറൽ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. നഞ്ചൻഗുഡ് രസബാളെയെ രക്ഷിച്ചെടുക്കാൻ സർക്കാർ കോടിക്കണക്കിന് രൂപയുടെ പല പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം നഞ്ചൻഗുഡിലെ വിവിധ ഗ്രാമങ്ങളിലെ കർഷകരുടെ കൂട്ടായ്മ ഈ വാഴയിനത്തിന്റെ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷിക വിജ്ഞാനം പങ്കുവെക്കുന്നതിനും മുന്നോട്ട് വരുന്നുണ്ട്.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 നഞ്ചൻഗുഡ് രസബലയുടെ ഉത്പാദനം നിലയ്ക്കുന്നു, മാതൃഭൂമി, 2012 ഏപ്രിൽ 06
  2. Nanjangud banana on slippery ground, ഡെക്കാൻ ഹെറാൾഡ്, 2016 ജനുവരി 30
  3. "Farmers Come Together to Save Nanjangud Rasabale, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, 2015 ഏപ്രിൽ 29". Archived from the original on 2016-02-02. Retrieved 2016-01-30.
"https://ml.wikipedia.org/w/index.php?title=നഞ്ചൻഗുഡ്_വാഴപ്പഴം&oldid=4018011" എന്ന താളിൽനിന്ന് ശേഖരിച്ചത്