നക്ഷത്ര വസ്തു (ശരീരകലാശാസ്ത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രണ്ട് നക്ഷത്ര വസ്തുക്കൾ. ഹെമറ്റോക്സിലിൻ-ഇയോസിൻ വർണ്ണങ്ങളിലുള്ള സൂക്ഷ്മദർശിനി ചിത്രം

ഗ്രാനുലോമകൾ ഉണ്ടാവുന്ന രോഗങ്ങളിൽ, കാണപ്പെടുന്ന വസ്തുക്കളാണ് നക്ഷത്ര വസ്തുക്കൾ (Asteroid bodies).[1]സാർകോയ്ഡൊസിസ്, അന്യവസ്തു ഭീമൻ കോശ പ്രതിപ്രവർത്തനം എന്നിങ്ങനെയുള്ള ദീർഘകാല ഗ്രാനുലോമ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാവുന്ന അവസ്ഥകളിലാണ് ഇവ കൂടുതലായും കാണപ്പെടുന്നത്. വിമെന്റിൻ എന്ന കോശാസ്ഥി വസ്തുക്കൾ കൊണ്ടാണ് ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്നായിരുന്നു ആദ്യകാലങ്ങളിലെ അനുമാനം.[2] എന്നാൽ ഇവ സങ്കീർണ്ണമായ കൊഴുപ്പ് തന്മാത്രകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ട്രോൺ സൂക്ഷ്മദർശിനി പഠനങ്ങൾ സൂചിപ്പിക്കുന്നത്.[3] ഇവ യൂക്കാരിയോട്ടുകളിൽ കോശവിഭജനത്തിനു സഹായിക്കുന്ന വസ്തുക്കളാണെന്നും കരുതിപ്പോന്നിരുന്നു.[4]

അവലംബം[തിരുത്തുക]

  1. Cain, H; Kraus, B (Dec 1977). "Asteroid bodies: derivatives of the cytosphere. An electron microscopic contribution to the pathology of the cytocentre.". Virchows Arch B Cell Pathol 26 (2): 119–32. PMID 204105.  Unknown parameter |month= ignored (സഹായം)
  2. Cain, H; Kraus, B (1983). "Immunofluorescence microscopic demonstration of vimentin filaments in asteroid bodies of sarcoidosis. A comparison with electron microscopic findings.". Virchows Arch B Cell Pathol Incl Mol Pathol 42 (2): 213–26. PMID 6133393. 
  3. Papadimitriou, JC; Drachenberg, CB (1992). "Ultrastructural analysis of asteroid bodies: Evidence for membrane lipid bilayer nature of components". Ultrastruct Pathol 16 (4): 413–421. PMID 1323892. ഡി.ഒ.ഐ.:10.3109/01913129209057826. 
  4. Kirkpatrick, CJ; Curry, A; Bisset, DL (1988). "Light- and electron-microscopic studies on multinucleated giant cells in sarcoid granuloma: new aspects of asteroid and Schaumann bodies.". Ultrastruct Pathol 12 (6): 581–97. PMID 2853474. ഡി.ഒ.ഐ.:10.3109/01913128809056483. 

ഇതും കാണുക[തിരുത്തുക]